KeralaNEWS

പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുകുന്നു, നേതാക്കന്മാരുടെ പാസ്പോർട്ട് റദ്ദാക്കും; 5.06 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കോടതിയിൽ

    അടീം കൊണ്ടു, പുളീം കുടിച്ചു. ഇനി കരോം അടയ്ക്കണം എന്നു പറഞ്ഞു പോലെയായി പോപ്പുലര്‍ ഫ്രണ്ടിൻ്റെ നില. സംഘടനയുടെ പ്രധാന നേതാക്കന്മാരുടെ പാസ്പോര്‍ട്ട് റദ്ദാക്കും. ആദ്യം റദ്ദാക്കുക പി.കോയ, ഇ.എം അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവരുടെ പാസ്പോര്‍ട്ടാണ്. അതിനിടെ ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി കെഎസ്ആർടിസി കോടതിയിൽ.

പാസ്പോര്‍ട്ട്- വിസാ ചട്ടങ്ങള്‍ ലംഘിച്ചെന്ന എന്‍.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് റദ്ദാക്കൽ നടപടി. ഇസ്താംപൂളില്‍ ഐ.എച്ച്‌.എച്ചും ആയ് നടത്തിയ ചര്‍ച്ചയും അതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് വിലയിരുത്തല്‍.

അതിനിടെ തുടര്‍ വിവരങ്ങള്‍ തേടി എന്‍.ഐ.എ എട്ടോളം സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തുകയാണ്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ചില സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ നേരിട്ടും മറ്റ് ചില സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ നിര്‍ദേശ പ്രകാരം സംസ്ഥാന പൊലിസും ആണ് തിരച്ചില്‍ നടത്തുന്നത്.

എന്‍ഐഎ റെയ്ഡില്‍ മുതിര്‍ന്ന പോപ്പുലര്‍ നേതാക്കടക്കം അറസ്റ്റ് ചെയ്തത് സംഘടനയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തെ പൊതുസമാധാനം തകര്‍ക്കുന്നതിനായി അക്രമസംഭവങ്ങള്‍ ഇവര്‍ ആസുത്രണം ചെയ്തെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതിനിടയിലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

Back to top button
error: