CrimeNEWS

ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ പിടയില്‍

ഇന്‍ഡോര്‍: ഹോട്ടല്‍മുറിയില്‍ അതിക്രമിച്ചുകയറി യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ സ്വകാര്യഹോട്ടലില്‍ ജീവനക്കാരനായ ബാലിറാ(22)മിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

എന്‍.ജി.ഒ.യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടു യുവതികള്‍ക്ക് നേരേയാണ് ഹോട്ടല്‍ ജീവനക്കാരന്‍ അതിക്രമം കാട്ടിയത്. ഭോപ്പാല്‍ സ്വദേശികളായ 35 വയസുകാരിയും 25വയസുകാരിയും ഔദ്യോഗിക കാര്യങ്ങള്‍ക്കായാണ് ഖണ്ഡ്വയിലെത്തിയത്. ഞായറാഴ്ച രാത്രി ഇരുവരും നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്ന് ഇരുവരും ഉറങ്ങുന്നതിനിടെയാണ് ഹോട്ടല്‍ ജീവനക്കാരന്‍ മുറിയില്‍ അതിക്രമിച്ച് കയറിയതെന്ന് പോലീസ് പറഞ്ഞു.

Signature-ad

മുറിയിലെ ജനല്‍ വഴിയാണ് പ്രതി യുവതികളുടെ മുറിയില്‍ അതിക്രമിച്ച് കയറിയത്. അര്‍ധരാത്രി യുവതികള്‍ ഞെട്ടി എഴുന്നേറ്റപ്പോള്‍ കട്ടിലില്‍ ഒരു പുരുഷന്‍ കൂടി കിടന്നുറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍തന്നെ ഇരുവരും നിലവിളിക്കുകയും മുറിയിലെ ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും ചെയ്തു. ഇതോടെ യുവാവ് മുറിയില്‍നിന്ന് ഇറങ്ങിയോടുകയും വാതില്‍ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ യുവതികള്‍ റിസപ്ഷനില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് റിസപ്ഷന്‍ ജീവനക്കാര്‍ എത്തിയാണ് മുറിയുടെ വാതില്‍ തുറന്നത്. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസ് ഹോട്ടല്‍ ജീവനക്കാരെയെല്ലാം വിളിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുകയും യുവതികള്‍ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.

 

Back to top button
error: