Month: September 2022
-
NEWS
പടയ്ക്കിറങ്ങേണ്ടി വരുമെന്ന് പേടി; കൂടുംകുടുക്കയുമെടുത്ത് റഷ്യയില്‍നിന്ന് കൂട്ടപ്പലായനം
മോസ്‌കോ: റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തുനിന്നു പുറത്തേക്കു പോകാനുള്ള വിമാനടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയും ചെയ്തു. പുട്ടിന്റെ അഭിസംബോധനയ്ക്കു പിന്നാലെ പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയും രാജ്യത്തു പടര്‍ന്നു. 18-65 വയസിന് ഇടയിലുള്ളവര്‍ രാജ്യം വിടുന്നതു വിലക്കുകയും ചെയ്തു. യുക്രൈനില്‍ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി 3 ലക്ഷം റിസര്‍വ് സൈനികരോട് ഉടന്‍ സേവനത്തിനെത്താന്‍ പുട്ടിന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് രാജ്യത്തുനിന്ന് കിട്ടിയ വിമാനങ്ങളില്‍ സ്ഥലംവിടാന്‍ ജനങ്ങള്‍ തയാറായത്. ഇതിന്റെ ഡേറ്റ ഉപയോഗിച്ചുള്ള വിഡിയോ, ആഗോള ഫ്‌ലൈറ്റ് ട്രാക്കിങ് സര്‍വീസ് ആയ ഫ്‌ളൈറ്റ് റഡാര്‍ 24 പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ റഷ്യയില്‍നിന്നു പുറത്തേക്കുള്ള വിമാനങ്ങളുടെ പോക്ക് വ്യക്തമായി അറിയാനാകും.
Read More » -
Breaking News
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിലയിരുത്തി അമിത്ഷാ
ന്യൂഡല്‍ഹി: രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന എന്‍.ഐ.എ റെയ്ഡുകള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നു പുലര്‍ച്ചെ ആരംഭിച്ച നടപടികളുടെ വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അമിത് ഷായ്ക്ക് കൈമാറി. എന്‍.ഐ.എ മേധാവി ദിന്‍കര്‍ ഗുപ്തയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശദമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന പരിശോധനക്ക് പിന്നാലെ എന്‍.ഐ.എ ആസ്ഥാനത്ത് അതീവ സുരക്ഷയാണൊരുക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും അറസ്റ്റ് ചെയ്ത പി.എഫ്.ഐ നേതാക്കളെ ഡല്‍ഹി എന്‍.ഐ.എ ആസ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് സൂചന. തീവ്രവാദത്തിന് പണം നല്‍കല്‍, പരിശീലന ക്യാമ്പ് നടത്തല്‍, തീവ്രവാദത്തിലേത്ത് ആളുകളെ ആകര്‍ഷിക്കല്‍ തുടങ്ങിയ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടന്നതെന്നാണ് എന്‍ഐഎ നല്‍കുന്ന വിശദീകരണം. കേരളമടക്കം 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇ.ഡി സഹകരണത്തോടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു.…
Read More » -
Breaking News
മിന്നല്‍ റെയ്ഡില്‍ പകച്ച് പോപ്പുലര്‍ ഫ്രണ്ട്; 106 പേര്‍ കസ്റ്റഡിയില്‍, നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍
ന്യൂഡല്‍ഹി/തിരുവനന്തപുരം/കൊച്ചി: രാജ്യമെമ്പാടും കേന്ദ്ര ഏജന്‍സികള്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ പകച്ച് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇ.ഡി സഹകരണത്തോടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നേതാക്കള്‍ അടക്കമുള്ള 22 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടു പോയി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍, ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീന്‍, കോഴിക്കോട് സ്വദേശി പി. കോയ,…
Read More » -
Crime
ഇന്ത്യന്‍ കള്ളനോട്ടിന്റെ മൊത്തവിതരണക്കാരനായ ഐ.എസ്.ഐ. ഏജന്റ് നേപ്പാളില്‍ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റ് നേപ്പാളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാല്‍ മുഹമ്മദ് എന്ന മുഹമ്മദ് ദര്‍ജി(55)യാണ് കാഠ്മണ്ഡുവിലെ രഹസ്യകേന്ദ്രത്തിന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. കാറില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അജ്ഞാതര്‍ ദര്‍ജിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ ഇന്ത്യയിലേക്കുള്ള കള്ളനോട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരനാണെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്നവിവരം. പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും കള്ളനോട്ടുകള്‍ നേപ്പാളിലെത്തിക്കുകയും അവിടെനിന്ന് ഇന്ത്യയിലേക്ക് വിതരണം ചെയ്തുവരികയുമായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായും ദര്‍ജിക്ക് ബന്ധമുള്ളതായി ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് ചാരസംഘടനയിലെ മറ്റു ഏജന്റുമാര്‍ക്ക് ഇയാള്‍ നേപ്പാളില്‍ ഒളിയിടം ഒരുക്കുകയും ഇവര്‍ക്ക് അഭയം നല്‍കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മുഹമ്മദ് ദര്‍ജി കൊല്ലപ്പെട്ടതെന്നാണ് നേപ്പാളില്‍നിന്നുള്ള റിപ്പോര്‍ട്ട്. കാറില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ അജ്ഞാതര്‍ ഇയാള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. രക്ഷപ്പെടാനായി കാറിനരികെ ഒളിച്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ത്തു. സംഭവം കണ്ട് ഇയാളുടെ മകള്‍ സമീപത്തെ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് ചാടുന്നതും പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Read More » -
Crime
ഒണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ അറസ്റ്റില്‍
കൊച്ചി: കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങിയ ശേഷം ഒണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികള്‍ അറസ്റ്റിലായി. കൂത്താട്ടുകുളം മണ്ണത്തൂര്‍ തറെകുടിയില്‍ നിമില്‍ ജോര്‍ജ് (22) പിറവം ഓണശ്ശേരിയില്‍ ബിട്ടോ ബാബു (21), മുളക്കുളം കുന്നേല്‍ ശ്രീഹരി (23) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ വാങ്ങിയ ശേഷം ഇവര്‍ കൈയിലുള്ള എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനത്തില്‍ കൊടുക്കും. കാര്‍ഡുകള്‍ക്ക് സാങ്കേതിക പ്രശ്‌നം കാണിക്കുമ്പോള്‍ ഇവര്‍ നെഫ്റ്റ് വഴി പണം അയക്കാം എന്ന് പറയും. കടയില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങുകയും നേരത്തേ സെറ്റ് ചെയ്ത ആപ്ലിക്കേഷന്‍ വഴി ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയായതായ സന്ദേശം കാണിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പിന്നീടാണ് അക്കൗണ്ടില്‍ പണം കയറിയിട്ടില്ലെന്ന് ജീവനക്കാര്‍ അറിയുന്നത്. നഗരത്തിലെ പ്രമുഖ ബ്രാന്‍ഡ് ഷോപ്പുകള്‍, വാച്ച് സെന്റര്‍, മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ്…
Read More » -
NEWS
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണയുമായി ജോ ബൈഡന്‍
ന്യൂയോര്‍ക്ക്: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു സദാചാരപ്പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരിച്ചതില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. മഹ്സയുടെ മരണത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഇറാനില്‍ നടക്കുന്നത്. സംഘര്‍ഷങ്ങളില്‍ എട്ടു പേര്‍ മരിച്ചു. ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിനു പിന്നാലെയാണ് ബൈഡന്‍ ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറാനില്‍ പ്രതിഷേധിക്കുന്ന ധീരന്മാരായ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് യു.എന്‍ പൊതുസഭയില്‍ ബൈഡന്‍ പറഞ്ഞു. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു സദാചാരപ്പോലീസ് കഴിഞ്ഞ 13 നു കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി 3 ദിവസത്തിനുശേഷം ടെഹ്റാനിലെ ആശുപത്രിയിലാണു മരിച്ചത്. മഹ്സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ 7 പ്രവിശ്യകളില്‍ ദിവസങ്ങളായി വന്‍പ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഹിജാബ് വലിച്ചെറിയുകയും തീയിടുകയും മുടി മുറിക്കുകയും ചെയ്താണ് സ്ത്രീകള്‍…
Read More » -
Local
സ്‌റ്റോപ്പില്‍ നിര്‍ത്താത്ത ബസ് നടുറോഡില്‍ നെഞ്ചുവിരിച്ച് തടഞ്ഞ് പ്രിന്‍സിപ്പല്‍
മലപ്പുറം: സ്‌കൂളിന് മുന്നിലെ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്ന നിരന്തര പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ റോഡിലിറങ്ങി ബസ് തടഞ്ഞുനിര്‍ത്തി. കരിങ്കല്ലത്താണി താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിന്‍സിപ്പലും പ്രിന്‍സിപ്പല്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് ബസ് തടഞ്ഞത്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമാം അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പോലീസില്‍ നല്‍കിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞദിവസം ബസ് തടയാന്‍ ശ്രമം നടത്തിയെങ്കിലും അമിതവേഗതയില്‍ കടന്നു പോയി. ഇതേ തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസിനെ പിടികൂടിയത്. ബസ് തടയുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. കാണികളില്‍ ഒരാള്‍ പകര്‍ത്തിയ രംഗങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Read More » -
Crime
വിനോദസഞ്ചാര കേന്ദ്രത്തില്‍ വിദ്യാര്‍ഥികളെ അടിച്ചോടിച്ചു; ‘സദാചാരപ്പോലീസി’നെതിരേ ചുമത്തിയത് നിസാര വകുപ്പ്
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കല്‍ പാറ കാണാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് വടി കൊണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതും കുട്ടികള്‍ നിലവിളിക്കുന്നതുമായ വീഡിയോ പുറത്തു വന്നു. കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലെത്തിയശേഷം പാറ കാണാനിറങ്ങിയതായിരുന്നു. കുട്ടികളെ മര്‍ദിച്ച ശ്രീനാരായണപുരം സ്വദേശി മനീഷിനെതിരേ പോത്തന്‍കോട് പോലീസ് കേസെടുത്തു. കുട്ടികളെ ഓടിച്ചിട്ടു മര്‍ദിച്ചിട്ടും ജാമ്യം കിട്ടുന്ന വകുപ്പുകളാണു ചുമത്തിയതെന്ന് ആക്ഷേപമുണ്ട്. പാറ കാണാനെത്തിയവരില്‍ ചിലരാണു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ മാസം ആദ്യമാണു സംഭവം നടന്നത്. റോഡില്‍നിന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനു നേര്‍ക്കു നാട്ടുകാരില്‍ ചിലര്‍ ആക്രോശിച്ച് അടുക്കുകയായിരുന്നു. എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നു ചോദ്യം ചെയ്ത മനീഷ് കുട്ടികളെ അടിക്കുന്നതും ഒരു പെണ്‍കുട്ടി അലറിവിളിച്ചു കൊണ്ട് ഓടുന്നതും വീഡിയോയില്‍ ഉണ്ട്. വടിക്കും കൈകൊണ്ടും കുട്ടികളെ അടിക്കുന്നുണ്ട്. വഴിയാത്രക്കാരനായ യുവാവ് പെണ്‍കുട്ടികളെ മര്‍ദിച്ചതു ചോദ്യം ചെയ്തപ്പോള്‍ നീയാരാടാ ചോദിക്കാനെന്ന് നാട്ടുകാരിലൊരാള്‍ തിരിച്ചു പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Read More » -
Health
ലൈംഗിക ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത് സസ്യാഹാരികളോ?
ലണ്ടന്‍: ലൈംഗിക ജീവിതവും ഭക്ഷണരീതിയും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. സസ്യാഹാരിയായി മാറുന്നതിലൂടെ ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. കിടപ്പറയില്‍ കൂടുതല്‍ പ്രണയാര്‍ദ്രരാവുന്നത് സസ്യാഹാരികളാണെന്നും വിശ്വസിക്കപ്പെടുന്നു, മാംസാഹാരികളേക്കാള്‍ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ ഏര്‍പ്പെടുന്നതും അവരാണ്. യു.കെ ആസ്ഥാനമായുള്ള ഹക്ക്‌നാല്‍ ഡിസ്പാച്ച് റിപ്പോര്‍ട്ട് ചെയ്ത പഠനം സൂചിപ്പിക്കുന്നത് മാംസാഹാരികള്‍ കിടക്കയില്‍ കൂടുതല്‍ സ്വാര്‍ത്ഥരാണെന്നും ലൈംഗിക ജീവിതത്തില്‍ അവര്‍ അസന്തുഷ്ടരാണെന്നുമാണ്. 57 ശതമാനം സസ്യാഹാരികളും ആഴ്ചയില്‍ മൂന്നോ നാലോ തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. മാംസാഹാരികളില്‍ 47 ശതമാനം പേര്‍ ആഴ്ചയില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരാണ്. മാത്രമല്ല, സസ്യാഹാരികളില്‍ 84 ശതമാനം പേരും ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണ്. എന്നാല്‍, മാംസാഹാരികളില്‍ ഇത് 59 ശതമാനമാണ്. 500 വീതം സസ്യാഹാരികളെയും മാംസാഹാരികളെയുമാണ് പഠനത്തിനായി സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സസ്യാഹാരികളായ 95 ശതമാനം പേരും പറഞ്ഞത് ലൈംഗിക ജീവിതത്തില്‍ അവര്‍ സന്തുഷ്ടരാണെന്നാണ്. ലൈംഗിക ഉത്തേജനത്തിന്…
Read More » -
Breaking News
ഒടുവില്‍ ആളെ പൊക്കി! എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് നേതാവ് പിടിയില്‍
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജൂണ്‍ 30ന് രാത്രി 11.25 നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പോലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആള്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസി ടിവി ക്യാമറകള്‍ പരിശോധിച്ചു. 250 ല്‍ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു. ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്‌കൂട്ടറാണെന്നതും മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരങ്ങള്‍. ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയില്ലെന്നാണ് പോലീസ് അറിയിച്ചത്. വീടുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ക്കു തെളിച്ചമില്ലായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം, എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
Read More »