NEWS

രാജ്യത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 24 മലയാളികൾ

ന്യൂഡൽഹി :ഹുറുണ്‍ ഇന്ത്യയും ഐ.ഐ.എഫ്.എല്‍ വെല്‍ത്തും ചേര്‍ന്ന് തയ്യാറാക്കിയ 2022ലെ രാജ്യത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് 24 മലയാളികൾ.
54,7000 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ് പതിവ് പോലെ ഒന്നാംസ്ഥാനത്ത്. ബൈജൂസ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനാണ് 30,600 കോടി രൂപയുടെ ആസ്തിയുമായി രണ്ടാംസ്ഥാനത്തുള്ളത്. ഐ.ടി രംഗത്തെ പ്രഗല്‍ഭരായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 28,600 കോടി രൂപയുമായി മൂന്നാംസ്ഥാനത്തുണ്ട്.

യു.എ.ഇ.യിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന കെഫ് ഹോള്‍ഡിങ് കമ്ബനി ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ 9,500 കോടിയുമായി മലയാളി ധനാഢ്യരുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ് (25,700 കോടി), ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ (23,300 കോടി), ജെംസ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (18,300 കോടി), ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (16,500 കോടി), ഗൂഗിള്‍ ക്ലൗഡിന്റെ സി.ഇ.ഒ. തോമസ് കുര്യന്‍ (12,100 കോടി), കെഫ് ഹോള്‍ഡിങ് ചെയര്‍മാന്‍ഫൈസല്‍ കൊട്ടിക്കോളന്‍ (9,500 കോടി) എന്നിവരും മലയാളി ധനാഢ്യരുടെ മുന്‍നിരയിലുണ്ട്. ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, സാറാ ജോര്‍ജ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വിഗാര്‍ഡ്), ടി.എസ്. കല്യാണരാമന്‍ (കല്യാണ്‍ ജൂവലേഴ്‌സ്), രാഗി തോമസ് (സ്പ്രിങ്ക്‌ലര്‍), എം.പി. രാമചന്ദ്രന്‍ (ജ്യോതി ലാബ്‌സ്), ആസാദ് മൂപ്പന്‍ (ഡി.എം. ഹെല്‍ത്ത് കെയര്‍), വി.പി. നന്ദകുമാര്‍ (മണപ്പുറം), പോള്‍ പി. ജോണ്‍ (ജോണ്‍ ഡിസ്റ്റിലറീസ്), ഗോകുലം ഗോപാലന്‍ (ഗോകുലം), ജാവേദ് ഹസന്‍ (എസ്.എഫ്.ഒ. ടെക്‌നോളജീസ്), തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ്, തോമസ് ജോണ്‍ മുത്തൂറ്റ് (മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

ഹുറുണ്‍ ഇന്ത്യയുടെ കണക്ക് പ്രകാരം ഇന്ത്യന്‍ സമ്ബന്നരില്‍ ഒന്നാമനായ ഗൗതം അദാനി കഴിഞ്ഞ ഒരു വര്‍ഷം പ്രതിദിനം സമ്ബാദിച്ചത് 1,612 കോടി രൂപയാണ്. 10,94,400 കോടിയാണ് അദാനിയുടെ ആസ്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ രണ്ടാമനാക്കിയാണ് അദാനിയുടെ കുതിപ്പ്.

 

 

ഫോബ്‌സ് മാഗസിന്റെ കണക്ക് പ്രകാരം ലോക സമ്ബന്നരില്‍ ഇലോന്‍ മസ്‌കിന് തൊട്ടുതാഴെയാണ് അദാനിയുടെ സ്ഥാനം.

Back to top button
error: