ദില്ലി: പരിശോധനയ്ക്ക് ജയിലിലെത്തിയ വനിതാ ഡോക്ടര്‍കര്‍ക്ക് നേരെ വിചാരണ തടവുകാരന്റെ ലൈംഗികാതിക്രമം. ബലാത്സംഗ ശ്രമം നടത്തിയതായും ദില്ലി പൊലീസ് പറഞ്ഞു. തടവുകാര്‍ക്കിടയില്‍ നടത്തുന്ന പതിവ് പരിശോധനയ്‌ക്കെത്തിയതായിരുന്നു ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശുചിമുറിയില്‍ ഒളിച്ചിരുന്ന പ്രതി, പിന്നീട് യുവതിയെ ആക്രമിക്കുകയായിരുന്നു.
ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. അപ്പോഴേക്കും ഡോക്ടര്‍ ബഹളം വെച്ച് സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പ്രതിയെ തള്ളിമാറ്റി ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ ഉടന്‍ തന്നെ പിടികൂടിയെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ സൂപ്രണ്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഡോക്ടറുടെ വൈദ്യപരിശോധന നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.
വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. സ്ത്രീകള്‍ക്കെതിരെ നടത്തിയ അധിക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പ്രതി ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്നത്. 2020 ല്‍ ഒരു കേസില്‍ ഇയാള്‍ കുറ്റവാളിയായി കണ്ടെത്തിയികുന്നു. മേലില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ജയിലില്‍ സുരക്ഷ കടുപ്പിച്ചുവെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.