NEWS

ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്; കോയമ്പത്തൂരിൽ സുരക്ഷ ശക്തമാക്കി

കോയമ്ബത്തൂര്‍: ബി.ജെ.പി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളില്‍ സുരക്ഷക്കായി കമാന്‍ഡോകളെ നിയമിച്ചിട്ടുണ്ട്.ഇതിന് പുറകെ കോയമ്ബത്തൂര്‍ നഗരത്തില്‍ 1700 പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
നഗരത്തിലേക്ക് പ്രവേശിക്കുന്ന വിവിധ വഴികളിലായി 11 ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാപകമായി വാഹന പരിശോധനയും നടക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കോയമ്ബത്തൂരിലെ ബി.ജെ.പി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. കോയമ്ബത്തൂര്‍ ഗാന്ധിപുരം വി.കെ.കെ. മേനോന്‍ റോഡിലാണ് സംഭവം.
ബൈക്കിലെത്തിയവര്‍ പെട്രോള്‍ ബോംബ് എറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. പെട്രോള്‍ ബോംബ് പൊട്ടാത്തതിനാല്‍ അപകടം ഒഴിവായി. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: