NEWS

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ്; ഡല്‍ഹിയിലെ ജാമിയ നഗറിലും പരിസരങ്ങളിലും നിരോധനാജ്ഞ 

ന്യൂഡൽഹി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യമൊട്ടാകെയുള്ള വിവിധ കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡുകള്‍ തുടരുന്നതിനിടയിൽ ഡല്‍ഹിയിലെ ജാമിയ നഗറിലും പരിസരങ്ങളിലും ഡല്‍ഹി പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
 നവംബര്‍ 17 വരെ യാണ് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.എൻഐഎയും മറ്റ് അന്വേഷണ ഏജന്‍സികളും സംയുക്തമായിട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക, അസം, ഡല്‍ഹി, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പൂനെ എന്നിവിടങ്ങളിലാണ് ഇന്ന് റെയ്‌ഡ്‌ നടന്നത്.

Back to top button
error: