Month: September 2022

  • Crime

    സ്വവര്‍ഗാനുരാഗ ബന്ധം: ബ്ലാക്ക് മെയില്‍ ചെയ്ത 15 വയസുകാരനെ കൊന്ന് യുവാവ് ജീവനൊടുക്കി

    ഗ്വാളിയര്‍: സ്വവര്‍ഗാനുരാഗ ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയ 15 വയസുകാരനെ കൊലപ്പെടുത്തിയ ഇരുപതുവയസുകാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. വായും കാലുകളും ടേപ്പ് വച്ച് ഒട്ടിച്ച നിലയിലാണ് പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ ഹസിര മേഖലയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഇയാളുടെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. താനുമായി സ്വവര്‍ഗാനുരാഗ ബന്ധം സ്ഥാപിച്ച പതിനഞ്ചുകാരന്‍ പിന്നീട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതില്‍ മനംമടുത്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. താന്‍ പ്രതികാരം ചെയ്തുവെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പോലീസ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് മില്ലിന്റെ വളപ്പില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് മേക്കപ്പ് കിറ്റും ലഭിച്ചിരുന്നു.    

    Read More »
  • India

    ട്രെയിന്‍തട്ടി മരിച്ച വയോധികയുടെ സംസ്‌കാരം നടത്തി; പിറ്റേന്ന് മരണാനന്തരചടങ്ങുകള്‍ക്കിടെ ‘പരേത’ തിരിച്ചെത്തി!

    ചെന്നൈ: ട്രെയിന്‍തട്ടി മരിച്ചത് അമ്മയാണെന്നു കരുതി മകന്‍ മൃതദേഹം സംസ്‌കരിച്ചു. അടുത്തദിവസം അമ്മ വീട്ടില്‍ തിരിച്ചെത്തി! ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലാണ് സംഭവം. അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവാണ് അമ്മ ചന്ദ്ര (72) യുടെതാണെന്നു കരുതി ബുധനാഴ്ച അജ്ഞാത സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍, വ്യാഴാഴ്ച ചന്ദ്ര വീട്ടില്‍ തിരിച്ചെത്തി. ഇതോടെ മരിച്ച സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ശക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു ചന്ദ്ര. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താത്തിനാല്‍ തിരച്ചില്‍ നടത്തി. പിന്നീട് പോലീസില്‍ വിവരം അറിയിച്ചു. അതിനിടയിലാണ് ഗുഡുവാഞ്ചേരിക്ക് സമീപം സബര്‍ബന്‍ ട്രെയിനിടിച്ച് വയോധിക മരിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ താംബരം റെയില്‍വേ പോലീസ് മൃതദേഹം ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. വടിവേലു മൃതദേഹം ചന്ദ്രയുടെതാണെന്നു കരുതി ഏറ്റുവാങ്ങി ബുധനാഴ്ച സംസ്‌കരിക്കുകയും ചെയ്തു. ഇന്നലെ മരണാനന്തരചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വീട്ടുകാരെയും ബന്ധുക്കളെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചന്ദ്ര വീട്ടില്‍ മടങ്ങിശയത്തിയത്. സമീപജില്ലകളിലെ ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്തിയതിനാലാണ്…

    Read More »
  • ഹര്‍ത്താല്‍ അക്രമം: അടിച്ചൊതുക്കണമെന്ന് ഹൈക്കോടതി

    കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി നടപടി. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.

    Read More »
  • Breaking News

    കൊല്ലത്ത് പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി; കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്

    തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. കണ്ണൂര്‍ ഉളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. എയര്‍പോട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന എ.നിവേദിനു നേരെയാണു ആക്രമണമുണ്ടായത്. ഇയാളെ പരുക്കുകളോടെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിയില്‍ കെഎസ്ആര്‍ടിസി ബസും ആക്രമിച്ചു. ഡ്രൈവര്‍ അനീഷിനു കല്ലേറില്‍ പരുക്കേറ്റു. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്റണി, സി.പി.ഒ നിഖില്‍ എന്നിവര്‍ക്കു പരുക്കേറ്റു. യാത്രക്കാരെ അസഭ്യം പറയുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടിച്ചുതകര്‍ത്തു. 15 പേര്‍ ഉള്‍പ്പെട്ട സംഘമാണ് അക്രമം നടത്തിയത്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവില്‍ ഹോട്ടലിനു നേരെ കല്ലേറുണ്ടായി. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കോട്ടയം സംക്രാന്തിയില്‍ ലോട്ടറിക്കട ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. തിരുവനന്തപുരം മംഗലപുരത്ത് പെട്രോള്‍ പമ്പ് അടപ്പിക്കാനെത്തിയവരെ പോലീസ്…

    Read More »
  • Breaking News

    അക്രമികളുടെ അഴിഞ്ഞാട്ടം: കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തുന്നു, പോലീസ് സംരക്ഷണം തേടി മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായി കല്ലേറ്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പോലീസ് സംരക്ഷണം ലഭിച്ചാല്‍ സര്‍വീസ് തുടരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. കണ്ണൂര്‍ ഉളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പത്തനംതിട്ട പന്തളത്ത് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമണ്‍ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ആലുവയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ ചില വാഹനങ്ങള്‍ക്കു…

    Read More »
  • Kerala

    സംസ്ഥാനത്ത്‌ ഡ്രോണുകൾക്ക്‌ നിരോധനം, രാജ്‌ഭവൻ, നിയമസഭാ മന്ദിരം, സെക്രട്ടറിയേറ്റ് ഉൾപ്പടെ 82 ഇടത്താണ് നിരോധനം

    രാജ്‌ഭവൻ, നിയമസഭാ മന്ദിരം, സെക്രട്ടറിയറ്റടക്കം സംസ്ഥാനത്ത്‌ 82 ഇടത്ത്‌ ഡ്രോണുകൾക്കും റാന്തൽപ്പട്ടങ്ങൾക്കും നിരോധനം. പ്രത്യേക സുരക്ഷിത മേഖലകളിൽ 500 മീറ്റർ പരിധിയിലും ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള തന്ത്രപ്രധാന മേഖലകളുടെ രണ്ട്‌ കിലോമീറ്റർ ചുറ്റളവിലും സ്വകാര്യ, പൊതുമേഖല, പ്രതിരോധ വിമാനത്താവളങ്ങളുടെ മൂന്ന്‌ കിലോമീറ്റർ പരിധിയിലുമാണ്‌ ഡ്രോണുകൾക്ക്‌ നിരോധനം. സംസ്ഥാന പൊലീസ്‌ മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നോ ഡ്രോൺ സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നത്‌. നിയമസഭാ മന്ദിരം, രാജ്‌ഭവൻ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഔദ്യോഗിക വസതികൾ, ഗവ. സെക്രട്ടറിയറ്റ്‌, വിഴിഞ്ഞം ഹാർബർ, തുമ്പ വി.എസ്‌.എസ്‌.സി, വട്ടിയൂർക്കാവ്‌ ഐ.എസ്‌.ആർ.ഒ സിസ്റ്റം യൂണിറ്റ്‌, ആക്കുളത്തെ ദക്ഷിണ മേഖലാ വ്യോമസേന കമാൻഡന്റ്‌ ഓഫീസ്‌, തിരുവനന്തപുരം, എറണാകുളം റിസർവ്‌ ബാങ്ക്‌, ടെക്നോപാർക്ക്‌, മുക്കുന്നിമല റഡാർ സ്റ്റേഷൻ, പാങ്ങോട്‌ മിലിട്ടറി ക്യാമ്പ്‌, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, പത്മനാഭസ്വാമി ക്ഷേത്രം, പൊലീസ്‌ ആസ്ഥാനം, വലിയമല ഐ.എസ്‌.ആർ.ഒ, കല്ലട ജലവിതരണ പദ്ധതി, തെന്മല ജലവൈദ്യുത പദ്ധതി, പാരിപ്പള്ളി എൽ.പി.ജി ബോട്ട്‌ലിങ്‌ പ്ലാന്റ്‌,…

    Read More »
  • India

    കുടുങ്ങിയത് വൻ സ്രാവുകൾ, പ്ലാനിങ്ങും മുന്നൊരുക്കങ്ങളും കിറുകൃത്യം; ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര വാദ വിരുദ്ധ നീക്കമെന്ന് എന്‍.ഐ.എ

    പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ നടന്ന രാജ്യവ്യാപക റെയ്ഡ് ഒരു സാധാരണ നടപടി ആയിരുന്നില്ലെന്ന് ശക്തമായ തയ്യാറെടുപ്പും തുടര്‍ന്നുള്ള ഗൗരവതരമായ യോഗവും വ്യക്തമാക്കുന്നു. എൻ.ഐ.എ യും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡിൽ കേരളമടക്കം 15 സംസ്ഥാനങ്ങളിലെ റെയ്ഡിൽ 106 പേരെ കസ്റ്റടിയിലെടുത്തു. കേരളത്തിൽ നിന്നു മാത്രം 25 പേർ അറസ്റ്റിലായി. വൻ സ്രാവുകളാണ് കേരളത്തിൽ നിന്നു പിടിയിലായത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ സലാമിനെ മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിൽനിന്നും ജനറൽ സെക്രട്ടറി നസിറുദ്ദീൻ എളമരത്തെ കൊണ്ടോട്ടി വാഴക്കാട്ടെ വീട്ടിൽനിന്നുമാണ് വ്യാഴാഴ്ച പുലർച്ചെ പിടികൂടിയത്. സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീറിനെ തിരുനാവായയിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്തു. മുഹമ്മദലി എന്ന കുഞ്ഞാപ്പുവിനെ വളാഞ്ചേരിയിലെ വീട്ടിൽനിന്ന് പിടികൂടി. ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര വാദ വിരുദ്ധ നീക്കം എന്നാണ് എൻ.ഐ.എ ഈ രാജ്യവ്യാപക റെയ്ഡിനെ വിശേഷിപ്പിച്ചത്. ഡൽഹി, കൊച്ചി, ഹൈദരബാദ് എന്നിവിടങ്ങളിലായി രജിസ്റ്റർ ചെയ്ത 5 കേസുകളിൽ ആണ്‌ റെയ്ഡ്. ഭീകരവാദ ഫണ്ടിങ്,…

    Read More »
  • Kerala

    ‘ഞങ്ങൾ ആന പാപ്പാന്‍ ആകാന്‍ പോകുന്നു. പൊലീസ് തപ്പി വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം.’ കത്തെഴുതി വച്ച് ആന പാപ്പാന്മാരാകാൻ നാടുവിട്ട മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളെയും പിടികൂടി

    കുന്നംകുളത്തുനിന്ന് ആന പാപ്പാന്മാർ ആകാൻ നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ്ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. ആനപാപ്പാന്‍മാരാകണം, ഇതിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ചിട്ടാണ് മൂന്ന് വിദ്യാര്‍ത്ഥികളും നാടുവിട്ടത്. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിവച്ച് കടന്നത്. ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ കുട്ടികള്‍ എഴുതിയിരുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ കുട്ടികള്‍ എഴുതിയിട്ടുണ്ട്. ‘ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം.’ ഇതാണ് കത്തില്‍ എഴുതിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷന് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുട്ടികള്‍ തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിദ്യാർഥികളായ അയിനൂര്‍ തൈവളപ്പില്‍ വീട്ടില്‍ അനീഷിന്റെ മകന്‍ 8-ാം…

    Read More »
  • Kerala

    ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു, കഴിഞ്ഞ 23 വർഷമായി ഏറ്റുമാനൂർ ഉത്സവത്തിന് മുടങ്ങാതെ തിടമ്പേറ്റിയിരുന്ന ദുർഗാപ്രസാദ് തൃശൂർ പൂരം ഉൾപ്പടെ ഒട്ടുമിക്ക ഉത്സവങ്ങളിലും നിറസാന്നിധ്യം

    കഴിഞ്ഞ 23 വർഷമായി ഏറ്റുമാനൂർ ഉത്സവത്തിന് മുടങ്ങാതെ തിടമ്പേറ്റിയ ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു. 55 വയസായിരുന്നു. ഏറ്റുമാനൂർ ഉഷശ്രീ പി.എസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയതിലുള്ള ആന 45 ദിവസമായി എരണ്ടക്കെട്ടിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11മണിയോടെ ആയിരുന്നു അന്ത്യം. തൃശൂർ പൂരം, തൃപ്പൂണിത്തുറ, വൈക്കം, ഇത്തിത്താനം ഗാനമേള തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും നിറസാന്നിധ്യമായിരുന്നു ദുർഗാപ്രസാദ്. തിരുനക്കര പകൽപ്പൂരത്തിനു എല്ലാ വർഷവും ആദ്യം ഇറങ്ങുന്ന ആനയും ദുർഗാപ്രസാദ് ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിൽ ഓങ്കോൾ ശിവരാത്രി ഉത്സവത്തിന് 10 ദിവസം പങ്കെടുത്തു. ജൂലൈയിൽ നാഗാർകോവിൽപള്ളിയിൽ ചന്ദനകുടത്തിനും പങ്കെടുത്തു. കഴിഞ്ഞ ജൂലൈ 17ന് കടുത്തുരുത്തി കൊടിമര പ്രതിഷ്ഠ ആണ് ഏറ്റവും അവസാനം പങ്കെടുത്ത പരിപാടി. ഇന്ന് (വെള്ളി) വനംവകുപ്പ് അധികൃതർ എത്തി പരിശോധനകൾക്ക് ശേഷമായിരിക്കും സംസ്കാരം.

    Read More »
  • NEWS

    പ്രതിഷേധം കത്തുന്നു; വാട്ട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും നിരോധിച്ച് ഇറാന്‍

    ടെഹ്‌റാൻ: ആറ് ദിവസമായി രാജ്യത്ത് നടക്കുന്ന ശക്തമായ പ്രതിഷേധം ശക്തമാകുന്നതോടെ ഇറാൻ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നാണ് വിവരം. “ഇറാന്‍ സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി, ബുധനാഴ്ച വൈകുന്നേരം മുതൽ ഇറാനിൽ ഇൻസ്റ്റാഗ്രാം സേവനം ലഭിക്കുന്നില്ല, കൂടാതെ വാട്ട്‌സ്ആപ്പ് സേവനവും തടസ്സപ്പെട്ടു,” എന്നാണ് ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ വിവിധ സമയങ്ങളിലായി ഇറാനില്‍ ഫേസ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം, യൂട്യൂബ്, ടിക്ടോക്ക് എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇറാനിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന രണ്ട് പ്ലാറ്റ്ഫോം ആയിരുന്നു വാട്ട്സ്ആപ്പും, ഇന്‍സ്റ്റഗ്രാമും. അതേ സമയം  ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി  മഹ്‍സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നുവെന്ന് ഇറാനിയൻ അധികൃതരും കുര്‍ദിഷ് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.  പ്രതിഷേധത്തിൽ…

    Read More »
Back to top button
error: