Month: September 2022

  • Kerala

    ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

    കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പിടിയില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ പാലീസ് പിടികൂടിയത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയശേഷം അബ്ദുള്‍ സത്താര്‍ ഒളിവില്‍ പോകുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുള്‍ സത്താറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. ഹര്‍ത്താല്‍ ആഹ്വാനത്തിന് ശേഷം ഒളിവില്‍ പോയ സത്താര്‍ കഴിഞ്ഞദിവസമാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയതെന്നാണ് സൂചന. കരുനാഗപ്പള്ളിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണമേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്. ഇവിടെ രാവിലെ എത്തിയ അബ്ദുള്‍ സത്താര്‍, പി.എഫ്.ഐയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുള്‍ സത്താറും പ്രതിയാണെന്ന് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.  

    Read More »
  • India

    വിരൂപയെന്നു പറഞ്ഞ് നിരന്തരം അപമാനിച്ചു, ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ലിംഗം മുറിച്ച് മാറ്റി

       നിറം കുറവാണെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് തന്നെ പതിവായി അധിക്ഷേപിച്ച ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ലിംഗം മുറിച്ച് മാറ്റി യുവതി. ചത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ സംഗീത സോന്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിറം പോരെന്നും വിരൂപയാണെന്നും പറഞ്ഞ് ഭര്‍ത്താവ് യുവതിയെ നിരന്തരം കളിയാക്കിയിരുന്നു. ഈ വിഷയത്തില്‍ ദമ്പതികള്‍ മുമ്പും പല തവണ വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയിലും ഇതേച്ചൊല്ലി വഴക്കുണ്ടായി. വഴക്ക് മൂര്‍ഛിച്ചതോടെ കോടാലിയെടുത്ത് യുവതി ഭര്‍ത്താവിനെ വെട്ടുകയായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ മരിച്ചു. കൊന്നതിന് പുറമെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയും ചെയ്തു. ഭര്‍ത്താവിനെ മറ്റാരോ കൊന്നതാണെന്ന് യുവതി രാവിലെ അയല്‍വാസികളോട് പറഞ്ഞു. എന്നാല്‍, പൊലീസ് ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചു. യുവാവിന്റെ രണ്ടാം ഭാര്യയാണ് ഈ യുവതി.

    Read More »
  • Kerala

    ഗതാഗതക്കുരുക്കും സ്‌ഥലപരിമിതിയും, കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നു

    കേരള ഹൈക്കോടതിയുടെ പ്രവര്‍ത്തനം കൊച്ചി നഗരമധ്യത്തിൽ നിന്ന് കളമശേരിയിലേക്ക്‌ മാറ്റാൻ സര്‍ക്കാർ നീക്കം. കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്‌. എഎച്ച്‌.എം.ടിയുടെ പത്തേക്കര്‍ സ്‌ഥലം ഏറ്റെടുക്കാനാണ് ആലോചന. സൗകര്യപ്രദമായ മറ്റൊരിടത്തേയ്‌ക്കു മാറ്റുന്നതു ആലോചിച്ചുകൂടെ എന്ന് ഹൈക്കോടതിയും സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. കൊച്ചിയിലെ ഗതാഗതക്കുരുക്കും സ്‌ഥലപരിമിതിയുമാണു മാറ്റത്തിനു പ്രേരണ. മാത്രമല്ല, 2007-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഹൈക്കോടതി സമുച്ചയത്തിനു ബലക്ഷയമുണ്ടെന്നു പരാതിയുണ്ട്‌. നിര്‍മ്മാണകാലം മുതല്‍ക്കേ അസൗകര്യങ്ങളുടെ പേരില്‍ വിവാദമുയര്‍ന്നിരുന്നു. നിയമമന്ത്രി പി. രാജീവിന്റെ മണ്ഡലമാണ് കളമശേരി. സ്വന്തം മണ്ഡലത്തില്‍ ഹൈക്കോടതി വരുന്നതു അദ്ദേഹത്തിനും വളരെ താല്‍പര്യമുള്ള കാര്യമാണ്‌. അതിനാല്‍, സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്നതു വേഗത്തിൽ ലഭ്യമാകും. ഹൈക്കോടതിക്ക് എതിര്‍പ്പില്ലാത്തതിനാല്‍, മറ്റു നിയമതടസത്തിനു സാധ്യതയില്ല. സ്‌ഥലം വിട്ടുകിട്ടുന്ന തടസം മാത്രമേ നിലവിലുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമാണെങ്കിലും എ.എച്ച്‌.എം.ടിയുടെ സ്‌ഥലം സംസ്‌ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്തതാണ്‌. കാക്കനാട്‌ ഭാഗത്താണു ആദ്യം ഉദ്ദേശിച്ചിരുന്നത്‌. സ്‌ഥല ലഭ്യതക്കുറവാണു എ.എച്ച്‌.എം.ടി. പരിഗണിക്കാന്‍ കാരണം. നിലവിലുള്ള കെട്ടിടം എട്ടു നിലയാണ്‌. എന്നാല്‍, പുതിയ കെട്ടിടത്തില്‍…

    Read More »
  • Crime

    നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്ന് പൊലീസ്

    കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പന്തീരങ്കാവ് പൊലീസ് കേസ്സെടുക്കുക. ചൊവ്വാഴ്ച കോഴിക്കോട്ടെ മാളിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങും വഴിയാണ് രണ്ടുനടിമാർ ലൈംഗിക അതിക്രമത്തിന് ഇരയായത്. അതിക്രമത്തിന് ഇരയായ നടി ഇക്കാര്യം ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇന്ന് രാവിലെ ഇവരുടെ പ്രമോഷൻ പരിപാടി നടത്തിയ സിനിമയുടെ നിര്‍മ്മാതാക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചു. കോഴിക്കോട് നിന്നും നടിമാരിൽ ഒരാൾ കൊച്ചിയിലേക്ക് മടങ്ങി പോയപ്പോൾ മറ്റൊരാൾ കണ്ണൂരിലേക്കാണ് പോയത്. രണ്ട് നടിമാരേയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ വനിതാ പൊലീസ് സംഘം പോയിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മോശം അനുഭവത്തെ തുടർന്ന്…

    Read More »
  • Kerala

    സോണിയ- ആന്റണി കൂടിക്കാഴ്ച ഉടൻ, അശോക് ഗെലോട്ടും ദില്ലിയിലേക്ക്

    ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എ.കെ.ആന്‍റണി ദില്ലിയില്‍. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആന്റണി കൂടിക്കാഴ്ച നടത്തും. ഇതിനിടെ, രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാൻഡ് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത നടപടികള്‍ ആലോചിക്കുകയാണ് ഹൈക്കമാൻഡ്. ഇതിന്‍റെ ഭാഗമായാണ് എ.കെ. ആന്റണിയെ വിളിച്ചു വരുത്തിയത്. വിശ്വസ്തന്‍റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായുണ്ടായ നീക്കം ഗെലോട്ടിന്റെ മേലുള്ള ഗാന്ധി കുടുബത്തിന്‍റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ഗെലോട്ടുമായുള്ള ആശയവിനിമയം പൂര്‍ണമായും അടഞ്ഞിട്ടില്ലെങ്കിലും മറ്റ് വഴികള്‍ കൂടി തേടുകയാണ് നേതൃത്വം. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയാ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എ.കെ.ആന്റണി നിർദേശിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ ആന്‍റണി തയ്യാറായില്ല. രാജസ്ഥാനിലെ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഇന്ന് ദില്ലിയിലെത്തുന്നുണ്ട്. എന്നാൽ ഗെലോട്ടിനെ കാണാൻ സോണിയാ ഗാന്ധി തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്. യാത്രയ്ക്ക് മുന്നോടിയായി…

    Read More »
  • Kerala

    പിഎഫ്ഐ നേതാക്കളുടെ ഹിറ്റ് ലിസ്റ്റിൽ പൊലീസുകാരും !

    തിരുവനന്തപുരം: സംസ്ഥാനത്തെ 380ഓളം പേരെ വധിക്കാനായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നോട്ടമിട്ടിരുന്നതായി വിവരം. ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളിൽ നിന്നാണ് ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ശ്രീനിവാസൻ കൊലക്കേസിൽ ഒരാഴ്ച മുൻപാണ് പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തതത്. പിഎഫ്ഐ മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീനേയും കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇരുവരുടേയും ലാപ്പ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്. സിറാജുദ്ദീനിൽ നിന്നും കണ്ടെത്തിയ പട്ടികയിൽ 378 പേരുകളാണുള്ളത്. പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിന്റെ ലാപ് ടോപ്പിൽ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്. ഹിറ്റ്ലിസ്റ്റിൽ ഒരു സിഐയും ഒരു സിവിൽ പൊലീസ് ഓഫീസറും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എൻഐഎയുടെ രഹസ്യ റെയ്ഡിന് മുൻപേ തന്നെ ഈ വിവരങ്ങൾ പൊലീസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിരുന്നു.…

    Read More »
  • Kerala

    കുഞ്ഞിനെ തോളിലെടുത്ത് രാഹുൽ ​ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും

    രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ അവസരത്തിൽ കുഞ്ഞിനെയും തോളിലെടുത്ത് രാഹുൽ ​ഗാന്ധി നടന്നു നീങ്ങുന്ന ചിത്രമാണ് സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാഹുൽ ​ഗാന്ധിക്കൊപ്പം നടൻ രമേശ് പിഷാരടിയും ഉണ്ട്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നമ്മുടെ പ്രതീക്ഷ എന്നാണ് പലരും ഫോട്ടോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. അതേസമയം, ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

    Read More »
  • NEWS

    ഒക്ടോബറിൽ 21 ദിവസം ബാങ്ക് അവധി; സംസ്ഥാനങ്ങൾ തിരിച്ചുള്ള അവധി അറിയാം

    ന്യൂഡൽഹി: ഒക്ടോബറിൽ 21 ദിവസം ബാങ്ക് അവധിയായിരിക്കും. ആർബിഐയുടെ ഹോളിഡേ കലൻഡർ പ്രകാരമാണ് 21 ദിവസത്തെ ബാങ്ക് അവധി. രണ്ടാം ശനിയും ഞായറാഴ്ചയും ഉൾപ്പെടുത്തിയാണ് ഇത്രയധികം ദിവസം ബാങ്ക് അവധി വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങൾ വരുന്നതുകൊണ്ടാണ് ഈ മാസം ഇത്രയധികം അവധി വരുന്നത്. എന്നാൽ ഈ അവധി ദിനങ്ങളെല്ലാം കേരളത്തിന് ബാധകമായിരിക്കില്ല.സംസ്ഥാനങ്ങൾ തിരിച്ചുള്ള അവധി അറിയാം. ഒക്ടോബർ 1 – സിക്കിമിൽ ബാങ്ക് അവധിയായിരിക്കും ഒക്ടോബർ 2 – ഗാന്ധി ജയന്തി ഒക്ടോബർ 3- ദുർഗാ പൂജ – സിക്കിം, ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ, കേരള, ബിഹാർ, മണിപ്പൂർ ഒക്ടോബർ 4 – ദുർഗാ പൂജ ( മഹാ നവമി) – കർണാടക, ഒഡീഷ, സിക്കിം, കേരള, ബംഗാൾ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ ഒക്ടോബർ 5 – വിജയ ദശമി – മണിപ്പൂർ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകളും അവധിയായിരിക്കും…

    Read More »
  • Pravasi

    വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി എമിറേറ്റ്സും ഫ്ലൈ ദുബൈയും

    ദുബൈ: വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി ദുബൈ ആസ്ഥാനമായ വിമാന കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബൈയും. എന്നാൽ വിമാനം എത്തിച്ചേരുന്ന രാജ്യത്തിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന നിലവിലുണ്ടെങ്കിൽ അത് അനുസരിക്കാൻ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്ന് രണ്ട് കമ്പനികളും അറിയിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന കഴിഞ്ഞ ദിവസം യുഎഇ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് വിമാനത്തില്‍ മാസ്‍ക് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്സും ഫ്ലൈ ദുബൈയും അറിയിച്ചത്. എന്നാല്‍ യാത്രക്കാര്‍ എത്തിച്ചേരുന്ന രാജ്യത്ത് മാസ്‍ക് നിര്‍ബന്ധമാണെങ്കില്‍ അത് ധരിക്കേണ്ടി വരും. നിര്‍ബന്ധമല്ലെങ്കിലും വിമാനത്തില്‍ വെച്ച് മാസ്‍ക് ധരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനും അനുമതിയുണ്ട്. ദുബൈ വഴി മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരും, അവര്‍ എത്തിച്ചേരുന്ന രാജ്യത്ത് മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ മാസ്‍ക് ധരിക്കണം. ഇന്ത്യയില്‍ മാസ്‍ക് നിബന്ധന ഒഴിവാക്കിയിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് യാത്ര…

    Read More »
  • NEWS

    പട്ടിത്താനം – പെരുന്തുരുത്തി ബൈപാസ് നവംബർ ഒന്നിന് ഗതാഗതത്തിനായി തുറന്നു കൊടുക്കും

    കോട്ടയം: എംസി റോഡിൽ പട്ടിത്താനത്തു നിന്നു തിരിഞ്ഞ് തിരുവല്ല പെരുന്തുരുത്തി കവലയിൽ എത്തിച്ചേരാനാകുന്ന ബൈപ്പാസ് റോഡ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഗതാഗതത്തിനായി തുറന്നു കൊടുക്കും.ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി തിരുവല്ലയിലെത്താൻ സാധിക്കുന്ന റോഡാണിത്. എംസി റോഡിൽ പട്ടിത്താനം കവലയിൽ നിന്ന് ആരംഭിക്കുന്ന ബൈപാസിന് പട്ടിത്താനം – പെരുന്തുരുത്തി ബൈപാസ് എന്നാണ് പൂർണമായ പേര്. പട്ടിത്താനത്തു നിന്നു മണർകാട് കവലയിൽ എത്തിച്ചേരുന്ന വാഹനങ്ങൾക്ക് പുതുപ്പള്ളി, തെങ്ങണ, നാലുകോടി വഴി എംസി റോഡിലെ പെരുന്തുരുത്തി കവലയിൽ എത്തിച്ചേരാം. മണർകാട് കവല കെകെ റോഡിന്റെ ഭാഗമായതിനാൽ കോട്ടയം – കുമളി റോഡിലേക്കും പ്രവേശിക്കാൻ കഴിയും. അവസാന റീച്ചായ 1.8 കിലോമീറ്റർ റോഡിലാണ് അവസാനഘട്ട ടാറിങ് നടക്കുന്നത്. ബിഎംബിസി നിലവാരത്തിലുള്ള ടാറിങ്ങാണ് നടത്തുന്നത്. ഇത് ഉടൻ പൂർത്തിയാകും. ബൈപാസ് കടന്നു പോകുന്ന പ്രധാന കവലകളിൽ പൊതുമരാമത്ത് വകുപ്പ് സിഗ്നൽ ബോർഡുകൾ സ്ഥാപിക്കും. റോഡുകളിൽ ആവശ്യമുള്ളിടത്ത് സീബ്രാ വരകളും മറ്റു അടയാളങ്ങൾക്കുള്ള വെള്ള വരകളും വരയ്ക്കും.…

    Read More »
Back to top button
error: