മോസ്കോ: മാസങ്ങളായി തുടർന്നു വന്ന യുദ്ധത്തിന് അറുതി.നാല് യുക്രൈന് പ്രവിശ്യകളെ റഷ്യയോട് ചേര്‍ക്കുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
കേഴ്സണ്‍, സപറേഷ്യ, ഡൊണസ്ക്, ലുഹാന്‍സ്ക് എന്നി പ്രവിശ്യകളെ രാജ്യത്തോട് ചേര്‍ക്കാനാണ് റഷ്യയുടെ പദ്ധതി.
23 മുതല്‍ ഈ നാല് പ്രദേശങ്ങളിലും ഹിതപരിശോധന തുടങ്ങിയിരുന്നു. നടപടികള്‍ ഇന്ന് പൂര്‍ത്തിയായിരിക്കുകയാണ്. റഷ്യന്‍ അനുകൂല ഭരണകൂടമാണ് ഹിത പരിശോധന നടത്തിയിരുന്നത്.
ഈ ഹിതപരിശോധനാ ഫലം ഉടന്‍ പുറത്തുവിടുകയും തുടര്‍ന്ന് ഈ പ്രവിശ്യകളെ റഷ്യയുടെ ഭാഗമാക്കിയതായി വ്ളാഡ്മിര്‍ പുടിന് വെള്ളിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്യും.
2014 ല്‍ യുക്രൈന്റെ ഭാഗമായ ക്രൈമിയയെ റഷ്യ രാജ്യത്തോട് ചേര്‍ത്തിരുന്നു. അന്ന് 97 ശതമാനം ജനങ്ങളും റഷ്യയില്‍ ചേരുന്നതിനെ അനുകൂലിക്കുകയായിരുന്നു.
അതേസമയം റഷ്യയ്ക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരായ യുക്രൈന് പൗരന്മാര്ക്കെതിരെ നടപടിയെടുക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഉപദേശകന് മിഖൈലോ പോഡോലൈക് പറഞ്ഞു.യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കുകയാണ് യുക്രൈൻ ലക്ഷ്യമാക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.