NEWS

എഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ കെ ആന്റണി

ന്യൂഡൽഹി :എഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.

 സജീവ രാഷ്ട്രീയം നിര്‍ത്തിയതാണെന്നും മറ്റ് ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഡെല്‍ഹി യാത്രയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ചർച്ചകൾക്ക് മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: