NEWS

കോഴിക്കോട് വടകരയില്‍ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ദമ്ബതികള്‍ക്ക് പരിക്കേറ്റു

കോഴിക്കോട് :വടകരയില്‍ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ദമ്ബതികള്‍ക്ക് പരിക്കേറ്റു.

നിയന്ത്രണം നഷ്ടമായ സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അഴിത്തല തൈക്കൂട്ടത്തില്‍ ഉല്ലാസ്, ലേഖ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടകര സാന്റ് ബാങ്ക്സ് റോഡില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയത്.

 

 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലേഖയുടെ നെറ്റിയിലും കൈയിലുമാണ്‌ പരിക്കുള്ളത്.

Back to top button
error: