ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുന്‍ സി.ഇ.ഒ ആണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസിലാണ് വിജയ് നായര്‍ അറസ്റ്റിലയാത്.
സിസോദിയയുടെ വസതി ഉള്‍പ്പെട 31 ഇടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ നടപടിയായാണ് ആരോപണവുമായി ബന്ധമുള്ള വിജയ് നായരെ അറസ്റ്റ് ചെയ്തത്. 14 പേര്‍ക്കെതിരെയാണ് സി.ബി.ഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി വിജയ് നായര്‍ പ്രവര്‍ത്തിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്.
സ്വകാര്യ മേഖലയ്ക്കായി മദ്യവില്‍പ്പനയ്ക്കുള്ള അവസരം തുറന്നിടുന്ന പുതിയ മദ്യനയത്തില്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നതിലുള്‍പ്പെടെ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് ആരോപണം.