Month: September 2022
-
India
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ ഗെലോട്ട് പക്ഷം
ജയ്പൂര്‍: രാജസ്ഥാനിൽ നിയമസഭാകക്ഷിയോഗം ഇന്ന് ചേരാനിരിക്കെ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ ഗെലോട്ട് പക്ഷം. 2 വർഷം മുൻപ് ബിജെപിക്ക് ഒപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിന്‍ പൈലറ്റ് ശ്രമിച്ചത് മറന്നിട്ടില്ലെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാടെങ്കിലും സച്ചിന് പൈലറ്റിന് അനുകൂല സാഹചര്യം രാജസ്ഥാനിലുണ്ടെന്ന വിലയിരുത്തലിലാണ് അടിയന്തരമായി നിയമസഭാ കക്ഷി യോഗം വിളിച്ച് ചേര്‍ക്കുന്നത്. ഗാന്ധി കുടുംബം സച്ചിനൊപ്പമെന്ന സൂചന വന്നതിന് പിന്നാലെ ഗെലോട്ട് പക്ഷത്ത് നിലയുറുപ്പിച്ചിരുന്ന എംഎല്‍എമാരില്‍ ചിലര്‍ സച്ചിന് അനുകൂല നിലപാടറിയിച്ചിട്ടുണ്ട്. ഇരട്ട പദവിയില്‍ കടിച്ച് തൂങ്ങാന്‍ ശ്രമിച്ച ഗെലോട്ട് മുഖ്യമന്ത്രി പദം രാജി വച്ച് അധ്യക്ഷനായാല്‍ മതിയെന്ന ഹൈക്കമാന്‍ഡ് നിലപാടിനെ തുടർന്നാണ് യോഗം വിളിച്ചത്. ഹൈക്കമാന്‍ഡ് പ്രതിനിധികളായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയും, അജയ് മാക്കനും യോഗത്തില് പങ്കെടുക്കും. തര്‍ക്കം പരമാവധി ഒഴിവാക്കണമന്നാണ് നിര്‍ദ്ദേശം. 107 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എണ്‍പതിലധികം പേരുടെ പിന്തുണ ഗെലോട്ട് അവകാശപ്പെടുന്നുണ്ട്. ഗെലോട്ടിനെ പരസ്യമായി വെല്ലുവിളച്ചപ്പോള്‍…
Read More » -
Crime
മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിനിയെ രണ്ട് മണിക്കൂറോളം അടിവസ്ത്രത്തില്‍ നിര്‍ത്തി; കുട്ടിയുടെ വസ്ത്രങ്ങള്‍ അധ്യാപകന്‍ കഴുകുന്നതിന്റെ ചിത്രങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു
ഭോപ്പാല്‍: മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്നാരോപിച്ച് മറ്റ് കുട്ടികളുടെ മുമ്പില്‍ വെച്ച് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെന്‍ഷന്‍. മധ്യപ്രദേശിലെ ഷഹ്ദോള്‍ ജില്ലയിലെ ആദിവാസി ക്ഷേമ വകുപ്പ് നടത്തുന്ന സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. യൂണിഫോമിന് വൃത്തിയില്ലെന്നും മുഷിഞ്ഞതാണെന്നും ചൂണ്ടിക്കാണിച്ചാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചത്. ശ്രാവണ്‍കുമാര്‍ ത്രിപാഠിയെന്ന അധ്യാപകനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്ന ചിത്രങ്ങള്‍ പ്രതി സമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധവുമായി ഗ്രാമവാസികള്‍ രംഗത്തെത്തുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അടിവസ്ത്രത്തില്‍ നിര്‍ത്തുകയും അധ്യാപകന്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് കുട്ടികള്‍ സമീപത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. യൂണിഫോം ഉണങ്ങുന്നത് വരെ രണ്ട് മണിക്കൂറോളമാണ് വിദ്യാര്‍ത്ഥിനി വസ്ത്രമില്ലാതെ മറ്റ് കുട്ടികള്‍ക്ക് മുമ്പില്‍ നിന്നത്. കുട്ടിയുടെ ചിത്രങ്ങള്‍ ആദിവാസി ക്ഷേമ വകുപ്പിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും അധ്യാപകന്‍ ത്രിപാഠി തന്നെയാണ് പങ്കുവെച്ചത്. ‘ശുചിത്വ സന്നദ്ധപ്രവര്‍ത്തകന്‍’ (സ്വച്ഛതാ മിത്ര) എന്ന അടിക്കുറിപ്പോടെയാണ് പ്രതി ചിത്രങ്ങള്‍ ഗ്രൂപ്പിലിട്ടത്.…
Read More » -
Kerala
ലിവിങ് ടുഗതര്‍, ജീവിതം, പ്രണയം, വിവാഹം; ഗായിക അമൃത സുരേഷിന്റെ മുൻ ഭർത്താവ് ബാലയും നിലവിലെ ഭർത്താവ് ഗോപി സുന്ദറും മനസ്സു തുറക്കുന്നു
അമൃതയുടെയും ഗോപി സുന്ദറിന്റെയും പ്രണയവും ജീവിതവുമൊക്കെ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ബാലയും ഗോപി സുന്ദറും തമ്മിലുള്ള ഒരു അഭിമുഖവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാലയുടെ യുട്യൂബ് ചാനലില്‍ രണ്ടു വര്‍ഷം മുന്‍പ് അപ്‍ലോഡ് ചെയ്ത അഭിമുഖമാണ് ശ്രദ്ധനേടുന്നത്. 2020 ഒക്ടോബര്‍ 13 നാണ് ‘ആക്ടര്‍ ബാല’ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആ സമയത്ത് യൂട്യൂബില്‍ സജീവമായിരുന്ന ബാല നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള അഭിമുഖങ്ങളും ചാനലില്‍ കൊടുത്തിട്ടുണ്ട്. ആത്മാർത്ഥ സുഹൃത്തുക്കളെ പോലെയാണ് ഇരുവരും സംസാരിക്കുന്നത്. തങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം രണ്ടു പേരും സംസാരിക്കുന്നു. ഗോപി സുന്ദറിന്റെ പാട്ടുകളെ കുറിച്ച് ബാല സംസാരിക്കുമ്പോള്‍ ബാല എന്ന സൂപ്പര്‍സ്റ്റാറിനെ കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്. അഭിമുഖത്തിനിടെ രണ്ടുപേരും പരസ്‌പരം പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ഗോപി സുന്ദര്‍ ഗായിക അഭയ…
Read More » -
Kerala
വൈപ്പിൻ കരയോട് അവഗണന, മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ചലച്ചിത്ര നടി അന്ന ബെൻ
വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നടി അന്ന ബെൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. വൈപ്പിൻകരയിലെ ബസ്സുകൾക്ക് നഗരപ്രവേശം 18 വർഷമായി നടപ്പായിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് അന്നാ ബെൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ട പ്രധാന കാര്യം. കത്തിന്റെ പൂർണരൂപം: “ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്, വൈപ്പിന്‍കരയെ വന്‍കരയായി ബന്ധിപ്പിക്കുന്ന ഒരു പാലം എന്നത് ഞങ്ങളുടെ മുന്‍തലമുറകളുടെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കാലത്ത് അങ്ങനൊരു സ്വപ്നത്തിന്റെ വിത്ത് വൈപ്പില്‍കരയുടെ മനസ്സില്‍ പാകിയത് ആ വലിയ മനുഷ്യനാണ്, സഹോദരന്‍ അയ്യപ്പന്‍. വൈപ്പിന്‍കരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലങ്ങള്‍ യാഥാർഥ്യമായിട്ട് വര്‍ഷങ്ങളേറെയായി. പാലങ്ങള്‍ വന്നാല്‍, അഴിമുഖത്തുകൂടിയുള്ള അപകടം തുറിച്ചുനോക്കുന്ന യാത്രയില്‍ നിന്നും ഞങ്ങള്‍ക്ക് മോചനം ലഭിക്കുമെന്നും കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ്സില്‍ നേരിട്ടെത്താമെന്നും മോഹിച്ചിരുന്നു. പാലം വന്നു, ബസ്സുകളും വന്നു. പക്ഷേ വൈപ്പിന്‍കരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിര്‍ത്തിയിരിക്കയാണ്. ഞങ്ങള്‍ ഹൈക്കോടതിക്കവലയില്‍ ബസിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു…
Read More » -
Pravasi
നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,683 വിദേശികളെ
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 15,945 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായവരില്‍ 9,213 പേര്‍ ഇഖാമ നിയമ ലംഘകരും 4,266 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,466 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 491 പേരും അറസ്റ്റിലായി. ഇവരില്‍ പേര്‍ 33 ശതമാനം യെമന്‍ സ്വദേശികളാണ്. 56 ശതമാനം പേര്‍ എത്യോപ്യക്കാര്‍ 11 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 148 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്‍കിയ 9 പേരും അറസ്റ്റിലായി. നിലവില്‍ 47,181 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരില്‍ 44,077 പേര്‍ പുരുഷന്‍മാരും 3,104 പേര്‍ സ്ത്രീകളുമാണ്. 37,402…
Read More » -
Life Style
ഇന്ന് ലോകശ്വാസകോശ ദിനം: എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയുന്നില്ലേ ? പുകവലി കുറയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍
ഇന്ന് സെപ്തംബര്‍ 25 ലോക ശ്വാസകോശ ദിനം. ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. അതില്‍ പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. പുകയില ഉപയോഗം വഴി ഒരു വര്‍ഷം ലോകത്തില്‍ ശരാശരി എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ ഏകദേശം ഏഴ് ദശലക്ഷത്തോളം പേര്‍ പുകയിലയുടെ നേരിട്ടുള്ള ഉപയോഗം മൂലവും 1.2 ദശലക്ഷം പേര്‍ നേരിട്ടല്ലാത്ത ഉപയോഗം വഴിയുമാണ് മരിക്കുന്നത്. പുകവലി വര്‍ദ്ധിച്ചതോടെ ശ്വാസകോശ അര്‍ബുദത്തിന്റെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവെന്നും പഠനങ്ങള്‍ പറയുന്നു. ശ്വാസകോശ അര്‍ബുദം വികസിപ്പിക്കുന്നതിന് 94 ശതമാനവും പുകവലി കാരണമാകുന്നു. പുകവലിക്കാരില്‍ ശ്വാസകോശാര്‍ബുദ സാധ്യത പുകവലിക്കാത്തവരേക്കാള്‍ 24 മുതല്‍ 36 മടങ്ങ് വരെ കൂടുതലാണ്. എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍…
Read More » -
Kerala
ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-18 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ഒന്നാം…
Read More » -
Kerala
സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ അല്ലാതെ പൊതുവിദ്യാലയങ്ങളില്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി – മന്ത്രി വി.ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്‍റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെകര്‍ശന നടപടിയെടുക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രസ്താവിച്ചു. പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്‍റ്റ്‍വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു. സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ വ്യാപനം പോലെതന്നെ പ്രധാനമാണ് ഇന്റര്‍നെറ്റ് ഗവേണന്‍സുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രശ്നങ്ങളെന്നും ഇതിനും സമൂഹ പങ്കാളിത്തം ആവശ്യമാണെന്നും അമര്‍നാഥ് രാജ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഐകാന്‍ ഉപദേശക സമിതി അംഗം സതീഷ് ബാബു പറഞ്ഞു. കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് സംസ്ഥാനത്തെ 14…
Read More » -
Kerala
വീട്ടുകാരറിയാതെ ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാൻ 10 മണിക്കൂർ യാത്ര, ഒടുവിൽ ലക്ഷ്യം സാധിച്ച് വിദ്യാർത്ഥിക്ക് വീട്ടുകാരോടെപ്പം മടക്കം
വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16 കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി . കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി നടത്തിയത് അക്ഷരാർത്ഥത്തിൽ സാഹസിക യാത്രയാണ് .ഇന്നലെ രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ കയറിയ കുറ്റ്യാടി വേളം പഞ്ചായത്ത് സ്വദേശിയായ ദേവനന്ദൻ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു . സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ചു . രാത്രി ഭക്ഷണം വാങ്ങി നൽകിയ പോലീസ് കുട്ടി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു .പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാൾക്ക് പോലീസിൻ്റെ സന്ദേശം ആശ്വാസം നൽകി. രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാൻ ആണ് വന്നത് എന്ന് പറഞ്ഞതോടെ പോലീസ് രാവിലെ…
Read More » -
Kerala
നേരറിയാന്‍ നദ്ദ കേരളത്തില്‍; ബി.ജെ.പിയില്‍ വരുമോ അടിമുടി മാറ്റം?
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ സംസ്ഥാനത്തെത്തി. രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ചെങ്ങമനാട്ട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ‘മന്‍ കീ ബാത്ത്’ കേട്ടു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ കോട്ടയത്തെ കൂട്ടായ്മയിലും അദ്ദേഹം പങ്കെടുക്കും. ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യും. നാളെ തിരുവനന്തപുരത്ത് പുതിയ ജില്ലാ കമ്മറ്റി ഓഫീസും നദ്ദ ഉദ്ഘാടനം ചെയ്യും കേരളത്തില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് വലിയ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നദ്ദയുടെ വരവ്. എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടാത്ത കേരളത്തിലെ പാര്‍ട്ടിയുടെ ദയനീവാസ്ഥ നേരിട്ടറിയാനാണ് ദേശീയ അധ്യക്ഷന്‍ തിരക്കിട്ട് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച് കിട്ടിയതും നല്ല റിപ്പോര്‍ട്ടുകളല്ല. വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളിയെന്നാണ് ഒരു വിഭാഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കടുത്ത അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് അധ്യക്ഷന്‍െ്‌റ വരവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ…
Read More »