IndiaNEWS

രാഖി സാവന്തിനു പോലും എം.പിയാകാം; കങ്കണയെ പരിഹസിച്ച് ഹേമമാലിനി

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റാണാവത്തിന്‍െ്‌റ രാഷ്ട്രീയപ്രവേശം സംബന്ധിച്ച വാര്‍ത്തകളെ പരിഹസിച്ച് ബി.ജെ.പി എം.പിയും ചലച്ചിത്രതാരവുമായ ഹേമമാലിനി. ഉത്തര്‍പ്രദേശിലെ മഥുരയില്‍നിന്ന് കങ്കണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മഥുര എം.പി കൂടിയായ ഹേമമാലിനിയുടെ പരിഹാസം കലര്‍ന്ന മറുപടി.

”അത് നല്ലൊരു കാര്യമാണ്. ഞാന്‍ എന്താണ് പറയേണ്ടത്? ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനത്തിനില്ല. എല്ലാം ദൈവത്തിന് വിട്ടിരിക്കുകയാണ്. മഥുരയില്‍ എം.പിയായി സിനിമാതാരങ്ങളെതന്നെ വേണം എന്നുണ്ടോ? ഈ നാട്ടുകാരന്‍ എം.പിയാകാന്‍ നിങ്ങള്‍ സമ്മതിക്കില്ലെന്നാണോ? അങ്ങനെയെങ്കില്‍ നാളെ രാഖി സാവന്തിന്റെ പേരും ഉയര്‍ന്നു വന്നേക്കാം” ഹേമമാലിനി പറഞ്ഞു.

Signature-ad

ഹേമമാലിനി 2014 മുതല്‍ മഥുര എം.പിയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം ഹേമമാലിനിയെ മാറ്റി മഥുരയില്‍ കങ്കണയെ പരീക്ഷിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്തകള്‍ക്കു പിന്നാലെ കങ്കണ, മഥുര വൃന്ദാവനിലെ ക്ഷേത്രം സന്ദര്‍ശിച്ചു. ബോളിവുഡിലെ സ്ഥിരം വിവാദ നായികയാണ് ഗ്ലാമര്‍ താരം രാഖി സാവന്ത്. ഹേമമാലിനിയുടെ കമന്‍്‌റിന് രാഖി എന്തു മറുപടിയുമായി രംഗത്തെത്തുമെന്ന ആകാംഷയലാണ് ആരാധകര്‍.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: