Month: September 2022
-
NEWS
അവസാന ഓവര്‍ ത്രില്ലറില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞമത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവും വിരാട് കോലിയും അര്‍ധസെഞ്ചുറി നേടി തിളങ്ങി.ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടന്നു. സൂര്യകുമാര്‍ 69 റണ്‍സും കോലി 63 റണ്‍സും നേടി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. കളിയിലെ താരമായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു. അക്ഷര്‍ പട്ടേലാണ് പരമ്പരയുടെ താരം. 187 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ ആറാം പന്തില്‍ തന്നെ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പുറത്തായി. ഡാനിയല്‍ സാംസിന്റെ പന്തില്‍ സിക്സടിക്കാനുള്ള രാഹുലിന്റെ ശ്രമം…
Read More » -
Crime
ബാറിലെ ബൗൺസർമാർ തന്‍റെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി
ദില്ലി: ബാറിലെ ബൗൺസർമാർ തന്‍റെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി. ദക്ഷിണ ദില്ലിയിലെ ബാറിൽ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. തന്നെയും സുഹൃത്തുക്കളെയും ഒരു സംഘം ബൗൺസർമാർ മർദ്ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയി. എഫ്‌ഐആർ ഫയൽ ചെയ്തതായി ദില്ലി പോലീസ് പറഞ്ഞു. താനും സുഹൃത്തുക്കളും ദില്ലിയിലെ സൗത്ത് എക്‌സ്‌റ്റൻഷൻ പാർട്ട് 1 ലെ കോഡ് എന്ന ബാറിലാണ് സംഭവം ഉണ്ടായത്. ബാറില്‍ പ്രവേശിക്കുന്നതിന് ചൊല്ലി തർക്കമുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ബൗൺസർമാർ അക്രമാസക്തരാവുകയും തങ്ങളെ മർദ്ദിക്കുകയും ചെയ്തതായി അവർ ആരോപിച്ചു. സംഭവങ്ങളില്‍ വിശദപരിശോധനയില്‍ ബാറിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം ബാറിലെ ബൗൺസർമാര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. 2019-ൽ ഇതേ ബാറില്‍ തന്നെ പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചതിന് ബാര്‍ ഉമടയ്ക്കും മകനുമെതിരെ കേസ്…
Read More » -
NEWS
സൗദി ദേശീയദിനാഘോഷത്തിന് നാളെ കൊടിയിറങ്ങും
റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയദിനാഘോഷത്തിന് നാളെ കൊടിയിറങ്ങും. ഇത്തവണ ചരിത്രം സൃഷ്ടിച്ച ആഘോഷമാണ് രാജ്യമെമ്പാടും ഒരാഴ്ചയായി അരങ്ങേറിയത്. വെടിക്കെട്ടും വ്യോമ, നാവിക പ്രകടനങ്ങളും സേനാപരേഡുകളും സാംസ്‌കാരിക, സംഗീത പരിപാടികളും സ്ത്രീപുരുഷ ഭേദമന്യേ സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ രാജ്യനിവാസികളും ആസ്വദിക്കാന്‍ രംഗത്തിറങ്ങി. ‘ഇത് നമ്മുടെ വീടാണ്’ എന്നതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം. രാജ്യത്തെ 18 നഗരങ്ങളിലാണ് വിവിധതരം കരിമരുന്ന് പ്രയോഗങ്ങളിലൂടെ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്തത്. പ്രധാന പരിപാടികളിലൊന്നായിരുന്നു വെടിക്കെട്ട്. ദേശീയ ദിനമായ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് വെടിക്കെട്ട് ആരംഭിച്ചത്. അഞ്ച് മുതല്‍ 15 മിനുറ്റ് വരെ നീണ്ടുനിന്നു മാനത്ത് മാരിവില്ലഴക് വിരിയിച്ച കമ്പക്കെട്ട്. മാനത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ പൊട്ടിവിരിഞ്ഞു. പൂവാടികള്‍ വിരിഞ്ഞുനിറഞ്ഞു. പച്ച വസ്ത്രം ധരിച്ചും സൗദി പതാക ഉയര്‍ത്തിയും ‘ഇത് ഞങ്ങളുടെ വീടാണ്’ എന്ന എന്നെഴുതിയ ബാനറുകള്‍ വഹിച്ചും നിരവധി കുടുംബങ്ങളും കുട്ടികളും വിവിധ നഗരങ്ങളിലെ വെടിക്കെട്ടുകള്‍ കാണാനെത്തിയിരുന്നു. രാജ്യചരിത്രത്തിലെ വലിയ വ്യോമ നാവിക പ്രകടനങ്ങള്‍ക്കാണ് പ്രധാന നഗരങ്ങളും തീരപ്രദേശ…
Read More » -
Crime
കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ ‘മിന്നൽ’ റെയ്ഡ്; 10 ഇടത്ത് ഒരേസമയം പൊലീസ് പരിശോധന
കണ്ണൂര്‍: കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് നടത്തി പൊലീസ്. എ സി പി യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 സ്ഥാപനങ്ങളിൽ ഒരേ സമയമായിരുന്നു പരിശോധന നടന്നത്. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് കേന്ദ്രം റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഉടമസ്ഥതയിലുള്ള കടകളിലും സൂപ്പർ മാർക്കറ്റുകളിലും പൊലീസ് വ്യാപക റെയ്ഡ് നടത്തിയത്. വൈകിട്ട് ആറ് മണിയോടെയാണ് പൊലീസിൻ്റെ മിന്നൽ പരിശോധന തുടങ്ങിയത്. ടൗൺ എ സി പി രത്നകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മട്ടന്നൂർ , ചക്കരക്കല്ല് , ഇരിട്ടി , ഉളിയിൽ എന്നിവിടങ്ങളിലെ പത്ത് കടകളിൽ ഒരേ സമയം റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ടിൻ്റെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത് എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഹർത്താലിന് മുന്നോടിയായുണ്ടായ ഗൂഡാലോചനയിൽ നഗരത്തിലെ സ്ഥാപനങ്ങൾക്ക്…
Read More » -
Crime
പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍
പത്തനംതിട്ട: പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വി. ആര്യ (36) ആണ് പിടിയിലായത്. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട കോയിപ്രം പോലീസാണ് ആര്യയെ പിടികൂടിയത്. കോയിപ്രം കടപ്ര സ്വദേശി അജിത് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട് ആര്യ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. സഹോദരിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അജിത്തിനെ വിശ്വസിപ്പിച്ച്, അമ്മയുടെ ചികിത്സയ്‌ക്കെന്നു പറഞ്ഞ് ഡിസംബര്‍ വരെ പല തവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ രണ്ട് പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കി. ചതി മനസിലാക്കിയ അജിത്, 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്.പിക്കു പരാതി നല്‍കി. പരാതി പ്രകാരം കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം നടത്തി. മൊബൈല്‍ ഫോണുകളുടെ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പൊലീസ്…
Read More » -
Crime
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അങ്കിതയുടെ മൃതദേഹം സംസ്‌കരിച്ചു, റിസോര്‍ട്ടില്‍ മുമ്പും സമാന സംഭവങ്ങള്‍
ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി (19)യുടെ മൃതദേഹം സംസ്‌കരിച്ചു. യുവതിയുടെ കുടുംബാംഗങ്ങള്‍ സമ്മതം നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്തിമകര്‍മങ്ങള്‍ നടത്തിയത്. യുവതിയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. റിസോര്‍ട്ടിലെത്തുന്ന അതിഥികളുടെ ലൈംഗികതാത്പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന റിസോര്‍ട്ട് ഉടമയുടെ നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്നാണ് അങ്കിത കൊല ചെയ്യപ്പെട്ടത്. യുവതിയുടെ കൊലപാതകത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കിയതിലും കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ മകനായ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പൊളിച്ചു നീക്കിയത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിട്ടും യുവതിയുടെ ബന്ധുക്കളും പ്രദേശവാസികളും ശ്രീനഗര്‍-കേദാര്‍നാഥ് ദേശീയപാത ഉപരോധിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. ഡോക്ടര്‍മാരുടെ നാലംഗസംഘമാണ് മൃതദേഹ പരിശോധന നടത്തിയത്. കുടുംബാംഗങ്ങള്‍ മാത്രമാണ് യുവതിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതെന്നും അങ്കിതയുടെ കുടുംബവുമായി നിരന്തരബന്ധം പുലര്‍ത്തുന്നുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് വിജയ് ജോഗ്ദാന്ദെ അറിയിച്ചു. യുവതിയുടെ മരണത്തില്‍ റിസോര്‍ട്ട് ഉടമ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവരെ പോലീസ് അറസ്റ്റ്…
Read More » -
Crime
പൊലീസ് ഇടപെട്ടു; ഝാര്‍ഖണ്ഡില്‍ ഗ്രാമവാസികള്‍ ബന്ദികളാക്കിയ കേരളത്തിലെ ബസും ജീവനക്കാരെയും വിട്ടയച്ചു
തിരുവനന്തപുരം: കേരളത്തിലേക്ക് തൊഴിലാളികളെ എത്തിക്കാനായി പോയ ബസ്, പിടിച്ചുവെച്ച ഗ്രാമവാസികളിൽ നിന്ന് മോചിപ്പിച്ച് പൊലീസ്. ഝാർഖണ്ഡിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ പോയ ബസും ജീവനക്കാരെയുമാണ് ഗ്രാമവാസികൾ തടഞ്ഞുവെച്ചത്. കേരളത്തിലേക്ക് പോകാൻ പതിനഞ്ചു പേർ കാത്തു നിൽക്കുന്നു എന്നറിയച്ചാണ് ഗ്രാമവാസികൾ ബസ് ഗ്രാമത്തിലെത്തിച്ചത്.ഗ്രാമത്തിലെത്തിയപ്പോൾ ബസും ജീവനക്കാരെയും ബന്ധികളാക്കി. ആറു മാസം മുമ്പ് ഗ്രാമത്തിൽ നിന്നും കൊണ്ടു പോയ തൊഴിലാളികളിൽ ചിലർക്ക് ശമ്പളം കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ ജീവനക്കാരെയും ബസും പിടിച്ചുവെച്ചത്. ഇടുക്കി കട്ടപ്പന സ്വദേശി സാബുവിൻറെ ഉടമസ്ഥതയിലുള്ള ബസാണ് പിടിച്ചുവെച്ചത്. ഇടുക്കി കൊച്ചറി സ്വദേശി അനീഷ്, മേരികുളം സ്വദേശി ഷാജി എന്നിവരാണ് ബസിലെ തൊഴിലാളികൾ. ഇവരും ബന്ദികളാക്കപ്പെട്ടു. ബസും തങ്ങളും ബന്ദികളാക്കപ്പെട്ടെന്ന് ഇവർ കേരളത്തിലേക്ക് അറിയിച്ചു. സംഭവം ബസുടമ കേരള പൊലീസിനെ അറിയിച്ചു. കേരള പൊലീസ് അറിയിച്ചത് അനുസരിച്ച് ഝാർഖണ്ഡ് പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. ഝാർഘണ്ട് പോലീസാണ് ജീവനക്കാരെ രക്ഷപെടുത്തി. പിന്നീട് ഗ്രാമവാസികളിൽ നിന്ന് ബസും മോചിപ്പിച്ചു.
Read More » -
India
ബിജെപിക്കെതിരെ ഒന്നിക്കാനുറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം വിശദമായ ചര്‍ച്ച, ലാലു പ്രസാദും നിതീഷ് കുമാറും സോണിയ ഗാന്ധിയെ കണ്ടു
പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഐക്യ റാലിക്ക് പിന്നാലെയാണ് നിതിഷ് കുമാറും ലാലു പ്രസാദും സോണിയ ഗാന്ധിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ഐക്യത്തെ കുറിച്ച് വിശദമായി ചർച്ച ആകാമെന്ന് സോണിയ ഗാന്ധി അറിയിച്ചതായി ലാലു പ്രസാദ് യാദവ് പറഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണം. ബീഹാർ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയില്‍ പ്രതിപക്ഷ റാലി നടന്നു. ഐഎന്‍എല്‍ഡി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവി ലാലിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് റാലി വിളിച്ച് ചേർത്തതെങ്കിലും ബിജെപിക്കെതിരായ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‍മയാണ് റാലിയില്‍ കണ്ടത്. ക്ഷണമുണ്ടായിരുന്നിട്ടും മമതയും ചന്ദ്രശേഖര റാവുവും റാലിക്കെത്തിയില്ല. എന്‍ഡിഎ വിട്ട അകാലിദള്‍, ജെഡിയു, ശിവസേന പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്ന് പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി…
Read More » -
NEWS
യുവതിയെയും മകനെയും അപകടത്തില്‍നിന്ന് രക്ഷിച്ചു; പക്ഷേ സ്വന്തം ജീവന്‍ രക്ഷിക്കാനാകാതെ സുരക്ഷാ സൈനികന്‍ വിട പറഞ്ഞു
ദമ്മാം: സൗദി അറേബ്യയിലെ അല്‍ഹസയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കിടെ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം. സുരക്ഷാ സൈനികന്‍ ഫഹദ് ബിന്‍ സാലിം യൂസുഫ് മുഹമ്മദ് അല്‍കുലൈബ് ആണ് കാറിടിച്ച് മരിച്ചത്. ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അമിത വേഗത്തിലെത്തിയ കാറിന് മുമ്പില്‍ നിന്ന് യുവതിയെയും മകനെയും സാഹസികമായി രക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കാറിടിച്ചു. യുവതിയെയും മകനെയും രക്ഷിക്കാന്‍ സാധിച്ചെങ്കിലും അമിത വേഗത്തിലെത്തിയ കാര്‍ ഫഹദ് അല്‍കുലൈബിനെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തല്‍ക്ഷണം ഇദ്ദേഹം മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് അല്‍ഹസയില്‍ ഖബറടക്കം നടന്നത്.
Read More » -
India
അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുകുൾ റോത്തഗി
ദില്ലി: അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിർന്ന അഭിഭാഷകന്‍ മുകുൾ റോത്തഗി. തീരുമാനം മുകുൾ റോത്തഗി കേന്ദ്രസർക്കാറിനെ അറിയിച്ചു. മുകുൾ റോത്തഗി അറ്റോർണി ജനറലാകാന്‍ സമ്മതം അറിയിച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. നിലവിലെ അറ്റോർണി ജനറല്‍ കെ കെ വേണുഗോപാലിന്‍റെ കാലാവധി ഈ മാസം 30 ന് തീരുകയാണ്. തുടരാന്‍ താല്‍പര്യമില്ലെന്ന് കെ കെ വേണുഗോപാല്‍ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. മുകുൾ റോത്തഗിയും ഇത് നിരാകരിച്ചതോടെ പുതിയൊരാളെ കേന്ദ്രസർക്കാറിന് ഉടന്‍ കണ്ടെത്തേണ്ടി വരും. പൗരത്വ നിയമഭേദഗതിക്കും കശ്മീർ പുനസംഘടനയ്ക്കുമൊക്കെ എതിരായ ഹർജികൾ കോടതിയിൽ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരിട്ട് മുകുൾ റോത്തഗിയോട് ഈ സ്ഥാനം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചതായി സൂചനകളുണ്ടായിരുന്നു. മുമ്പ് 2014 മുതൽ 2017 വരെയുള്ള കാലയളവിലാണ് റോത്തഗി എജിയായി സേവനം അനുഷ്ഠിച്ചത്. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2017 -ലാണ് റോത്തഗിയുടെ പിന്‍ഗാമിയായി കെ കെ വേണുഗോപാല്‍ ചുമതലയേറ്റത്. ജൂൺ 29ന് കാലാവധി അവസാനിച്ച കെ കെ വേണുഗോപാൽ കേന്ദ്രസര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച്…
Read More »