IndiaNEWS

വെള്ളത്തില്‍ മുങ്ങി ബെംഗളൂരു; കാരണം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനവും രാജ്യത്തിന്‍റെ ഐടി ഹബ്ബുമായ ബെംഗളൂരു കനത്തമഴയില്‍ വെള്ളത്തില്‍ മുങ്ങി. രണ്ട് ദിവസമായി തുടരുന്ന മഴയിൽ ബെംഗളുരുവിന്‍റെ കിഴക്കൻമേഖലയിൽ വെള്ളപ്പൊക്ക സമാന സാഹചര്യമാണ്. പ്രധാനനഗരങ്ങളിൽ അടക്കം ഗതാഗതം താറുമാറായി. ജല വൈദ്യുതി വിതരണം ഏതാണ്ട് പൂർണമായി മുടങ്ങി. അതേസമയം,  മുൻ കോൺഗ്രസ് സർക്കാരുകളുടെ ദുർഭരണവും പ്രതീക്ഷിക്കാതെ പെയ്ത കനത്ത മഴയുമാണ് പ്രളയത്തിന് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മഴയിൽ തകർന്ന ബെംഗളൂരു നഗരത്തെ പുനഃസ്ഥാപിക്കുക എന്നത് തന്‍റെ സര്‍ക്കാറിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ കോൺഗ്രസ് സർക്കാരുകളുടെ ആസൂത്രണമില്ലാത്ത ദുർഭരണമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തടാകങ്ങൾ പരിപാലിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിൽ മുമ്പ് ഇത്തരത്തില്‍ മഴ പെയ്തിട്ടില്ല. കഴിഞ്ഞ 90 വർഷത്തിനിടെ ആദ്യമായാണ് ഈ രീതിയില്‍ മഴ പെയ്യുന്നത്.  ഇത്തരമൊരു മഴ മുമ്പ് ഉണ്ടായിട്ടില്ല. എല്ലാ തടാകങ്ങളും നിറഞ്ഞ് കവിഞ്ഞു. മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി 1500 കോടി രൂപ തന്‍റെ സര്‍ക്കാര്‍ അനുവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ, നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി.

Signature-ad

വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതക്കുരുക്കും കൂടി. വീടുകളും അപാർട്ട്മെന്റിന്റെ താഴ്ഭാഗങ്ങളും വെള്ളത്തിലായി. മുടങ്ങിയ ജലവിതരണം നാളെയോടെ പുനസ്ഥാപിക്കുമെന്നാണ് അറിയിപ്പ്. മാറത്തഹള്ളി, ബെലന്തൂര്, സര്ജാപുര, വൈറ്റ്ഫീല്ഡ്, ഔട്ടര്റിങ് റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. അടിയന്തര സാഹചര്യം നേരിടാൻ 300 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഐടി, ബാങ്കിംഗ് മേഖലയിൽ മാത്രം 100 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Back to top button
error: