Month: September 2022

  • NEWS

    അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗികമായി തകര്‍ന്നു; നിരവധി പേര്‍ക്ക് പരുക്ക്

    അബുദാബി: യുഎഇയിലെ അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗികമായി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച അല്‍ ബത്തീന്‍ പ്രദേശത്താണ് സംഭവം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന പള്ളിയുടെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. ഉടന്‍ സ്ഥലത്തെത്തിയ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും അപകടസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ആരും അപകടസ്ഥലത്തേക്ക് പോകരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ മാത്രം അറിയണമെന്നും അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.  

    Read More »
  • Kerala

    വിയോജിക്കുന്നവരെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധം; എന്‍ഐഎ നടപടിയില്‍ പ്രതിഷേധവുമായി ജമാഅത്തെ ഇസ്ലാമി

    കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള എന്‍ഐഎ നടപടിയില്‍ പ്രതിഷേധവുമായി ജമാഅത്തെ ഇസ്ലാമി. വിയോജിക്കുന്ന വിഭാഗങ്ങളെയും സംഘടനകളെയും വ്യക്തികളെയും സർക്കാർ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകം നേതാവ് എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ അധികാരത്തിലെത്തിയതു മുതൽ സർക്കാറിന് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് തുടരുകയാണ്. ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി മുതൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു നേരെവരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഭരണകൂടത്തെ വിമർശിക്കുകയും എതിർപക്ഷത്ത് നിൽക്കുകയും ചെയ്യുന്നവരെ ലക്ഷ്യമിടുകയാണ് സർക്കാർ. ജനാധിപത്യ സമൂഹത്തിൽ ഇതംഗീകരിക്കാനാവില്ല. വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്തും പരിശോധിച്ചും സംശയത്തിൽ നിർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്. സാമൂഹിക പ്രവർത്തകരും  ആക്ടിവിസ്റ്റുകളും മാധ്യമ പ്രവർത്തകരുമെല്ലാം കേന്ദ്ര ഏജൻസികളുടെ വേട്ടക്ക് വിധേയമാകുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇത്തരം നീക്കത്തിനെതിരെ വലിയ പ്രതിഷേധം രൂപപ്പെടേണ്ടതുണ്ടെന്നും എം.ഐ അബ്ദുൽ…

    Read More »
  • NEWS

    ദുബായിലെ പൊലീസ് മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം, കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനെ നയിക്കാൻ ഇനി വനിതാ ഉദ്യോഗസ്ഥരും

    ദുബായ് പൊലീസിന് അഭിമാനമായി നാല് യുവതികൾ. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസിലേക്ക് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്ക് ശേഷം വനിതാ ലഫ്റ്റനന്‍റുമാരായ മീര മുഹമ്മദ് മദനി, സമർ അബ്ദുൽ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അൽ അബ്ദുല്ല, ബഖിത ഖലീഫ അൽ ഗഫ്ലി എന്നിവരെ തിരഞ്ഞെടുത്തു. ഇതോടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ ചേരുന്ന വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ചായി ഇവർ മാറി. 24 പ്രത്യേക കോഴ്സുകളും പ്രായോഗിക പരിശീലനവും പൂർത്തിയാക്കിയ ശേഷമാണ് ഇവർ ഈ വിഭാഗത്തിൽ ചേർന്നത്. എമർജൻസി റെസ്പോൺസ് ഡിവിഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾ ഡിവിഷൻ, ഡ്യൂട്ടി ഓഫീസറുടെ ഓഫീസ് എന്നിവയുൾപ്പെടെ നിരവധി ഡിവിഷനുകളുടെ ചുമതല ഇനി ഇവർക്കാണ്. ഇതുവരെ പുരുഷന്മാർ മാത്രം നിർവഹിച്ചിരുന്ന ചുമതലകളും ദൗത്യങ്ങളും നിർവഹിക്കുന്നതിൽ വനിതാ ജീവനക്കാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു. വിവിധ പൊലീസ് മേഖലകളിൽ…

    Read More »
  • Kerala

    ഹര്‍ത്താല്‍: അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി; സൈബര്‍ പട്രോളിങ് നിര്‍ദ്ദേശം

    തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെ. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യ മാധ്യമങ്ങളില്‍ സൈബര്‍ പട്രോളിങ് ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്‍ഐഎ റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ മാത്രം ഒഴിവാക്കും. ഹര്‍ത്താലിനോട് അനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം അറിയിച്ചു.  

    Read More »
  • Kerala

    നാലു സഹജീവികൾക്ക് തുടിക്കുന്ന ജീവൻ പകർന്ന് ജോമോൻ വിടപറഞ്ഞു

    തളിപ്പറമ്പ്: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കടന്നപ്പള്ളി പുത്തൂർകുന്നിലെ ഇടച്ചേരിയൻ ജോമോൻ ജോസഫിനു (24) വേണ്ടി വീടും നാടും ഒന്നോടെ പ്രാർത്ഥിച്ചെങ്കിലും അത് വിഫലമായി. കണ്ണൂരിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന ജോമോന്റെ ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രത്തിന് സാധിച്ചില്ലെങ്കിലും നാലു സഹജീവികൾക്ക് പുതിയ ജീവിതം നൽകിയാണ് ആ യുവാവ് വിടവാങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് തളിപ്പറമ്പ് കുറ്റിക്കോലിൽ ജോമോനും സുഹൃത്ത് ശ്രീരാജും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കണ്ണൂർ ശ്രീചന്ദ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ജോമോന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ അവയവദാനത്തിനുള്ള സാധ്യത ജോമോന്റെ ബന്ധുക്കളെ അറിയിച്ചു. മരണശേഷവും നാലു പേരിലൂടെ മകൻ ജീവിക്കുന്നതിന്റെ നന്മ തിരിച്ചറിഞ്ഞ ജോമോന്റെ പിതാവ് ഇടച്ചേരിയൻ ബേബി ആന്റണിയും മാതാവ് ഗവ. ആയുർവേദ കോളജ് ജീവനക്കാരി ജോയ്‌സി ആന്റണിയും അവയവദാനത്തിന് സമ്മതമറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ മൃതസഞ്ജീവനിയിൽ ബന്ധപ്പെടുകയും പെട്ടെന്നുതന്നെ അവയവങ്ങൾ എടുക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. കരള്‍,…

    Read More »
  • India

    നാളെ കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍, രാജ്യമാകെ അറസ്റ്റ് ചെയ്ത 106 നേതാക്കളെ മോചിപ്പിക്കണമെന്നാണ് ആവശ്യം

    സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്‌എസ് അജന്‍ഡയാണ്‌ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സര്‍ക്കാര്‍ വന്നതിന് ശേഷം വ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെയും നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. വേട്ടയാടി ഇല്ലാതാക്കുക എന്നത് ആര്‍എസ്‌എസ് ലക്ഷ്യമാണ്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്രഏജന്‍സി ചെയ്തു കൊണ്ടിരിക്കുന്നത്. ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം 15 പോപ്പുലര്‍ ഫ്രണ്ട്…

    Read More »
  • NEWS

    കഞ്ചാവ് കൃഷി ചെയ്യാം; പോലീസ് പിടിക്കില്ല

    ഡെറാഡൂണ്‍: ഇന്ത്യയില്‍ ആദ്യമായി വലിയ തോതില്‍ മയക്കുമരുന്ന് ചെടി കൃഷി ചെയ്യാനുള്ള അനുമതി നല്‍കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. വ്യാവസായിക, ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന, കുറഞ്ഞ ലഹരി ശേഷിയുള്ള സാറ്റിവ എന്ന കഞ്ചാവ് (കന്നാബിസ് സാറ്റിവ) ചെടി കൃഷിചെയ്യാനുള്ള അനുമതിയാണ് സംസ്ഥാനം നല്‍കുന്നത്. രാജ്യാന്തര നിയമങ്ങളും സംസ്ഥാന മാനദണ്ഡങ്ങളും അനുവദിക്കുന്ന പരിധിയായ 0.3 ശതമാനം ടെട്രാഹൈഡ്രോകന്നബിനോള്‍ അടങ്ങുന്ന ഹെംപ് ആറുമാസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് രൂപപ്പെടുത്തിയെടുത്തതെന്ന് ഉത്തരാഖണ്ഡ് ബാഗേശ്വര്‍ ജില്ലാ മജിസ്ട്രേറ്റ് റീന ജോഷി പറഞ്ഞു. അര ഏക്കറില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ നാല് കര്‍ഷകര്‍ക്കാണ് സര്‍ക്കാ‌ര്‍ അനുമതി നല്‍കിയത്. ബാഗേശ്വ‌ര്‍ ജില്ലാ ഭരണകൂടം ഇതിന് ആവശ്യമായ ധനസഹായം നല്‍കി. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കൃഷിചെയ്യലില്‍ വളര്‍ന്നുവന്ന ചെടികളില്‍ 0.3 ശതമാനം ടെട്രാഹൈഡ്രോകന്നബിനോള്‍ മാത്രമാണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അനുമതി നല്‍കിയതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഉറക്കമില്ലായ്മ, എക്സിമ, തലവേദന, ന്യൂറോളജിക്കല്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഇത് ഉപയോഗിക്കാറുണ്ട്. ഇതില്‍ നിന്നുള്ള മരുന്നുകള്‍ക്ക് പാശ്ചാത്യ…

    Read More »
  • NEWS

    മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ വരുമാനം; മുന്നിലിരിക്കുന്ന ബഡ്ജറ്റ് വായിച്ചു നോക്കണമെന്ന് ഗവർണറോട് മുഖ്യമന്ത്രി

    തിരുവനന്തപുരം: ലോട്ടറിയും മദ്യവുമാണ് സംസ്ഥാനത്തിന്റെ മുഖ്യ വരുമാനമെന്ന് ഗവര്‍ണറുടെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമല്ല. മദ്യത്തില്‍ നിന്നും കൂടുതല്‍ വരുമാനം കിട്ടുന്ന ആദ്യത്തെ 10 സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ ഗവര്‍ണര്‍ തന്റെ മുന്നിലെത്തുന്ന ബഡ്ജറ്റ് ഡോക്യുമെന്റുകളിലൂടെ കണ്ണോടിച്ചു നോക്കുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ലോട്ടറിയും മദ്യവുമാണ് കേരളത്തിന്റെ മുഖ്യ വരുമാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന കൂടി നടത്തി അദ്ദേഹം. കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമല്ല. മദ്യത്തില്‍ നിന്നും കൂടുതല്‍ വരുമാനം കിട്ടുന്ന ആദ്യത്തെ 10 സംസ്ഥാനങ്ങളില്‍ കേരളമില്ല. കേരളത്തിലേത് സര്‍ക്കാര്‍ സുതാര്യമായി നടത്തുന്ന ലോട്ടറിയാണ്. മാതൃകാപരമായി നടത്തുന്ന ലോട്ടറിയും പക്ഷേ കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സല്ല. അത് മനസിലാക്കാന്‍ അദ്ദേഹം തന്റെ മുന്നിലെത്തുന്ന ബഡ്ജറ്റ് ഡോക്യുമെന്റുകളിലൂടെ കണ്ണോടിച്ചു നോക്കുന്നത് നന്നാവും’-പിണറായി വിജയൻ പറഞ്ഞു.

    Read More »
  • Local

    പാചകത്തിനിടെ ഗ്യാസ് ചോര്‍ന്ന് അടുക്കളയില്‍ തീ പിടിച്ചു

    മലപ്പുറം: പാചകം ചെയ്തു കൊണ്ടിരിക്കെ സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് അടുക്കളയില്‍ തീ പടര്‍ന്നു. ബുധനാഴ്ച രാവിലെ 7 മണിയോടെ മലപ്പുറം കാളമ്പാടി മുരിങ്ങിക്കല്‍ ഉസ്മാന്റെ വീട്ടിലാണ് തീ പിടിച്ചത്. അടുക്കളയില്‍ തീ പടര്‍ന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടുകയും മലപ്പുറം അഗ്‌നിശമന വിഭാഗത്തില്‍ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു റെഗുലേറ്റര്‍ അടക്കമുള്ള സിലിണ്ടറിന് ചുറ്റുമുള്ള വസ്തുക്കള്‍ കത്തികൊണ്ടിരിക്കുകയായിരുന്നു. ചുട്ടുപഴുത്ത ഗ്യാസ് സിലിണ്ടര്‍ വീടിനു പുറത്തെത്തിച്ചു പരിശോധിച്ചപ്പോള്‍ സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഘടിപ്പിക്കുന്ന ഭാഗത്തു ചോര്‍ച്ച കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട്ടുകാര്‍ ഇന്നലെ മാറ്റി വച്ച പുതിയ സിലിണ്ടറിനാണു തീ പിടിച്ചത്. അടുക്കള ഉപകരണങ്ങളും ഗ്യാസ് സ്റ്റൗവും കത്തി നശിച്ചു. സിലിണ്ടറിനു ചുറ്റും ഒരു പരിധിയില്‍ കൂടുതല്‍ ചൂടുണ്ടായാല്‍ ഉഗ്രശബ്ദത്തോടെ വീട് മുഴുവന്‍ തകര്‍ക്കുന്ന രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍ക്കും പരുക്കേല്‍ക്കാത്ത ആശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും.        …

    Read More »
  • NEWS

    അറസ്റ്റിലായത് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ്; സ്കൂട്ടറിലെത്തി സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം രക്ഷപെട്ടത് കെഎസ്ഇബി ബോർഡ് വച്ച കാറിൽ

    തിരുവനന്തപുരം: എകെജി സെന്ററിന് സ്ഫോടകവസ്തു എറിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ്  ജിതിന്‍. ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.     സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. ഡിയോ സ്‌കൂട്ടര്‍ ഗൗരീശ പട്ടം വരെ ജിതിന്‍ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട് അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. അതിന്റെ പിന്നില്‍ ഗൗരീശ പട്ടത്ത് വെച്ച്‌ ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോള്‍ ഇത് കെഎസ്‌ഇബിയുടെ ബോര്‍ഡ് വെച്ച കാറാണെന്നും ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി.കാറിന്റെ ഡിക്കിയും തുറന്ന നിലയിലായിരുന്നു. സ്‌ഫോടക വസ്തുവുമായി ജിതിനെത്തിയത് ഡിയോ സ്‌കൂട്ടറിലാണ്. അതിന് ശേഷം സ്‌കൂട്ടര്‍ പിന്നീട് ഓടിച്ചു പോയത് മറ്റൊരാളാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോള്‍ ഫോണിലെ വിശദാംശങ്ങള്‍ എല്ലാം മാറ്റിയ ശേഷമാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ്…

    Read More »
Back to top button
error: