കട്ടപ്പന: താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ യുവതിയോട് മോശമായി പെരുമാറിയ അറ്റന്‍ഡര്‍ അറസ്റ്റില്‍. കോതമംഗലം പുതുപ്പാടി പുണച്ചില്‍ പൗലോസ്(38) ആണ് അറസ്റ്റിലായത്.
കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയതായിരുന്നു വീട്ടമ്മ. ഇവര്‍ക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ചപ്പോള്‍ മറ്റുള്ള ജീവനക്കാര്‍ മാറിയ സമയത്താണ് ഇയാള്‍ മോശമായി പെരുമാറിയത്.
ഇതുസംബന്ധിച്ച പരാതിയെ തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.