Month: September 2022

  • Crime

    തൃശ്ശൂരില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

    തൃശ്ശൂര്‍: തൃശ്ശൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ഒ‍ഡീഷ സ്വദേശിയായ സ്വാഗത് സിംഗിനെയാണ് വാടാനപ്പള്ളിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയിൽനിന്ന് വലിയ തോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് സ്വാഗത് സിംഗ്. ട്രെയിനുകളിലായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. ഇവിടെയെത്തിച്ച് ചെറു പൊതികളാക്കി വിൽക്കുകയായിരുന്നു പതിവ്. വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ് എസ് സച്ചിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • Health

    അൽഷിമേഴ്‌സ് രോഗനിർണയത്തിന് നൂതന സാങ്കേതിക വിദ്യയുമായി ഒമാനിലെ മലയാളി ഗവേഷകർ

    മസ്‍കത്ത്: അൽഷിമേഴ്‌സ് രോഗനിർണയം വേഗത്തിലാക്കുന്നതിനായി ഒമാനിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് മെഡിക്കൽ ഉപകരണം (ഗാംഗ്ലിയോനാവ്) വികസിപ്പിച്ചെടുത്തു. ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ. ഷെറിമോൻ പി.സിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. റോയൽ ഒമാൻ പൊലീസ് ഹോസ്‍പിറ്റലിലെ, ഡോ. രാഹുൽ വി നായർ, ഡോ. റെഞ്ചി മാത്യു കുര്യൻ, ഡോ ഖാലിദ് ശൈഖ്, യൂണിവേഴ്‍സിറ്റി ഓഫ് ടെക്നോളജി ഓഫ് അപ്പ്ളൈഡ് സയൻസിലെ ഡോ. വിനു ഷെറിമോൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്. അൽഷിമേഴ്‌സ് സംശയിക്കുന്ന രോഗികളിൽ കോഗ്‌നിറ്റീവ് അസസ്‌മെന്റ് നടത്താൻ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്യൂറോളജിസ്റ്റ്, അൽഷിമേഴ്‌സ് രോഗം ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ഗാംഗിലിയോനാവ് എന്ന മെഡിക്കൽ ഉപകരണം എന്നിവയാണ് ഇവരുടെ ഗവേഷണ മികവിൽ വാർത്തെടുത്തത്. 60 ശതമാനം ഡിമെൻഷ്യ കേസുകളും അൽഷിമേഴ്സ് രോഗം എന്നറിയപ്പെടുന്ന, മാറ്റാനാവാത്ത ന്യൂറോളജിക്കൽ ഡിസോർഡർ മൂലമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് അൽഷിമേഴ്‌സ് രോഗനിർണയത്തിൽ ഡോക്ടർമാരെ സഹായിക്കുന്നതാണ് ഈ…

    Read More »
  • Crime

    കടലിൽവെച്ച് മത്സ്യതൊഴിലാളിക്ക് വെടിയേറ്റു. നാവികസേനയെന്ന് തൊഴിലാളികൾ, നിഷേധിച്ച് നേവി; അടിമുടി ദുരൂഹത

    മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് കടലിൽവെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. എന്നാൽ നേവി ഇക്കാര്യം നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെസഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ ഫോർട്ടുകൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം. മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. നാവികസേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത് ഇതോടെയാണ്. വിവരമറിഞ്ഞ് പൊലീസും നാവികസേനയും ആശുപത്രിയെത്തി. വെടിയുണ്ട പരിശോധിച്ച നാവിക ഉദ്യോഗസ്ഥർ ഇത് തങ്ങളുടെ തോക്കിൽ നിന്നുളളതല്ലെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ആരാണ് വെടിവെച്ചതെന്നതിൽ ദുരൂഹതയേറിയത്.

    Read More »
  • NEWS

    ലണ്ടന്‍ ബ്രിഡജ് ഈസ് ഡൗണ്‍; എലിസബത്ത് രാജ്ഞി അന്തരിച്ചു

    ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും  ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോ‍ർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.

    Read More »
  • Kerala

    തൃശൂരിൽ പിക്കപ്പ് വാനിടിച്ച് വിദ്യാര്‍ഥിയും കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവും മരണമടഞ്ഞു

    രണ്ടു യുവാക്കൾക്കാണ് വാഹനാപകടത്തിൽ ഇന്ന് ജീവൻ നഷ്ടമായത്. ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോയ അഭിനവ് കൃഷ്ണ എന്ന വിദ്യാര്‍ഥി തൃശൂരിലും, ബൈക്കുകള്‍ കൂട്ടിയിടിച്ച് സന്ദീപ് എന്ന യുവാവ് കോഴിക്കോട് കൂടരഞ്ഞിയിലും മരണമടഞ്ഞു. ഒല്ലൂര്‍ ചെറുകുന്ന് ഐക്യനഗര്‍ കുന്നത്തുവളപ്പില്‍ സന്തോഷിന്റെ മകനാണ് അഭിനവ് കൃഷ്ണ(കിച്ചു-19). കടയില്‍നിന്ന് കേക്ക് വാങ്ങി സ്‌കൂട്ടറില്‍ പുറപ്പെട്ടപ്പോൾ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു, ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലച്ചെ മരിച്ചു. സ്‌കൂട്ടറിലിടിച്ച വാന്‍ നിര്‍ത്താതെ പോയി. പിന്നീട് നാട്ടുകാരിലൊരാള്‍ പിന്തുടര്‍ന്ന് മാന്ദാമംഗലത്തുവെച്ച് വാഹനം തടഞ്ഞ് ഡ്രൈവറെ പിടികൂടി സംഭവസ്ഥലത്ത് എത്തിച്ചു. എന്നാല്‍, ഇവിടെനിന്ന് ഒരു റിട്ട. എക്‌സൈസ് ജീവനക്കാരന്‍ ഡ്രൈവറെ സ്വന്തം കാറില്‍ കയറ്റി വീട്ടിലെത്തിച്ചു. പോലീസില്‍ ഹാജരാക്കാതെ ഡ്രൈവറെ രക്ഷപ്പെടുത്തിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വാന്‍ ഡ്രൈവര്‍ മാന്ദാമംഗലം സ്വദേശി ഹരീഷിനെ പിന്നീട് ഒല്ലൂര്‍ പോലീസ് പിടികൂടി. ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ അഭിനവ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍…

    Read More »
  • Crime

    മകളുടെ സഹപാഠിയായ എട്ടാംക്ലാസുകാരനെ സ്ത്രീ വിഷം കൊടുത്ത് കൊന്നു, നാട്ടുകാർ അവരുടെ വീട് അടിച്ചുതകർത്തു

    മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയതിൻ്റെ അസൂയയിൽ അവളുടെ സഹപാഠിയെ വിഷംകൊടുത്ത് കൊന്ന കേസിൽ അറസ്റ്റിലായ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ചുതകർത്തു. ചെന്നൈ കാരയ്ക്കൽ നെഹ്രുനഗർ സ്വദേശി രാജേന്ദ്രൻ-മാലതി ദമ്പതിമാരുടെ മകൻ ബാലമണികണ്ഠ(13)നെ കൊലപ്പെടുത്തിയ സഹായമേരി വിക്ടോറിയയുടെ വീടാണ് തകർത്തത്. വാതിലും ജനലുകളും തകർക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടാം തരം വിദ്യാർഥി ബാലമണികണ്ഠൻ മരിച്ചത്. സ്കൂളിലെ കാവൽക്കാരൻവഴിയാണ് സഹായമേരി വിഷംകലർത്തിയ ശീതളപാനീയം നല്കിയത്. പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. സഹായമേരി സ്‌കൂളിലെ കാവല്‍ക്കാരന്‍വഴിയാണ് വിഷംകലര്‍ത്തിയ ശീതളപാനീയം ബാലമണികണ്ഠന് നല്കിയത്.

    Read More »
  • India

    നയൻതാരയ്ക്ക് ഒരു സിനിമയ്ക്ക് 10 കോടി പ്രതിഫലം, തരത്തിൻ്റെ ആസ്തി 22 മില്യൺ ഡോളർ

    കേരളത്തിലെ തിരുവല്ലയിൽ നിന്നും തമിഴകത്തെത്തിയ ഡയാന മറിയം കുര്യൻ എന്ന നയൻതാര ‘മനസ്സിനക്കരെ’ എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. തുടർന്ന് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലൂടെ വെന്നിക്കൊടി പാറിച്ച നയൻ താരയുടെ വളർച്ച ശരവേഗത്തിലായിരുന്നു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. ഒരു സിനിമയ്ക്ക് നടി വാങ്ങുന്ന പ്രതിഫലം ഏകദേശം പത്ത് കോടി രൂപയാണ്. ഇപ്പോഴിതാ നയൻതാരയുടെ ആസ്തി വെളിപ്പെടുത്തി ഒരു മാധ്യമം പുറത്ത് വിട്ട റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്. നയൻതാരയുടെ ആസ്തി ഏകദേശം 22 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത് ഏകദേശം 165 കോടിയിലേറെ രൂപയുടെ ആസ്തിയാണ് താരത്തിനുള്ളത്. നയൻതാരയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവരുടെ സിനിമകളിൽ നിന്നും ബ്രാൻഡുകളിൽ നിന്നും ലഭിക്കുന്ന തുകയാണ്. നിലവിൽ ഒരു സിനിമയ്ക്ക് പത്ത് കോടി രൂപയാണ് നയൻതാര വാങ്ങുന്നത്. വരുമാനത്തിന് പുറമേ ഇന്ത്യയിലുടനീളം നിരവധി അപ്പാർട്ട്‌മെന്റുകളും നടിയുടെ പേരിലുണ്ട്. ഹൈദരാബാദിൽ രണ്ട് ആഡംബര വീട് ഉൾപ്പെടെ പതിനഞ്ച്…

    Read More »
  • Local

    ഗായകൻ കുഴഞ്ഞുവീണ് മരിച്ചു, ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കെയാണ് സംഭവം

    കോഴിക്കോട് പെരുമണ്ണയിലെ ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമണ്ണ പാറമ്മല്‍ ‘സ്മിതാലയ’ത്തില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്. ചെറുകുളത്തൂര്‍ പറമ്പില്‍ത്തൊടികയില്‍ സതീഷ് ബാബുവിന്റെ ഗൃഹപ്രവേശനച്ചടങ്ങ് ബുധനാഴ്ചയായിരുന്നു. വൈകീട്ട് 7.15ഓടെ പാട്ടുപാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ സുനില്‍കുമാറിനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഗാനമേളകളിലെ സ്ഥിരംഗായകനായ സുനില്‍കുമാര്‍ അവിവാഹിതനാണ്. അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. അമ്മ: പത്മാവതി അമ്മ. സഹോദരങ്ങള്‍: ചന്ദ്രന്‍ (കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക്), സിന്ധു, സ്മിത.

    Read More »
  • Breaking News

    ഇന്ത്യാഗേറ്റില്‍ നേതാജി പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

    ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാഗേറ്റില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് പ്രതിമ അനാച്ഛാദനവും നടത്തിയത്. 28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ളതാണ് പ്രതിമ. നിര്‍മാണത്തിന് ആവശ്യമായ ഗ്രാനൈറ്റ് 1665 കിലോമീറ്റര്‍ അകലെയുള്ള തെലങ്കാനയില്‍നിന്നാണ് ഡല്‍ഹിയിലെത്തിച്ചത്. രാഷ്ട്രപതി ഭവന്‍ മുതല്‍ നാഷണല്‍ സ്റ്റേഡിയം വരെയും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പെടുന്ന പ്രദേശമാണ് ‘കര്‍ത്തവ്യപഥ്’. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ചരിത്രപ്രധാന പാതയുടെ പേരാണ് മാറ്റിയത്. ബ്രിട്ടീഷ് ഭരണകാലത്ത് കിങ്സ് വേ എന്ന് അറിയപ്പെട്ടിരുന്ന ഇവിടം സ്വാതന്ത്ര്യത്തിനുശേഷമാണ് രാജ്പഥ് എന്ന് പുനര്‍നാമകരണം ചെയ്തത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിന പരേഡ് ഇതിലൂടെയാണ്. വെള്ളിയാഴ്ച മുതല്‍ കര്‍ത്തവ്യപഥ് പൂര്‍ണമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയിലാണ് തുടങ്ങിയത്. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ളവ ഉള്‍പ്പെട്ടതാണിത്.  

    Read More »
  • Local

    ആശുപത്രിയില്‍ അളിയനെ കണ്ട് മടങ്ങിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു; പിന്നാലെ അളിയനും

    കോട്ടയം: രോഗബാധിതനായ അളിയനെ കണ്ട് മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ അളയിനും മരിച്ചു. കേരള നാടാര്‍ മഹാജന സംഘം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്തവ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്‍.ചെല്ലയ്യന്‍ നാടാര്‍ (69), ഭാര്യ ബേബിയുടെ സഹോദരന്‍ എസ്.എച്ച്. മൗണ്ട് നീണ്ടൂര്‍പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹനന്‍ (55) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യന്‍ നാടാരെ കാണാന്‍ ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനന്‍ എത്തിയത്. തുടര്‍ന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാര്‍ക്കറ്റിലേക്കു മടങ്ങുബോള്‍ ശാരീരിക പ്രശ്‌നം തോന്നി സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് എത്തി. എന്നാല്‍, പ്രാഥമികശുശ്രൂഷ നല്‍കും മുമ്പേ മരണം സംഭവിച്ചു. ഇതിന് പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെ ചെല്ലയ്യന്‍ നാടാരും മരണത്തിനു കീഴടങ്ങി. സ്റ്റാന്‍ലി മോഹനന്റെ സംസ്‌കാരം ജന്മനാടായ മാര്‍ത്താണ്ഡത്ത് നടന്നു. ചെല്ലയ്യന്‍ നാടാരുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.

    Read More »
Back to top button
error: