NEWS

മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം ഛേത്രി; ഫേസ്ബുക്ക് പോസ്റ്റുമായി ഫിഫ

സൂറിച്ച്: ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഇന്ത്യൻ ഇതിഹാസവും ദേശീയ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി.
സുനിൽ ഛേത്രിയെപ്പറ്റിയുള്ള ‘സുനിൽ ഛേത്രി| ക്യാപ്റ്റൻ ഫൻ്റാസ്റ്റിക്’ എന്ന ഫിഫ പ്ലസ് ഡോക്യുമെൻ്ററിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഏതാനും മാസങ്ങൾക്കു മുൻപ് ഫിഫ അവതരിപ്പിച്ച ഒടിടി പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. ഫുട്ബോളുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററികളും മറ്റുമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്. മൂന്ന് ഭാഗങ്ങളായാണ് ഫിഫ പ്ലസിൽ സുനിൽ ഛേത്രിയെപ്പറ്റിയുള്ള ഡോക്യുമെൻ്ററി. ആദ്യ രണ്ട് ഭാഗങ്ങൾക്ക് അര മണിക്കൂർ വീതവും അവസാന ഭാഗം 41 മിനിട്ടുമാണ് ദൈർഘ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: