NEWS

ഓപ്പറേഷന് തൊട്ടുമുന്‍പായി വൈദ്യുതി നിലച്ചു;ഗര്‍ഭിണിയായ യുവതി മരിച്ചു

കോയമ്പത്തൂർ:ഓപ്പറേഷന് തൊട്ടുമുന്‍പായി വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഗര്‍ഭിണിയായ യുവതി മരിച്ചു.കോയമ്പത്തൂരിലാണ് സംഭവം.

കുമാരപാളയം സ്വദേശിയായ എം വന്‍മതിയാണ് മരിച്ചത്. പ്രസവത്തിനായി തിങ്കളാഴ്ചയാണ് ഇവരെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിസേറിയന് മുന്‍പായി അനസ്തേഷ്യ കൂടി നല്‍കിയ ശേഷമാണ് കറണ്ട് പോകുന്നത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 22 വയസുകാരിയായ യുവതിയെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Signature-ad

 

 

അതേസമയം ഓപ്പറേഷന്‍ നടത്തി പുറത്തെടുത്ത നവജാതശിശുവിന് മികച്ച പരിചരണം നല്‍കി വരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: