Month: September 2022
-
Kerala
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: സര്‍വ്വകലാശ പരീക്ഷകളില്‍ മാറ്റം; പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയും കേരള സര്‍വകലാശാലയും, കണ്ണൂര്‍ സര്‍വ്വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള നഴ്സിങ് കൌണ്‍സില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്കും മാറ്റം. എന്നാല്‍ ഇന്ന് നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. എൻഐഎ റെയ്‍ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ മാത്രം ഒഴിവാക്കും. ഹർത്താലിനോട് അനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വം അറിയിച്ചു. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപക നീക്കമാണ് ഇന്ന് എൻഐഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നടത്തിയത്. പുലർച്ചെ ഒരു മണിക്ക് രഹസ്യ ഓപ്പറേഷൻ എൻ ഐ തുടങ്ങുകയായിരുന്നു. കേന്ദ്രസേനയുടെ…
Read More » -
India
1700 കോടിയ്ക്ക് നാവിക സേനയ്ക്കായി 35 ബ്രഹ്മോസ് മിസൈലുകള്‍; കരാര്‍ ഒപ്പിട്ടു
ദില്ലി: നാവികസേനയ്ക്കായി ഇന്ത്യ 35 ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നു. 1700 കോടി രൂപ മുടക്കിയാണ് ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മിസൈലുകള്‍ വാങ്ങുന്നത്. മിസൈല്‍ വാങ്ങുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം ബ്രഹ്മോസ് എയ്‌റോസ്‌പേസുമായി വ്യാഴാഴ്ച കരാര്‍ ഒപ്പുവച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ്. ആഭ്യന്തര മന്ത്രാലയവും ബ്രഹ്മോസ് എയ്‌റോസ്‌പേസും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം രണ്ട് പ്രോജക്റ്റ് 15 ബി കപ്പലുകൾക്കായി 35 കോംബാറ്റ് മിസൈലുകളും, മൂന്ന് പ്രാക്ടീസ് ബ്രഹ്മോസ് മിസൈലുകളും നല്‍കണം. ഇന്ത്യൻ നാവികസേന കഴിഞ്ഞ വർഷം നവംബറിൽ ആദ്യ യുദ്ധക്കപ്പൽ മുംബൈയിൽ കമ്മീഷൻ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐഎൻഎസ് വിശാഖപട്ടണം, ബ്രഹ്മോസ് കപ്പൽ വേധ മിസൈലിന്റെ നവീകരിച്ച പതിപ്പിന്റെ പരീക്ഷണം എന്നിവയും വിജയകരമായി നടത്തി. ഈ വർഷം ഫെബ്രുവരി 18 ന് മറ്റൊരു വിജയകരമായ പരീക്ഷണ വെടിവയ്പ്പ് നടത്തിയിരുന്നു. നിലവിൽ വിശാഖപട്ടണം ക്ലാസിന് കീഴിൽ, മൊത്തം നാല് യുദ്ധക്കപ്പലുകൾ ഉൾപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.…
Read More » -
Kerala
വിഴിഞ്ഞം സമരം: സമരം നടത്തുന്നത് പ്രദേശവാസികളല്ല, പിന്നില്‍ രഹസ്യ അജണ്ടയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
ദുബായ്: വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. സമരം നടത്തുന്നത് പ്രദേശവാസികളല്ല. പദ്ധതി നടപ്പാക്കണം എന്നാണ് പ്രദേശവാസികള്‍ക്ക് ആഗ്രഹം. വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു. അതേസമയം വിഴിഞ്ഞം സമരക്കാരുമായി ഇന്ന് മന്ത്രിസഭാ ഉപസമിതി വീണ്ടും ചർച്ച നടത്തും. ഇന്ന് 11 മണിക്കാണ് ചർച്ച. മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ, ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. സമരക്കാരുമായി ഇത് നാലാം വട്ടമാണ് മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തുന്നത്. നേരത്തെ നടന്ന ചർച്ചകളിൽ തീരുമാനമായ കാര്യങ്ങൾ പോലും ഇതുവരെ നടപ്പാക്കാനായിട്ടില്ല എന്നതിനാൽ ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. തുറമുഖ കവാടത്തിന് മുന്നിലെ സമരപന്തൽ പൊളിക്കണം എന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവും യോഗത്തിൽ സമരക്കാർ ഉന്നയിക്കും.
Read More » -
Crime
വയനാട്ടില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസിന്‍റെ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കല്‍പറ്റ പോലീസും സംയുക്തമായി കൽപ്പറ്റ ജംഗ്ഷനില്‍ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നും 12 ഗ്രാം എം.ഡി.എം.എയും, 23 ഗ്രാം കഞ്ചാവും കണ്ടെത്തി. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; തുടര്‍ നടപടികളുമായി എന്‍ഐഎ, കനത്ത സുരക്ഷയൊരുക്കി പൊലീസ്
തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ…
Read More » -
Crime
യു.കെയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കേരളത്തിലേക്ക് മുങ്ങിയ വിരുതന്‍ പിടിയില്‍
പാലാ: യു.കെയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം നാട്ടിലേക്ക് മുങ്ങിയ കേസിലെ പ്രതി പിടിയില്‍. മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ജോസി ജോസഫിനെ (55) മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബ്രിട്ടണില്‍ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് നാട്ടിലെത്തി മറ്റൊരു പേരില്‍ തൊടുപുഴയില്‍ ഹോംനഴ്‌സായി ജോലി ചെയ്യുകയുമായിരുന്നു. ഇന്റര്‍ പോളിന്റെ ആവശ്യപ്രകാരം ഡല്‍ഹി പട്യാല കോടതി ഇയാള്‍ക്കെതിരേ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.
Read More » -
Crime
വീട്ടുജോലിക്കെത്തിച്ച ബാലികയോട് ക്രൂരത; ഡോക്ടറുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് നിര്‍ത്തിയ പതിമൂന്നുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ ഡോക്ടറുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി. ഇരുവരേയും പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് ജയിലിലായത്. ശിശുരോഗ വിദഗ്ധനായതിനാലും രാത്രി വീട്ടില്‍ നാലു മക്കള്‍ തനിച്ചാണെന്നതിനാലും കഴിഞ്ഞ ദിവസം രാത്രി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കേസ് വീണ്ടും പരിഗണിച്ച മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അന്യായമായി കുട്ടിയെ കടത്തിക്കൊണ്ടുവന്നു, തടങ്കലില്‍ പാര്‍പ്പിച്ചു, ചട്ടുകവും സ്പൂണും ചൂടാക്കി പൊള്ളിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. ഡോക്ടര്‍ വീട്ടിലില്ലാത്തസമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉള്‍പ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പോലീസിനും നല്‍കിയ മൊഴിയില്‍ പറയുന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റതിന്റെയും മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫ്‌ലാറ്റില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്.…
Read More » -
NEWS
ഇറാനില്‍ തെരുവുകള്‍ കയ്യടക്കി പ്രക്ഷോഭകര്‍; എട്ടു മരണം
ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാരപ്പോലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം ആളി പടരുന്നു. അക്രമ സംഭവങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ പോലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതിനോടകം 50 ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 2019 ല്‍ ഇന്ധനവില വര്‍ധനവിന് എതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇറാനില്‍ നടക്കുന്ന വലിയ പ്രതിഷേധമാണിത്. അന്ന് 1,500 ഓളം പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Read More » -
India
കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയും: ഗെലോട്ട്
കൊച്ചി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചിപ്പിച്ച് മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ മുഖ്യമന്ത്രി സ്ഥാനവും കൂടി വഹിച്ച ചരിത്രമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഗെലോട്ടിന്റെ പ്രതികരണം. ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന ഉദയ്പുര്‍ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കണം എന്ന് രാഹുല്‍ ഗാന്ധി നിലപാട് എടുത്തിരുന്നു. ഗെലോട്ട് ഒഴിഞ്ഞാല്‍ സച്ചിന്‍ പൈലറ്റിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. ഇരുപദവികളും വഹിക്കുന്നതിന് തടസമില്ലെന്ന ഗെലോട്ടിന്റെ നിലപാട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തള്ളിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിര്‍ പ്രഖ്യാപനം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, ഇരട്ടപ്പദവി എന്ന അശോക് ഗെലോട്ടിന്റെ ആഗ്രഹം മുളയിലേ നുള്ളി. ഒരു പ്രത്യേക ആശയധാരയെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ പദവിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമെന്ന് രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടു മുന്‍പും…
Read More » -
Crime
കോയമ്പത്തൂരില്‍ ബി.ജെ.പി. ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു
കോയമ്പത്തൂര്‍: നഗരത്തില്‍ ബി.ജെ.പി. ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ഗാന്ധിപുരം വി.കെ.കെ. മേനോന്‍ റോഡിലാണ് സംഭവം. ബൈക്കിലെത്തിയവര്‍ പെട്രോള്‍ ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രാത്രി 8.30 ഓടെയാണ് സംഭവം. ബോംബ് പൊട്ടാത്തതിനാല്‍ അപകടം ഒഴിവായി. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More »