Month: September 2022

  • Kerala

    നാലുപതിറ്റാണ്ടിനുശേഷം സഹപാഠികള്‍ ഒത്തുകൂടി, പി.ടി ഉഷ എം.പിയെ ആദരിച്ചു

    ആ ഒത്തുകൂടലിന് പ്രത്യേകതകൾ ഏറെയുണ്ടായിരുന്നു.42 വർഷങ്ങൾക്കു ശേഷമുള്ള സമാഗമം. കേരളത്തിൽ ആദ്യമായി പെൺകുട്ടികൾക്കുള്ള സ്പോർട്സ് സ്കൂൾ ആരംഭിച്ച വർഷത്തെ ബാച്ചിലെ വിദ്യാർഥിനികളായിരുന്നു എല്ലാവരും. സ്കൂളിലും പരിശീലനത്തിലും ഹോസ്റ്റൽ മുറിയിലും ഒന്നിച്ച് ജീവിച്ചവർ. കൂട്ടത്തിൽ ഒരാൾ ലോകമറിയുന്ന കായികതാരമായി, ഇന്ത്യയുടെ അഭിമാനമായി മാറിയതാണ് മറ്റൊരു പ്രത്യേകത. പി.ടി ഉഷ എന്ന ആ കായികതാരം ഇന്ന് ഇന്ത്യൻ രാജ്യസഭാ എം.പിയായി മാറിയത് മറ്റൊരു സന്തോഷം. പി.ടി ഉഷയ്ക്ക് സ്നേഹാദരവും സമ്മാനവും നൽകുവാനും ഓർമകളിലേക്ക് തിരിച്ചുപോകുന്നതിനുമായി അവർ ആ ദിവസം മാറ്റിവെച്ചു. കേരളത്തിൽ ആദ്യമായി പെൺകുട്ടികൾക്കുള്ള സ്പോർട്സ് സ്കൂൾ ആരംഭിച്ചത് 1976-ലാണ്. കണ്ണൂർ ഡിവിഷനിലാണ് ഉഷയും കൂട്ടുകാരും പഠിച്ചത്. 42 പേരുടെ കൂട്ടത്തിലെ മുപ്പതോളം പേർ കൂട്ടായ്മയുടെ ഭാഗമാവാനായി കോഴിക്കോടെത്തി. മുംബൈ, ചെന്നൈ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തിയ കൂട്ടുകാർക്ക് പങ്കിടാൻ വർഷങ്ങളുടെ വിശേഷങ്ങളുണ്ടായിരുന്നു. റെയിൽവേയിൽ ജോലി ചെയ്യുന്ന ലതാംഗി ചെന്നൈയിൽനിന്നും സെലിൻ മുംബൈയിൽനിന്നുമാണ് എത്തിയത്. മറ്റുള്ളവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുളളവരായിരുന്നു. ”ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെയൊരു…

    Read More »
  • Careers

    സിയുഇടി യുജി 2022 ഫലം പ്രഖ്യാപന തീയതി പ്രഖ്യാപിച്ചു

    ദില്ലി: കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (സിയുഇടി യുജി 2022) ഫല പുറത്തു വിടുന്ന തീയതി പ്രഖ്യാപിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ചെയർമാൻ എം ജഗദേഷ് കുമാർ. സെപ്റ്റംബർ 15 നുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റായ cuet.samarth.ac.in-ൽ സിയുഇടി യുജി 2022 ഫലം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിയുഇറ്റി യുജി ഫലങ്ങൾ സെപ്റ്റംബർ 15-നകം അല്ലെങ്കിൽ സാധ്യമെങ്കിൽ, രണ്ട് ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പങ്കെടുക്കുന്ന എല്ലാ സർവ്വകലാശാലകളും സിയുഇടി യുജി സ്കോറിനെ അടിസ്ഥാനമാക്കി യുജി പ്രവേശന പ്രക്രിയ ആരംഭിക്കുന്നതിന് അവരുടെ വെബ് പോർട്ടലുകൾ തയ്യാറാക്കി സൂക്ഷിക്കാം,” യുജിസി ചീഫ് ട്വീറ്റ് ചെയ്തു. സിയുഇടി 2022 ഉത്തരസൂചികയും ചോദ്യപേപ്പറും റെസ്പോൺസ് ഷീറ്റും സെപ്റ്റംബർ 8-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഉത്തരസൂചികക്ക് എതിരെ ഉദ്യോഗാർത്ഥികൾക്ക് നാളെ വരെ ഒബ്ജക്ഷൻസ് ഉന്നയിക്കാനുള്ള അവസരമുണ്ട്. ഒരു ചോദ്യത്തിന് 200 രൂപയാണ് ഫീസ്. ഈ തുക റീഫണ്ട് ചെയ്യുന്നതല്ല. cuet.samarth.ac.in-ൽ ഫീസ് അടച്ച് ഉദ്യോ​ഗാർത്ഥികൾക്ക് ഒബ്ജക്ഷൻസ്…

    Read More »
  • Local

    ശൂരനാട് ബൈക്ക് വീടിന്റെ ഗേറ്റിലിടിച്ച് 26കാരന് ദാരുണാന്ത്യം

       കൊല്ലം: ശൂരനാട് കെസിടി ജംക്ഷന് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പതാരം അക്ഷയ് നിവാസില്‍ റിട്ട സ്‌കൂള്‍ ജീവനക്കാരന്‍ ശശികുമാറിന്റെ മകന്‍ അക്ഷയ്കുമാര്‍(26)ആണ് മരിച്ചത്. ചക്കുവള്ളിയിലേക്ക് വരവേ നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റിലിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബൈക്ക് അപകടത്തില്‍ പെട്ട് രക്തം വാര്‍ന്ന് റോഡരികില്‍ ഏറെ നേരം കിടന്ന ശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

    Read More »
  • India

    കോയമ്പത്തൂരിൽ വാഹനാപകടം, 3 വിദ്യാർഥികൾ മരിച്ചു

    കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണൻ, നന്ദൻ എന്നിവരാണ് മരിച്ചത്. എല്ലാവരും 18 വയസ്സ് പ്രായമുള്ളവരാണ്. കോയമ്പത്തൂർ തൊണ്ടമുത്തൂരിന് സമീപമാണ് അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് മറിത്. ശിരുവാണി റോഡിലുള്ള സെലിബ്രറ്റി ക്ലബ്ബിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. ശിരുവാണി റോഡിൽ തൊണ്ടാമുത്തൂർ തെന്നനല്ലൂർ മാരിയമ്മൻ കോവിലിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാർ 150 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന റോഷൻ എന്ന വിദ്യാർത്ഥി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. അമിതവേഗതയും അശ്രദ്ധയും ആണ് വാഹനം അപകടത്തിൽ പെടാൻ കാരണമെന്ന് പോലീസ് അറിയിച്ചു. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബി.എസ്.സി. വിദ്യാർഥികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ റോഷൻ എന്ന വിദ്യാർത്ഥി മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബാക്കി മൂന്നുപേരും കാറിനുള്ളിൽ കുടുങ്ങികിടക്കുകയായിരുന്നു.

    Read More »
  • Kerala

    കോടിയേരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, മുഖ്യമന്ത്രി പിണറായി വിജയൻ ‘അപ്പോളോ’യിൽ കോടിയേരിയെ സന്ദർശിച്ചു

    സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അ​ദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തി. രാവിലെ ചെന്നൈയിൽ എത്തിയ മുഖ്യമന്ത്രി പകൽ മുഴുവൻ അവിടെ ചെലവഴിക്കും. കഴിഞ്ഞദിവസമാണ് ചെന്നൈയിലെത്തി കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെടുന്നരീതിയിൽ യാത്ര ക്രമീകരിക്കുകയായിരുന്നു. അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29നാണ് ‘അപ്പോളോ’യിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കോടിയേരിയെ ചെന്നൈയിലെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചത്.

    Read More »
  • Careers

    എസ്ബിഐയില്‍ 5000 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അവസരം

    ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റിന്റെ 5000-ലധികം ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തെ 15 വ്യത്യസ്‌ത സർക്കിളുകളിലായി ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) 5008 തസ്തികകളിലേക്കുള്ള ഓൺലൈൻ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ bank.sbi/careers, sbi.co.in. എന്നിവ സന്ദർശിച്ച് അപേക്ഷിക്കാം. വിജ്ഞാപനമനുസരിച്ച്, പ്രിലിമിനറി പരീക്ഷ ഈ വർഷം നവംബറിൽ നടത്താനും മെയിൻ പരീക്ഷ 2022 ഡിസംബറിലോ 2023 ജനുവരിയിലോ നടത്താനാണ് സാധ്യത. ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 1-ന് 20 വയസ്സിന് താഴെയോ 28 വയസ്സിന് മുകളിലോ പ്രായമുണ്ടായിരിക്കരുത്. സംവരണ വിഭാ​ഗത്തിലുളളവർക്ക് ‌ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്. SC/ ST/ PwBD/ ESM/DESM വിഭാ​ഗത്തിൽ പെട്ട അപേക്ഷകർക്ക് ഫീസില്ല. ജനറൽ/…

    Read More »
  • Tech

    ഗൂഗിള്‍ പേ വഴി പണം അടയ്ക്കുമ്പോള്‍ സെര്‍വര്‍ തടസം; ഇതാ പരിഹാരം

    ഈ ഡിജിറ്റൽ യുഗത്തിൽ സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് പണമിടപാടുകൾ ഇന്ന് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ  ഇന്ന് ഇന്ത്യ വളരെ അധികം പുരോഗതി കൈവരിച്ചു കഴിഞ്ഞു. വേഗത്തിലുള്ളതും തടസ്സരഹിതവുമായ പേയ്‌മെന്റുകൾ നടത്താൻ ഇന്ന് സാധിക്കുന്നു. എന്നാൽ പലപ്പോഴും ഒരേ സമയത്തിൽ ഇടപാടുകൾ വർധിക്കുമ്പോൾ  സെർവർ തിരക്കിലാകുന്നതിനാൽ പേയ്‌മെന്റുകൾ നടത്താൻ കഴിയാതെ വന്നേക്കാം. യുപിഐ നെറ്റ്‌വർക്കുകളിൽ ട്രാഫിക് കൂടുതൽ ഉള്ളപ്പോൾ ഒന്നിലധികം യുപിഐ ഐഡികൾ ഉണ്ടെങ്കിൽ അത് സഹായകരമാകും. ഗൂഗിൾ പേയിൽ ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട നാല് യുപിഐ ഐഡികൾ വരെ ഉണ്ടാക്കാം. ഒരേ ബാങ്കുമായി ബന്ധപ്പെട്ട ഒന്നിലധികം UPI ഐഡികളും ആകാം. വ്യത്യസ്‌ത ബാങ്കുകളുമായി ഗൂഗിൾ പേയിൽ അധിക യുപിഐ ഐഡികൾ ഉള്ളത് ഇടപാടുകൾ തടസ്സരഹിതവും വേഗത്തിലുള്ളതും ആക്കാൻ സഹായിക്കുന്നു. ഇങ്ങനെ യുപിഐ ഐഡികൾ ഉണ്ടാകുമ്പോൾ ഉപയോക്താവിന് സുഗമമായി…

    Read More »
  • Careers

    ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വൻതൊഴിലവസരങ്ങൾ

    ദില്ലി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ)  കാറ്റഗറി 3-ന് കീഴിലുള്ള നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 3 (AG-III), ജൂനിയർ എഞ്ചിനീയർ (ജെഇ), ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് 2 (സ്റ്റെനോ ഗ്രേഡ് II) തസ്തികകളിലായി രാജ്യത്തുടനീളമുള്ള എഫ്‌സിഐ ഡിപ്പോകളിലും ഓഫീസുകളിലും ആകെ 5043 ഒഴിവുകളിലേക്കാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 6 മുതൽ 2022 ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. എഫ്‌സിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ആകെ ഒഴിവുകൾ – 5043 നോർത്ത് സോൺ – 2388 AG-III (ടെക്‌നിക്കൽ) – 611 AG-III (ജനറൽ) – 463 AG-III (അക്കൗണ്ടുകൾ) – 142 AG-III (ഡിപ്പോ) – 1063 ജെഇ (ഇഎംഇ) – 8 ജെഇ (സിവിൽ) – 22 AG-II (ഹിന്ദി) – 36 സ്റ്റെനോ ഗ്രേഡ്-II – 43…

    Read More »
  • Crime

    ചികിത്സ തേടിയെത്തിയ യുവതിയുടെ ഫോട്ടോ എടുത്തു; ആശുപത്രി ജീവനക്കാരനെതിരെ നടപടി

    റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്‍ത്രീയുടെ ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി. ഇയാളെ ജോലിയില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ജീവനക്കാരനെ നേരത്തെ തന്നെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തതായും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജീവനക്കാരന്‍ ജോലി ചെയ്തിരുന്ന, രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ആരോഗ്യ സ്ഥാപനത്തില്‍ വെച്ച് ഇയാള്‍ അവിടെ ചികിത്സ തേടിയെത്തിയ വനിതയുടെ ചിത്രം പകര്‍ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇത്തരം തെറ്റായ പ്രവൃത്തികളെ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും ഇത് രോഗിയുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. രോഗിയുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കാത്ത ജീവിക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും ഉണ്ടാവില്ല. ഒപ്പം ആരോഗ്യ മന്ത്രാലയത്തിന്റെ നയങ്ങള്‍ക്ക് അനുസൃതമായി…

    Read More »
  • Crime

    തിരുവോണ ദിനത്തില്‍ എറണാകുളത്തെ ബാറിന് മുന്നില്‍ കൂട്ടത്തല്ല്

    കൊച്ചി: തിരുവോണ ദിവസം കോതമംഗലം നഗരമധ്യത്തിലെ ബാറിന് മുന്നിൽ കൂട്ടത്തല്ല്. ബാറിന്‍റെ പാർക്കിംഗ് ഏരിയയിലാണ് മദ്യപിക്കാനെത്തിയവർ തമ്മിൽ ചേരിതിരിഞ്ഞ് അടികൂടിയത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ബാറിലെ പാർക്കിംഗ് ഏരിയയിൽ തുടങ്ങിയ വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. പിന്നീട് ചേരിതിരിഞ്ഞ് കൂട്ടത്തല്ലായിരുന്നു. പത്ത് പേരിലധികം പേർ ചേർന്ന് സംഘട്ടനമായി. ബാർ അധികൃതർ സംഭവം കോതമംഗലം പൊലീസിനെ അറിയിച്ചു. പൊലീസെത്തുന്നതിന്‍റെ സൂചന കിട്ടിയതും അടിപിടി സംഘം ഇരുട്ടിൽ ഓടിമറിഞ്ഞു. വാഹനങ്ങളിലായി ബാറിന്‍റെ പരിസരത്ത് നിന്നുപോയി. നിലവിൽ ആരും പരാതി നൽകാത്തതിനാൽ കേസെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി.

    Read More »
Back to top button
error: