Month: September 2022

  • NEWS

    കന്യാകുമാരിയില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ് 

    കന്യാകുമാരി : കന്യാകുമാരിയില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.അജ്ഞാതരായ രണ്ടുപേരാണ് ആക്രമണം നടത്തിയത്.ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  കഴിഞ്ഞ ദിവസം രാത്രി മധുര, സേലം, കോയമ്പത്തൂർ ജില്ലകളിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ ബോംബാക്രമണങ്ങള്‍ വര്‍ധിച്ചത്.

    Read More »
  • NEWS

    പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ ഒഴിവുകൾ

    പത്തനംതിട്ട :ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. യോഗ്യത – ബിഎസ്സി എംഎല്‍ടി/ഡിഎംഎല്‍ടി (ബ്ലഡ് ബാങ്ക് പരിചയം ഉളളവര്‍ക്ക് മുന്‍ഗണന). ഫോണ്‍ : 0468 2222364.

    Read More »
  • India

    രാഖി സാവന്തിനു പോലും എം.പിയാകാം; കങ്കണയെ പരിഹസിച്ച് ഹേമമാലിനി

    ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റാണാവത്തിന്‍െ്‌റ രാഷ്ട്രീയപ്രവേശം സംബന്ധിച്ച വാര്‍ത്തകളെ പരിഹസിച്ച് ബി.ജെ.പി എം.പിയും ചലച്ചിത്രതാരവുമായ ഹേമമാലിനി. ഉത്തര്‍പ്രദേശിലെ മഥുരയില്‍നിന്ന് കങ്കണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മഥുര എം.പി കൂടിയായ ഹേമമാലിനിയുടെ പരിഹാസം കലര്‍ന്ന മറുപടി. ”അത് നല്ലൊരു കാര്യമാണ്. ഞാന്‍ എന്താണ് പറയേണ്ടത്? ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനത്തിനില്ല. എല്ലാം ദൈവത്തിന് വിട്ടിരിക്കുകയാണ്. മഥുരയില്‍ എം.പിയായി സിനിമാതാരങ്ങളെതന്നെ വേണം എന്നുണ്ടോ? ഈ നാട്ടുകാരന്‍ എം.പിയാകാന്‍ നിങ്ങള്‍ സമ്മതിക്കില്ലെന്നാണോ? അങ്ങനെയെങ്കില്‍ നാളെ രാഖി സാവന്തിന്റെ പേരും ഉയര്‍ന്നു വന്നേക്കാം” ഹേമമാലിനി പറഞ്ഞു. ഹേമമാലിനി 2014 മുതല്‍ മഥുര എം.പിയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം ഹേമമാലിനിയെ മാറ്റി മഥുരയില്‍ കങ്കണയെ പരീക്ഷിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്തകള്‍ക്കു പിന്നാലെ കങ്കണ, മഥുര വൃന്ദാവനിലെ ക്ഷേത്രം സന്ദര്‍ശിച്ചു. ബോളിവുഡിലെ സ്ഥിരം വിവാദ നായികയാണ് ഗ്ലാമര്‍ താരം രാഖി സാവന്ത്. ഹേമമാലിനിയുടെ കമന്‍്‌റിന് രാഖി എന്തു മറുപടിയുമായി രംഗത്തെത്തുമെന്ന ആകാംഷയലാണ് ആരാധകര്‍.      …

    Read More »
  • NEWS

    എ കെ ജി സെന്‍റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍

    തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍.   അന്വേഷണ സംഘം ജിതിനെ കസ്റ്റഡിയിൽ എടുത്തതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവില്‍പ്പോയത്. ,   പ്രതിക്ക് ഇരുചക്ര വാഹനം എത്തിച്ചത് വനിതാ നേതാവാണെന്ന് കണ്ടെത്തിയിരുന്നു.കുറ്റകൃത്യത്തിലും ഈ വനിതാ നേതാവിന് ബന്ധമുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്.ഇവര്‍ക്ക് ഗൂഢാലോചനയിലും അക്രമത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

    Read More »
  • Kerala

    വീട്ടമ്മമാർക്ക് തൊഴിൽ നൽകുന്ന ഫുട്ട് വെയർ വില്ലേജ് 15 വർഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിക്കുന്നു

    വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 വർഷങ്ങൾക്ക് മുൻപ് ഫുട്ട് വെയർ വില്ലേജ് ഫറൂക്ക് കുണ്ടായിതോട്ടിൽ പ്രവർത്തനം തുടങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം കൂടുതൽ ആശയങ്ങളുമായി പദ്ധതി പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങുന്നു. യന്ത്രങ്ങളുടെ സഹായമേതുമില്ലാതെ മനുഷ്യ നിർമിതമായ, കുട്ടികൾക്കും, സ്ത്രീകൾക്കുമുള്ള ഫാൻസി ചെരുപ്പുകൾ നിർമിക്കുന്ന വലിയൊരു പദ്ധതിയായിരുന്നു ഫുട്ട് വെയർ വില്ലേജ്. ആദ്യ ഘട്ടത്തിൽ 20 ഓളം വനിതകൾക്കാണ് പരിശീലനം നൽകിയിരുന്നത്. വ്യവസായശാലകളിൽ നേരിട്ടത്തി ജോലി ചെയ്യാൻ കഴിയാത്ത സ്ത്രീകൾക്ക്,ഫുട്ട് വെയർ വില്ലേജ് പദ്ധതിയിലൂടെ സ്വന്തം വീട് തന്നെ ഒരു ചെറിയ വ്യവസായ ശാലയായി ഉയർത്താൻ കഴിഞ്ഞാൽ ഒട്ടുമിക്ക സ്ത്രീകൾക്കും അത് വലിയ നേട്ടമാകുമെന്നതാണ് ഏറ്റവും വലിയ ആകർഷണം. മുംബൈയിലെ തക്കരപ്പയിലും മറ്റു കോളനികളിലെയും സ്ത്രീകൾ സ്വന്തം വീടുകളിലാരംഭിച്ച ചെരുപ്പ് നിർമാണ മാതൃക കേരളത്തിലും നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എഫ്.ഡി. ഡി. സി ഡയറക്ടർ ഹാഷിം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ആദ്യഘട്ടം കുണ്ടായിതോട് ഫുട്ട് വെയർ യൂണിറ്റിൽ ആരംഭിക്കും. പരിശീലന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി…

    Read More »
  • India

    ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് ഡോക്ടറും മക്കളും മരിച്ചു

    തിരുപ്പതി: ആന്ധ്രാപ്രദേശിലെ റെനിഗുണ്ടയില്‍ ആശുപത്രി കെട്ടിടത്തില്‍ തീപിടിച്ച് ഡോക്ടര്‍ക്കും രണ്ടും കുട്ടികള്‍ക്കും ദാരുണാന്ത്യം. ഡോ. രവിശങ്കര്‍ റെഡ്ഡി, മക്കളായ ഭരത്, കാര്‍ത്തിക എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. തിരുപ്പതി ജില്ലയിലെ കാര്‍ത്തികേയ ക്ലിനിക്കിലാണ് അപകടം ഉണ്ടായത്. അശുപത്രി കെട്ടിടത്തില്‍ തന്നെയാണ് ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഡോ. രവിശങ്കര്‍ തീപിടിത്തത്തില്‍ വെന്തുമരിക്കുകയായിരുന്നു. കുട്ടികള്‍ വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. മറ്റ് മുറിയിലാതിനാല്‍ ഭാര്യയും അമ്മയും രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ ഫര്‍ഫോഴ്സും പോലീസുമാണ് കെട്ടിടത്തിലെ മറ്റുളളവരെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന് മതിയായ ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സ് ഉണ്ടോ എന്നോ കാര്യത്തിലും സംശയമുയരുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.          

    Read More »
  • India

    ദാസേട്ടൻ പാടുന്നു, ആസ്വാദകർ ആ ഗാനാലാപനത്തിലെ ശ്രുതി, താള, ഈണ, ഭാവങ്ങളിൽ സ്വയം മറന്ന് ആമഗ്നരാകുന്നു

    ശ്യാം ശങ്കർ മലയാളത്തിൽ ഗാനനിരൂപണ ശാഖ വേണ്ടത്ര സർഗാത്മകമല്ല എന്നാണ് വിദഗ്ധ മതം. വരികളുടെ സൗരഭ്യമോ ആലാപത്തിൻ്റെ ആഴമോ അത് അനുവാചകരിൽ സൃഷ്ടിക്കുന്ന അനുരണനങ്ങളോ വിലയിരുത്തപ്പെടുന്നില്ല. ഉപരിപ്ലവമായ വാചക കസർത്തുകളാണ് ഗാനനിരൂപണമെന്നാണ് പലരുടെയും ധാരണ. ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ കെ.ജെ യേശുദാസിൻ്റെ ആലാപത്തിലെ സവിശേഷതകൾ സൂക്ഷമമായി വിലയിരുത്തുകയാണ് ഇവിടെ. നമുക്ക് അറിയാം, വോയിസ് ഡൈനാമിക്സ് എന്നൊരു ഘടകമുണ്ട് ഗാനാലാപനത്തിൽ. ശ്രുതിയും, താളവും, ഈണവും, ഭാവവും എന്നപോലെ തന്നെ ഒരു പാട്ടിൽ ശബ്ദം, അതിൻ്റെ ഏറ്റക്കുറച്ചിലുകളും, ഘനവും, മൃദുത്വവും ഒക്കെ പാട്ടിലെ വരികളുടെ ഭാവത്തിനും സന്ദർഭത്തിനും അനുസരിച്ച് വിന്യസിക്കുന്നതിനെയാണ് വോയ്‌സ് ഡൈനാമിക്സ് എന്ന് സായിപ്പ് വിളിക്കുന്നത്. യേശുദാസ് പാടുമ്പോളാണ് ഈ വോയ്‌സ് ഡൈനാമിക്സിൻ്റെ സാധ്യതകൾ എത്രത്തോളം വലുതാണെന്ന് നമുക്ക് മനസിലാകുന്നത്. ഒരു ഉദാഹരണം പറയാം: ‘താലോലം’ എന്ന സിനിമയിലെ, ‘ഇനിയെന്ന് കാണും മകളെ’ എന്ന പാട്ട് ആസ്വദിക്കുക. താളക്രമം സമം ആണ്. സായിപ്പിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഓൺ-ബീറ്റ്. അതായത്, താളത്തെ മാത്രകളായി…

    Read More »
  • NEWS

    ഓപ്പറേഷന് തൊട്ടുമുന്‍പായി വൈദ്യുതി നിലച്ചു;ഗര്‍ഭിണിയായ യുവതി മരിച്ചു

    കോയമ്പത്തൂർ:ഓപ്പറേഷന് തൊട്ടുമുന്‍പായി വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഗര്‍ഭിണിയായ യുവതി മരിച്ചു.കോയമ്പത്തൂരിലാണ് സംഭവം. കുമാരപാളയം സ്വദേശിയായ എം വന്‍മതിയാണ് മരിച്ചത്. പ്രസവത്തിനായി തിങ്കളാഴ്ചയാണ് ഇവരെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന് മുന്‍പായി അനസ്തേഷ്യ കൂടി നല്‍കിയ ശേഷമാണ് കറണ്ട് പോകുന്നത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 22 വയസുകാരിയായ യുവതിയെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.     അതേസമയം ഓപ്പറേഷന്‍ നടത്തി പുറത്തെടുത്ത നവജാതശിശുവിന് മികച്ച പരിചരണം നല്‍കി വരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

    Read More »
  • NEWS

    നായ കുറുകെ ചാടിയതിനെ തുടര്‍ന്നു സൈക്കിളില്‍ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

    മാവേലിക്കര: നായ കുറുകെ ചാടിയതിനെ തുടര്‍ന്നു സൈക്കിളില്‍ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടില്‍ തറയില്‍ എന്‍ മുരളീധരനാണ് ( 64 ) ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 15 ാം തിയതി വൈകിട്ട് വലിയ പെരുമ്ബുഴ പാലത്തിനു സമീപം ആയിരുന്നു അപകടം. പാല്‍ വാങ്ങുന്നതിനായി സൈക്കിളില്‍ കടയിലേക്കു പോകവേ ആണ് തെരുവ് നായ കുറുകെ ചാടിയടും അപകടം സംഭവിച്ചതും.     സൈക്കിളില്‍ നിന്ന് വീണ മുരളീധരന്‍റെ തലയ്ക്കു മുഖത്തും പരുക്കേറ്റിരുന്നു. പിന്നാലെ മുരളീധരനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയാണ് മുരളീധരന്‍ മരിച്ചത്.

    Read More »
  • India

    ട്രെയിനി കെഡറ്റിന്റെ ആത്മഹത്യ: വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലപാതകക്കുറ്റം

    ബംഗളൂരു: ജാലഹള്ളിയിലെ വ്യോമസേന ടെക്നിക്കല്‍ കോളജിലെ (എ.എഫ്.ടി.സി) ട്രെയിനി കെഡറ്റിനെ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ബിഹാര്‍ സ്വദേശിയായ അങ്കിത്കുമാര്‍ ഝായെ (27) ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അങ്കിതിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. മരണത്തിനു മുന്‍പ് അങ്കിത് എഴുതിയ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന ആറു വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെയാണു കൊലപാതക കുറ്റം ചുമത്തി കര്‍ണാടക പോലീസ് കേസെടുത്തത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുക്കുന്നതിനു മുന്‍പുതന്നെ അങ്കിതിന്റെ കുടുംബം നല്‍കിയ പരാതിയിലും ഈ ആറ് പേരുടെ പേര് പരാമര്‍ശിച്ചിരുന്നു. എയര്‍ കമ്മഡോര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്‍ഡര്‍ റാങ്കുകളിലുള്ളവരാണ് പ്രതികള്‍. കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതായും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. ”അങ്കിത് കുമാറിനെതിരേ അച്ചടക്ക നടപടിയുടെ പേരില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ എ.എഫ്.ടി.സിയില്‍ നിന്ന് പുറത്താക്കി ഉത്തരവിറങ്ങി”…

    Read More »
Back to top button
error: