Month: September 2022

  • NEWS

    കോഴിക്കോട് വടകരയില്‍ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ദമ്ബതികള്‍ക്ക് പരിക്കേറ്റു

    കോഴിക്കോട് :വടകരയില്‍ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ദമ്ബതികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അഴിത്തല തൈക്കൂട്ടത്തില്‍ ഉല്ലാസ്, ലേഖ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടകര സാന്റ് ബാങ്ക്സ് റോഡില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയത്.     തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലേഖയുടെ നെറ്റിയിലും കൈയിലുമാണ്‌ പരിക്കുള്ളത്.

    Read More »
  • NEWS

    ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത

    മസ്‌കറ്റ്: ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. ഇത്തിഹാദ് റെയിലിന്റെ സിഇഒ ഷാദി മാലകും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുല്‍റഹ്മാന്‍ സാലിം അല്‍ ഹാത്മിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.  അതിവേഗ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ യുഎഇയ്ക്കും ഒമാനും ഇടയില്‍  47 മിനിറ്റില്‍ യാത്ര ചെയ്യാനാകും. ഏകദേശം 1.160 ശതകോടി റിയാലാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബിയെയും സുഹാറിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ഉണ്ടാകും. മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും ചരക്ക് ട്രെയിനുകളുടെ വേഗത. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ വഴി സൊഹാറില്‍ നിന്ന് അബുദാബിയിലേക്ക് ഒരു മണിക്കൂര്‍  40  മിനിറ്റിലെത്താനാകും. സൊഹാറില്‍ നിന്ന് അല്‍ ഐനിലേക്ക് 47 മിനിറ്റില്‍ സഞ്ചരിക്കാനാകും. On the sidelines of…

    Read More »
  • NEWS

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് എട്ടര വര്‍ഷം കഠിന തടവും എണ്‍പത്തി അയ്യായിരം രൂപ പിഴയും 

    കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് എട്ടര വര്‍ഷം കഠിന തടവും എണ്‍പത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കോട്ടപ്പടി കൊള്ളിപ്പറമ്ബ് കോഴിപ്പുറം വീട്ടില്‍ രഞ്ജിത് (മോഹന്‍ലാല്‍ 31 )നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. 2019 ല്‍ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം.     17കാരിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. കോട്ടപ്പടി സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് പ്രതി. പ്രോസിക്യൂഷന് വേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ പി ആര്‍ ജമുന ഹാജരായി.

    Read More »
  • LIFE

    പൃഥ്വിരാജിന്റെ തീര്‍പ്പ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

    പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത തീര്‍പ്പിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിം​ഗ് സെപ്റ്റംബര്‍ 30 മുതലാണ്. ഓ​ഗസ്റ്റ് 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. രൂപകം എന്ന രീതി ഉപയോ​ഗിച്ച് കഥപറച്ചില്‍ നടത്തിയിരിക്കുന്ന ചിത്രം കനപ്പെട്ട രാഷ്ട്രീയം പറയുന്ന ഒന്നാണ്. വ്യത്യസ്തമായ പ്ലോട്ടും ഘടനയുമൊക്കെയാണ് ചിത്രത്തിന്. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപിയുടേതാണ് രചന. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന ‘കമ്മാരസംഭവ’ത്തിന്‍റെയും രചന മുരളി ഗോപി ആയിരുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപി ആദ്യമായി…

    Read More »
  • NEWS

    കോട്ടയത്ത് ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

    കോട്ടയം:കോട്ടയത്ത് ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഏറ്റുമാനൂരിലാണ് രണ്ടു കുട്ടികളും ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടെ ആറ് പേര്‍ക്ക് നായയുടെ കടിയേറ്റത്. വൈകീട്ട് നാലരയോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഏറ്റുമാനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസം മുമ്ബ് കോട്ടയം പാമ്ബാടിയില്‍ വീട്ടില്‍ കിടന്നുറങ്ങിയ 12 വയസുള്ള കുട്ടികളടക്കം ഏഴ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇതില്‍ ഏഴാം മൈല്‍ സ്വദേശി നിഷയുടെ ശരീരത്തില്‍ 38 മുറിവുകളാണ് ഉണ്ടായത്. ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. നായയുടെ കടിയേറ്റ് സുമിയുടെ വിരല്‍ അറ്റുപോയി.     അതേസമയം, അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

    Read More »
  • Kerala

    ഡോ. എ ടി ദേവസ്യ അന്തരിച്ചു, മഹാത്മ ഗാന്ധി സര്‍വകലാശാല ആദ്യ വൈസ് ചാന്‍സിലറായിരുന്നു

    എംജി യൂണിവേഴ്സിറ്റി ആദ്യ വൈസ് ചാന്‍സിലറും ഗാന്ധിയനുമായ ഡോ. എ ടി ദേവസ്യ അന്തരിച്ചു. 94 വയസ്സായിരുന്നു. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്നു. 1928 മാര്‍ച്ച് 30ന് പാലാ അന്തായളത്തെ കര്‍ഷക കുടുംബത്തിലാണ് ജനനം. തേവര എസ്.എച്ചത് കോളജിലും പാലാ സെന്റ് തോമസ് കോളജിലും അധ്യാപകനായിരുന്നു. അതേ തുടർന്ന് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ കെന്റക്കി യൂണിവേഴസിറ്റിയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കെ.പി.സി.സി അംഗമായി. വിമോചന സമരകാലത്ത് ഇ.എം.എസ് സര്‍ക്കാരിന് എതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. 1982ല്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സിലറായി.

    Read More »
  • India

    കോണ്‍ഗ്രസ് അധ്യക്ഷ പദവിയിൽ ശശിതരൂരിന് സ്വീകാര്യത ഏറുന്നു, സോണിയക്കും പ്രിയങ്കക്കും രാഹുലിനും എതിർപ്പില്ല; പക്ഷെ പാരയുമായി കെ.സി വേണുഗോപാൽ

    കോണ്‍ഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശശി തരൂരിനെ ഫോണില്‍ വിളിച്ച്‌ രാഹുല്‍ ഗാന്ധിയും പിന്തുണ അറിയിച്ചപ്പോൾ ഉറക്കം നഷ്ടപ്പെട്ടത് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് . പ്രത്യേകിച്ച്‌ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിന്. എഐസിസി അധ്യക്ഷനായി തരൂര്‍ എത്തിയാല്‍ സ്ഥാനം പോകുമെന്ന ഭയമാണ് കാരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രിയങ്കയും മത്സരത്തില്‍ ശശി തരൂരിന് പൂര്‍ണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്. ആരേയും പരസ്യമായി പിന്തുണയ്ക്കില്ലെന്നും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും തരൂരിനോട് രാഹുല്‍ ഗാന്ധിയും പറഞ്ഞു. എന്നാൽ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അശോക് ഗലോട്ടിനെ അടക്കം മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത് കെ സി വേണുഗോപാല്‍ ആണെന്ന അന്തർ നാടകം പുറത്തായി. കോണ്‍ഗ്രസിന് നിലവില്‍ ഭരണമുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. വീണ്ടും അധികാരത്തില്‍ എത്താന്‍ സാധ്യതയുള്ള സ്ഥലം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളുള്ളപ്പോഴാണ് ഗലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും മുഖ്യമന്ത്രിയായി പുതിയൊരാളെ എത്തിക്കാനുമുള്ള നീക്കം നടത്തിയത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ അത് എതിര്‍ക്കേണ്ടതില്ലെന്ന്…

    Read More »
  • Crime

    പല്ല് ‘അടിച്ച് കൊഴിച്ച്’ നാദാപുരം എം.ഇ.ടി കോളജിലെ റാഗിങ് ക്രൂരത

    കോഴിക്കോട്: നാദാപുരം എം.ഇ.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ റാഗിങ്ങില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി നാദാപുരം പുളിക്കൂല്‍ സ്വദേശി ഞാറ്റുവത്ത് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് സഹലിനാണു മര്‍ദനമേറ്റത്. പതിനഞ്ചോളം വരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണു സഹലിനെ ക്രൂരമായി മര്‍ദിച്ചതെന്നാണു പരാതി. മുന്‍വശത്തെ പല്ല് തകര്‍ന്ന നിലയില്‍ സഹലിനെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു പോലീസും കോളജ് അധികൃതരും വ്യക്തമാക്കി. ആക്രമികളിലൊരാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുള്ളതായി സംശയിക്കുന്നു. ഏറെ നേരം രക്തം വാര്‍ന്ന കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുണ്ട്. സമാന രീതിയിലുള്ള റാഗിങ്ങ് കോളജില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു.    

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് ‘അരനൂറ്റാണ്ട്’ കഠിന തടവ്

    തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 50 വര്‍ഷം കഠിന തടവ്. 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്ദംകുളം പോര്‍ക്കളം സ്വദേശി സായൂജിനെയാണ് കോടതി ശിക്ഷിച്ചത്. കുന്ദംകുളം അതിവേഗ സ്പെഷല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി മാസം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പീഡനത്തിനു പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.      

    Read More »
  • Breaking News

    കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു

    ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) നാല് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോ െകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനം ആകും. പണപ്പെരുപ്പം കണക്കിലെടുത്താണ് ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്. 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 ശതമാനമായിരുന്നു ക്ഷാമബത്ത. ഇതാണ് നാല് ശതമാനം വര്‍ധിപ്പിച്ചത്. നേരത്തെ മാര്‍ച്ച് മാസത്തില്‍ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അന്ന് ഡിഎ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് ഈ വര്‍ദ്ധന.

    Read More »
Back to top button
error: