Month: September 2022
-
NEWS
അടുക്കളയിലെ ഈ പൊടിക്കൈകൾ അറിയാതെ പോകരുത്
പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…
Read More » -
NEWS
കൂട്ടബലാത്സംഗത്തിന് ശേഷം 15 കാരി നഗ്നയായി നടന്നത് 2 കിലോമീറ്റർ!!
ലക്നൗ : കൂട്ടബലാത്സംഗത്തിന് ശേഷം രക്തമൊലിപ്പിച്ച് രണ്ട് കിലോമീറ്ററുകളോളം നഗ്നയായി നടന്നുപോകേണ്ടിവന്ന പതിനഞ്ചുകാരിയുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. ആളുകള്‍ നോക്കി നില്‍ക്കെ തെരുവിലൂടെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്ന അവളെ കണ്ടുനിന്നവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, പലരും മൊബൈലില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലുമായിരുന്നു. പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും പലരും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ക്രൂരമായ സംഭവം നടന്നത്. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവി ഹേമന്ദ് കുറ്റിയാലിനെ കണ്ട് പരാതി നല്‍കുന്നത് വരെ തങ്ങളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പ്രതികളുടെ ബന്ധുക്കള്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവ ദിവസം അയല്‍ ഗ്രാമത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി.അവിടെ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയടെ കരച്ചില്‍ കേട്ട് ഗ്രാമത്തിലെ ഒരാള്‍ ഓടി വന്നതോടെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.…
Read More » -
Local
മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് 3 തൊഴിലാളികള്‍ക്കു പരുക്ക്
കോഴിക്കോട്: ബേപ്പൂരില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു. 3 തൊഴിലാളികള്‍ക്കു പരുക്ക്. ആരുടെയും പരുക്ക് സാരമുള്ളതല്ല. പുലര്‍ച്ചെ 5.50ന് കൊച്ചിക്കു പടിഞ്ഞാറ് 22 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം. 17 നു വൈകിട്ട് മീന്‍പിടിക്കാന്‍ പോയ അല്‍ നഹീം ബോട്ടിലാണു കപ്പല്‍ ഇടിച്ചത്. 13 തൊഴിലാളികളുണ്ട്. ഇതില്‍ 11 പേര്‍ ബംഗാള്‍ സ്വദേശികളും 2 തമിഴ്‌നാട് സ്വദേശികളുമാണ്. ഗ്ലോബല്‍ പീക്ക് എന്ന ചരക്കു കപ്പലാണ് ഇടിച്ചത്.
Read More » -
Breaking News
കോടതി മാറ്റത്തിനെതിരായ നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരും. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി പരിഗണിച്ചത്. വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന നടിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാനിരുന്നത്. എന്നാല്‍, ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Read More » -
Breaking News
കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയിച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താലെന്ന് പോപ്പുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി/കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നു പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍.എസ്.എസ്. അജന്‍ഡയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാ മോദി സര്‍ക്കാര്‍ വന്നതിന് വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. വേട്ടയാടി ഇല്ലാതാക്കുകയെന്നത് ആര്‍എസ്എസ് ലക്ഷ്യമാണ്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്ര ഏജന്‍സി ചെയ്തു കൊണ്ടിരിക്കുന്നത്. നേതാക്കന്‍മാരെ വിട്ടുകിട്ടിയില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധം തുടരുമെന്നും സത്താര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ചെയര്‍മാന്‍ ഓ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവരടക്കം 15 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സംസ്ഥാനത്തുനിന്നും എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ഒ.എം.എ. സലാമിനെയും സിപി മുഹമ്മദ് ബഷീറിനെയും നസറൂദ്ദീന്‍ എളമരത്തെയും മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്റും പോപ്പുലര്‍…
Read More » -
NEWS
രാജ്യത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 24 മലയാളികൾ
ന്യൂഡൽഹി :ഹുറുണ്‍ ഇന്ത്യയും ഐ.ഐ.എഫ്.എല്‍ വെല്‍ത്തും ചേര്‍ന്ന് തയ്യാറാക്കിയ 2022ലെ രാജ്യത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് 24 മലയാളികൾ. 54,7000 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ് പതിവ് പോലെ ഒന്നാംസ്ഥാനത്ത്. ബൈജൂസ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനാണ് 30,600 കോടി രൂപയുടെ ആസ്തിയുമായി രണ്ടാംസ്ഥാനത്തുള്ളത്. ഐ.ടി രംഗത്തെ പ്രഗല്‍ഭരായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 28,600 കോടി രൂപയുമായി മൂന്നാംസ്ഥാനത്തുണ്ട്. യു.എ.ഇ.യിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന കെഫ് ഹോള്‍ഡിങ് കമ്ബനി ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ 9,500 കോടിയുമായി മലയാളി ധനാഢ്യരുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ് (25,700 കോടി), ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ (23,300 കോടി), ജെംസ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (18,300 കോടി), ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (16,500 കോടി), ഗൂഗിള്‍ ക്ലൗഡിന്റെ സി.ഇ.ഒ. തോമസ് കുര്യന്‍ (12,100 കോടി), കെഫ് ഹോള്‍ഡിങ്…
Read More » -
NEWS
മാനന്തവാടി നൂറുല്‍ ഇസ്‌ലാം മസ്ജിദില്‍ എന്‍.ഐ.എ പരിശോധന
വയനാട് : മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തെ നൂറുല്‍ ഇസ്‌ലാം മസ്ജിദില്‍ എന്‍.ഐ.എ പരിശോധന. 40ഓളം സി.ആര്‍.പി.എഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയുടെ ഭാഗമായായിരുന്നു ഇതും. എന്നാല്‍, മസ്ജിദിന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് പള്ളിക്കമ്മിറ്റി അറിയിച്ചു. ഇസ്‌ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. പള്ളിക്കമ്മിറ്റിയിലെ ചിലയാളുകള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇതൊഴിച്ചുനിര്‍ത്തിയാല്‍ പള്ളിക്ക് പോപുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന് ഇമാമും പള്ളി കമ്മിറ്റിയും അറിയിച്ചു. ജില്ലയില്‍ മാനന്തവാടിയില്‍ മാത്രമാണ് റെയ്ഡ് നടന്നത്.
Read More » -
Local
ബസില്‍നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിയെ തിരിഞ്ഞുനോക്കാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍
കുണ്ടറ: ഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും ബസ് നിര്‍ത്താനോ പരുക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിക്കാനോ ശ്രമിക്കാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. വിദ്യാര്‍ഥി പുറത്തേക്കു വീണെന്നു സഹപാഠികള്‍ പറഞ്ഞിട്ടും ബസ് നിര്‍ത്താതെ പോയി. 20 നു വൈകിട്ട് 4.15 നു എഴുകോണ്‍ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ സുനിലിന്‍െ്‌റ മകന്‍ നിഖില്‍ സുനിലി (14) നാണ് പരുക്കേറ്റത്. സ്‌കൂള്‍ വിട്ടശേഷം കൊട്ടാരക്കരയില്‍ നിന്നുള്ള കരുനാഗപ്പള്ളി ബസില്‍ തിരികെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. തിരക്കുള്ള ബസില്‍ നിഖിലും സുഹൃത്തുക്കളും വാതില്‍പടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തില്‍ വളവു തിരിഞ്ഞപ്പോള്‍ നിഖില്‍ വാതില്‍ തുറന്നു പുറത്തേക്കുവീണു. വീഴ്ചയില്‍ തലയ്ക്കും മുഖത്തും കാല്‍മുട്ടുകള്‍ക്കും സാരമായി പരുക്കേറ്റു. നിഖില്‍ പുറത്തേക്കു വീണെന്നു പറഞ്ഞിട്ടും ബസ് നിര്‍ത്തിയില്ല. ബഹളം വച്ചപ്പോള്‍ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംക്ഷനില്‍ നിര്‍ത്തി കുട്ടികളെ ഇറക്കിവിട്ടശേഷം ബസ് യാത്ര തുടര്‍ന്നു.…
Read More » -
Local
തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
പാലക്കാട്: തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആമയില്‍ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. അബ്ദുസമദിനും ഭാര്യ ഷെറീനയ്ക്കും മകനുമാണ് പൊള്ളലേറ്റത്. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഷെറീന മരിച്ചത്. സംഭവ സമയത്ത് വീട്ടില്‍ അബ്ദുസമദിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് പൊള്ളലേറ്റില്ല. പട്ടാമ്പി ഫയര്‍ഫോഴ്സ് വീട്ടിലെത്തിയാണ് തീയണച്ചത്.
Read More » -
NEWS
തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
തൃശൂർ:പട്ടിക്കാട് മുടിക്കോട് സെന്ററില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ സന്തോഷ് (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ബസ് സ്റ്റോപിന് സമീപം നിന്നിരുന്ന തെരുവുനായ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ സാരമായ പരിക്കുകളോടെ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ജാനകി. ഭാര്യ: ഷിംജ. മക്കള്‍: ആദിത്യ, ആദിദേവ്.
Read More »