KeralaNEWS

കാട്ടാക്കട സംഭവം: ന്യായീകരണവുമായി സി.ഐ.ടി.യു; ”ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്”

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാട്ടാക്കട യൂണിറ്റിൽ വിദ്യാര്‍ത്ഥി കണ്‍സഷന് അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും മകളുടെ സുഹൃത്തിനേയും ആക്രമിച്ച സംഭവത്തിൽ ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു. കാട്ടാക്കടയിലെ അക്രമസംഭവം ദൗർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

കാട്ടാക്കടയിൽ യാത്രാ കണ്‍സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് വരെ പ്രേമനൻ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണൻ പറഞ്ഞു.

കാട്ടാക്കടയിൽ തന്നെയും മകളെയും ആക്രമിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ മർദ്ദനത്തിനെതിരെയായ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. പ്രതികൾക്കെതിരെ എസ് സി എസ് ടി അതിക്രമ വകുപ്പ് ചുമത്തണമെന്ന് പ്രേമനൻ ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടണമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യുടെ ഓഫീസ് നിർദ്ദേശം നൽകിയതായി പ്രേമനൻ അറിയിച്ചു. ഇതിനിടെ കേസിൽ നാലാം പ്രതിയായ അജികുമാറിനെയും കെഎസ്ആർടിസി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Back to top button
error: