CrimeNEWS

വഴക്കുപറഞ്ഞതിന് അധ്യാപകനെ വിദ്യാര്‍ഥി വെടിവച്ചു

ലഖ്നൗ: കൂട്ടുകാരുമായി തര്‍ക്കിച്ചതിനു വഴക്കുപറഞ്ഞ അധ്യാപകനെ പത്താം ക്ലാസ് വിദ്യാര്‍ഥി വെടിവച്ച് വീഴ്ത്തി. ഉത്തര്‍പ്രദേശിലെ സീതാപുരിലാണ് സംഭവം. അധ്യാപകന്‍ വഴക്കുപറഞ്ഞത് കുട്ടിക്ക് ഇഷ്ടമായില്ലെന്നും പ്രതികാരമായി തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

അധ്യാപകനായ രാംസ്വരൂപിന് നേരെ മൂന്നു തവണയാണ് നാടന്‍തോക്കുകൊണ്ടു വിദ്യാര്‍ഥി വെടിവച്ചത്. പിന്നാലെ തോക്കുമായി ഓടിപ്പോയി. ഗുരുതരമായി പരുക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്‌തെന്നും മികച്ച ചികിത്സയ്ക്ക് ഉടനെ ലക്നൗവിലേക്കു മാറ്റുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: