Month: September 2022

  • Kerala

    പിഎഫ്‌ഐക്കെതിരെ എടുത്ത നടപടി അഭികാമ്യം, സംഘപരിവാര്‍ വര്‍ഗീയതക്കെതിരെയും ഇത്തരം നടപടികള്‍ കൈക്കൊള്ളണം: ഷാഫി പറമ്പില്‍

    മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റും എംഎല്‍എയുമായ ഷാഫി പറമ്പില്‍. നിയമ വിരുദ്ധനടപടികൾക്ക് എതിരെ എടുത്ത നടപടി അഭികാമ്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സംഘപരിവാർ വർഗീയതക്ക് എതിരെയും ഇത്തരം നടപടികൾ കൈക്കൊള്ളണമെന്നും സിപിഎം വർഗീയ സംഘടനകളെ തരാതരം ഉപയോഗിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയും പ്രതികരിച്ചു. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസാണെന്ന് അദ്ദേഹം പറഞ്ഞു.  നിരോധനം കൊണ്ട് മാത്രം കാര്യമില്ലെന്ന് വിഡി സതീശനും എകെ ആന്‍റണിയും പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും…

    Read More »
  • Kerala

    ജില്ലാ കളക്ടർമാർക്കെതിരെ മുഖ്യമന്ത്രി; “ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ട്, കൃത്യമായ ഫോളോ അപ് ഉണ്ടാകുന്നില്ല”

    തിരുവനന്തപുരം: ജില്ലാ കളക്ടർമാർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ട്.കാര്യങ്ങളിൽ കൃത്യമായ ഫോളോ അപ് ഉണ്ടാകുന്നില്ല.എഡിഎം ഉൾപ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാൻ പറയുന്ന കാര്യങ്ങളും ചില കളക്ടർമാർ അറിയിക്കാറില്ല .കളക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.അത് പരിഹരിക്കണമെന്ന് യോഗത്തിൽ വി പി ജോയ് പറഞ്ഞു മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം . തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് നടക്കുന്നത്.2 ദിവസത്തെ യോഗത്തില്‍. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണം, പേവിഷ പ്രതിരോധ കർമ്മപദ്ധതി എന്നിവ പ്രധാന ചർച്ചയാകും. വകുപ്പുകളുടെ പ്രവർത്തന അവലോകനം, പുതിയ പ്രവർത്തനരേഖകൾ, പദ്ധതികൾ എന്നിവയും ചർച്ചയാകും.

    Read More »
  • NEWS

    നവരാത്രി ആഘോഷത്തിന് അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്, ആധാർ കാർഡ് പരിശോധിക്കണം: വി.എച്ച്.പി

    മുംബൈ: നവരാത്രി ആഘോഷവേളയിൽ ഗർബ, ദണ്ഡിയ പരിപാടികളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനും നാഗ്പൂർ പൊലീസ് കമ്മീഷണർക്കും വി.എച്ച്.പി വിദർഭ യൂണിറ്റ് തിങ്കളാഴ്ച കത്തയച്ചു.  പെൺകുട്ടികളും സ്ത്രീകളുമടക്കം പങ്കെടുക്കുന്ന നിരവധി ഗർബ, ദണ്ഡിയ പരിപാടികൾ വിദർഭയിൽ സംഘടിപ്പിക്കുന്നുണ്ടെന്ന് വി.എച്ച്.പി വിദർഭ മേഖലാ സെക്രട്ടറി ഗോവിന്ദ് ഷെൻഡേ പറഞ്ഞു. ഗർബയും ദണ്ഡിയയും ആരാധനാ രൂപങ്ങളാണെന്നും വിനോദമല്ലെന്നും അതിനാൽ മറ്റ് മതങ്ങളിൽ നിന്നുള്ളവർക്ക് ഈ വേദികളിൽ പ്രവേശനം അനുവദിക്കരുതെന്നും ഷെൻഡേ ആവശ്യപ്പെട്ടു. പ്രവേശനത്തിന് മുമ്പ് ആളുകളുടെ ആധാർ കാർഡുകൾ പരിശോധിക്കുക, വേദികളിൽ സിസിടിവികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഷെൻഡേ ഉന്നയിച്ചു. ലവ് ജിഹാദ് കേസുകൾ വർധിക്കുന്നുണ്ടെന്നും ഗർബ, ദണ്ഡിയ പരിപാടികളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഷെൻഡെ ആരോപിച്ചു. ഈ പരിപാടികളിൽ നിരവധി സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഉണ്ടാവാറുള്ളതായി പ്രസ്താവനയിൽ പറഞ്ഞു. ആഘോഷവേളകളിൽ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ വി.എച്ച്‌.പി…

    Read More »
  • Crime

    പരിശോധനയ്ക്ക് ജയിലിലെത്തിയ യുവവനിതാ ഡോക്ടറെ തടവുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: പ്രതിക്കെതിരെ കേസെടുത്തു

    ദില്ലി: പരിശോധനയ്ക്ക് ജയിലിലെത്തിയ വനിതാ ഡോക്ടര്‍കര്‍ക്ക് നേരെ വിചാരണ തടവുകാരന്റെ ലൈംഗികാതിക്രമം. ബലാത്സംഗ ശ്രമം നടത്തിയതായും ദില്ലി പൊലീസ് പറഞ്ഞു. തടവുകാര്‍ക്കിടയില്‍ നടത്തുന്ന പതിവ് പരിശോധനയ്‌ക്കെത്തിയതായിരുന്നു ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശുചിമുറിയില്‍ ഒളിച്ചിരുന്ന പ്രതി, പിന്നീട് യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. അപ്പോഴേക്കും ഡോക്ടര്‍ ബഹളം വെച്ച് സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പ്രതിയെ തള്ളിമാറ്റി ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ ഉടന്‍ തന്നെ പിടികൂടിയെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ സൂപ്രണ്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഡോക്ടറുടെ വൈദ്യപരിശോധന നടത്തിയെന്നും പൊലീസ് വ്യക്തമാക്കി. വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. സ്ത്രീകള്‍ക്കെതിരെ നടത്തിയ അധിക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പ്രതി ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്നത്. 2020 ല്‍ ഒരു കേസില്‍ ഇയാള്‍ കുറ്റവാളിയായി കണ്ടെത്തിയികുന്നു. മേലില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ജയിലില്‍ സുരക്ഷ കടുപ്പിച്ചുവെന്നും ജയില്‍ അധികൃതര്‍…

    Read More »
  • Pravasi

    ഒമാനില്‍ പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍

    മസ്‍കത്ത്: ഒമാനില്‍ രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമിടിച്ച് ഗുരുതരമായ പരിക്കേറ്റ പ്രവാസികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ചയാളും പരിക്കേറ്റയാളും ഏഷ്യക്കാരായ പ്രവാസികളാണെന്ന് മാത്രമാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനവുമായി അപകട സ്ഥലത്തു നിന്ന് മുങ്ങിയ വ്യക്തിയെ നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്‍താവന പറയുന്നു. قيادة شرطة محافظة شمال الشرقية تستوقف شخصاً بتهمة دهس وافدين اثنين من جنسية آسيوية والهرب من موقع الحادث مما تسبب في وفاة أحدهما وتعرض الآخر لإصابات متوسطة، وتستكمل الإجراءات القانونية…

    Read More »
  • NEWS

    യുഎഇയില്‍ കൊവിഡ് നിബന്ധനകളില്‍ ഇളവുകള്‍; ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം

    അബുദാബി: യുഎഇയില്‍ കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ അറിയിപ്പ് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതു സ്ഥലങ്ങളിലൊന്നും ഇനി മുതല്‍ മാസ്‍ക് ധരിക്കേണ്ടതില്ല. എന്നാല്‍ മൂന്ന് സ്ഥലങ്ങളെ മാത്രം പുതിയ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും മെഡിക്കല്‍ സ്ഥാപനങ്ങളും, പള്ളികള്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലാണ് പുതിയ ഇളവുകള്‍ ബാധകമല്ലാത്തത്. ഇവിടങ്ങളില്‍ പഴയതുപോലെ തന്നെ പൊതുജനങ്ങള്‍ മാസ്‍കുകള്‍ ധരിക്കണം. എന്നാല്‍ മാളുകള്‍, റസ്റ്റോറന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലൊന്നും ഇനി മാസ്‍ക് നിര്‍ബന്ധമല്ല. അതേസമയം ഭക്ഷണ വിതരണം നടത്തുന്നവര്‍, കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവര്‍, കൊവിഡ് രോഗബാധ സംശയിക്കപ്പെടുന്നവര്‍ എന്നിവരും മാസ്‍ക് ധരിക്കേണ്ടതുണ്ട്. വേഗത്തില്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങളിലുള്ളവര്‍ തുടര്‍ന്നും മാസ്‍ക് ധരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ താമസക്കാരും സന്ദര്‍ശകരും ഇക്കാര്യം ശ്രദ്ധിക്കണം. പ്രായമായവര്‍, ഗുരുതരമായ രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍പെടുന്നത്. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‍ക് ധരിക്കേണ്ടതുണ്ടോ എന്ന്…

    Read More »
  • Kerala

    പിഎഫ്ഐ നിരോധനം: ആലുവയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

    കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ ആലുവയിൽ അഞ്ച് ആര്‍എസ്എസ് നേതാക്കൾക്ക് കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷ നല്‍കി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കിയത്. ആര്‍എസ്എസ്  കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൂടുതൽ നേതാക്കൾക്ക് സുരക്ഷ ഒരുക്കാനും കേന്ദ്രം നിർദേശം  നല്‍കി. എറണാകുളം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയാണ് ആലുവ. അമ്പതോളം വരുന്ന കേന്ദ്ര സേനയാണ് എത്തിയത്. ആര്‍എസ്എസ് കാര്യാലയത്തിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു. സിആര്‍പിഎഫ് പള്ളിപ്പുറം യൂണിറ്റില്‍ നിന്നാണ് ഉദ്യോഗസ്ഥരെത്തി ആര്‍എസ്എസ് കാര്യാലയത്തില്‍ താമസിക്കുന്നവരുടെയടക്കം വിവരങ്ങള്‍ ശേഖരിച്ചു. ബിയിലേടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്‍റലിന്‍റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീട്ടിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര…

    Read More »
  • NEWS

    മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം ഛേത്രി; ഫേസ്ബുക്ക് പോസ്റ്റുമായി ഫിഫ

    സൂറിച്ച്: ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഇന്ത്യൻ ഇതിഹാസവും ദേശീയ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി. സുനിൽ ഛേത്രിയെപ്പറ്റിയുള്ള ‘സുനിൽ ഛേത്രി| ക്യാപ്റ്റൻ ഫൻ്റാസ്റ്റിക്’ എന്ന ഫിഫ പ്ലസ് ഡോക്യുമെൻ്ററിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഏതാനും മാസങ്ങൾക്കു മുൻപ് ഫിഫ അവതരിപ്പിച്ച ഒടിടി പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. ഫുട്ബോളുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററികളും മറ്റുമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്. മൂന്ന് ഭാഗങ്ങളായാണ് ഫിഫ പ്ലസിൽ സുനിൽ ഛേത്രിയെപ്പറ്റിയുള്ള ഡോക്യുമെൻ്ററി. ആദ്യ രണ്ട് ഭാഗങ്ങൾക്ക് അര മണിക്കൂർ വീതവും അവസാന ഭാഗം 41 മിനിട്ടുമാണ് ദൈർഘ്യം.

    Read More »
  • Breaking News

    ആര്‍.എസ്.എസിനെ മൂന്നുതവണ നിരോധിച്ചിട്ടെന്തായി? പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരേ യെച്ചൂരി

    ന്യൂഡല്‍ഹി: തീവ്രവാദ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നും നിരോധനം പരിഹാരമല്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശത്രുതയും ഭീതിയും വളര്‍ത്തുന്ന രാഷ്ട്രീയത്തിന് പരിഹാരം ബുള്‍ഡോസര്‍ രാഷ്ട്രീയമല്ല. മതനിരപേക്ഷത ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും യെച്ചൂരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങളെ എക്കാലത്തും എതിര്‍ക്കുന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ഭീകരപ്രവര്‍ത്തനങ്ങള്‍ നിശ്ചയമായും അവസാനിപ്പിക്കേണ്ടതാണ്. കേരളത്തില്‍ ആലപ്പുഴയിലും പാലക്കാടും കൊലപാതകവും തിരിച്ചടിയായി പ്രതികാര കൊലപാതകവും നടന്നു. ഇത്തരം നടപടികള്‍ ഇരുകൂട്ടരും അവസാനിപ്പിക്കേണ്ടതാണ്. രാജ്യത്ത് ആര്‍.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിരുന്നു. എന്നാല്‍, ഇതുകൊണ്ട് പ്രവര്‍ത്തനം അവസാനിച്ചോ?. വര്‍ഗീയ ധ്രുവീകരണ, വിദ്വേഷ, ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം തുടര്‍ന്നില്ലേ. സി.പി.ഐ മാവോയിസ്റ്റിനെയും രാജ്യത്ത് നിരോധിച്ചു. എന്നാല്‍, ഇപ്പോഴും രാജ്യത്തിന്റെ ചില ഭാഗത്ത് ഇപ്പോഴും സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍ നടക്കുന്നു. മുമ്പ് സിമിയെ നിരോധിച്ചിട്ടും മറ്റു തരത്തില്‍ അവ പ്രവര്‍ത്തനം തുടര്‍ന്നില്ലേയെന്ന് യെച്ചൂരി ചോദിച്ചു. തീവ്രവാദവും വിഘടനവാദവും വളര്‍ത്തുന്ന ഇത്തരം ശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അതൊടൊപ്പം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍…

    Read More »
  • NEWS

    സുരക്ഷാ ഭീഷണി:5 ആർ.എസ്.എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാൻ കേന്ദ്ര സേന കൊച്ചിയിൽ

    കൊച്ചി: സുരക്ഷാ ഭീഷണിയുള്ള അഞ്ച് ആർ.എസ്.എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സേന കൊച്ചിയിലെത്തി. അമ്പതംഗ സിആർപിഎഫ് സംഘമാണ് ആലുവയിലെത്തിയത്. നേതാക്കൾ കേശവസമൃതി എന്നുപേരുള്ള ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിലാണ് ഉള്ളത്.എന്നാൽ ഏതൊക്കെ നേതാക്കൻമാർക്കാണ് സുരക്ഷാ ഭീഷണിയുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

    Read More »
Back to top button
error: