LocalNEWS

മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് 3 തൊഴിലാളികള്‍ക്കു പരുക്ക്

കോഴിക്കോട്: ബേപ്പൂരില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു. 3 തൊഴിലാളികള്‍ക്കു പരുക്ക്. ആരുടെയും പരുക്ക് സാരമുള്ളതല്ല. പുലര്‍ച്ചെ 5.50ന് കൊച്ചിക്കു പടിഞ്ഞാറ് 22 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം.
17 നു വൈകിട്ട് മീന്‍പിടിക്കാന്‍ പോയ അല്‍ നഹീം ബോട്ടിലാണു കപ്പല്‍ ഇടിച്ചത്. 13 തൊഴിലാളികളുണ്ട്. ഇതില്‍ 11 പേര്‍ ബംഗാള്‍ സ്വദേശികളും 2 തമിഴ്‌നാട് സ്വദേശികളുമാണ്. ഗ്ലോബല്‍ പീക്ക് എന്ന ചരക്കു കപ്പലാണ് ഇടിച്ചത്.

 

Back to top button
error: