IndiaNEWS

ടാൽക്കം പൗഡർ തുടർച്ചയായി ഉപയോഗിക്കുന്നവരിൽ കാൻസർ സാദ്ധ്യത വർദ്ധിക്കുന്നു എന്ന് റിപ്പോർട്ട്

ടാൽക്കം പൗഡർ ഇഷ്ടമില്ലാത്തവർ ആരാണ്…? സൗരഭ്യദായകം എന്ന നിലയിൽ ആ ബാലവൃദ്ധം ജനങ്ങളും ഇത് ഉപയോഗിക്കാറുണ്ട്. മറ്റ് സ്വന്ദര്യ വർദ്ധക വസ്തുക്കളോടു പ്രീതി ഇല്ലാത്തവർ പോലും അല്പം പൗഡർ പൂശാൻ തല്പരരാണ്. പക്ഷേ ഇപ്പോൾ ടാൽക്കം പൗഡറിനെക്കുറിച്ച് പുറത്തു വരുന്ന ചില ശാസ്ത്രീയ വിവരങ്ങൾ ആരെയും ഞെട്ടിക്കുന്നു.

പി.എച്ച്‌ മൂല്യം കൂടുതലാണെന്നതിന്റെ പേരിൽ അടുത്തിടെയാണ് ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ നിർമ്മാണ ലൈസൻസ് റദ്ദാക്കിയത്.

Signature-ad

ഇതിന് പിന്നാലെ വിപണിയിൽ നിന്ന് ജോൺസൺ ആൻഡ് ജോൺസൺ ഉൽപ്പന്നങ്ങൾ പിൻവലിക്കാനുള്ള നിർദേശവും കമ്പനിക്ക് നൽകിയിരിക്കുന്നു. ഇന്ത്യയിൽ വിൽക്കുന്ന മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും സുരക്ഷിതവും ഗുണനിലവാരമുള്ളതാണ് എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്‌ട് 1940 പ്രകാരം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ഈ നിർദേശം നൽകിയത്.

വിപണിയിൽ ലഭിക്കുന്ന പൗഡറുകളിൽ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തിൽ കാൻസർ വരുന്നതിന് കാരണമാകുന്നു. ബേബി പൗഡറുകളിലും ഇവ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നിവയാണ് പൗഡറുകളിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത്. മുഖത്തെയും ശരീരത്തിലെയും ഈർപ്പവും എണ്ണമയവും വലിച്ചെടുക്കുന്നതിനാണ് പലരും പൗഡർ ഉപയോഗിക്കുന്നത്.

ഗവേഷണ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്‌, സ്ഥിരം പൗഡറിടുന്നത് ക്യാൻസർ വരുന്നതിന് കാരണമാകുന്നു. ജനനേന്ദ്രിയത്തിൽ പൗഡർ ഉപയോഗിക്കുന്നത് സ്ത്രീകളിൽ ഗർഭാശയ കാൻസർ വരുന്നതിനും കാരണമാകുന്നു എന്നാണ്.

Back to top button
error: