പയ്യോളി: വീടിനകത്തെ കിടപ്പുമുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കാഞ്ഞിരോളി യദുകൃഷ്ണ (26)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെയാണ് സംഭവം.
രാത്രി ഒന്നരയോടെ യുവാവ് അമ്മയുടെ ഫോണിലേക്ക് ‘ഞാന്‍ പോവുകയാണ്’ എന്ന് സന്ദേശം അയച്ച ശേഷമാണ് ജീവനൊടുക്കിയത്. രാവിലെ ഫോണില്‍ ഈ സന്ദേശം കണ്ടാണ് അമ്മ യദുകൃഷ്ണയുടെ മുറിയിലെത്തിയപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് മുറിയുടെ വാതില്‍ തള്ളിത്തുറന്നപ്പോള്‍ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടുദിവസമായി യദുകൃഷ്ണ ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അച്ഛന്‍ വാസു. അമ്മ ലത. സഹോദരന്‍: അഭയ് കൃഷ്ണ.