Month: September 2022

  • Crime

    മൂസെവാലയുടെ കൊലയാളികള്‍ സല്‍മാനെയും ലക്ഷ്യമിട്ടു

    ചണ്ഡീഗഡ്: വെടിയേറ്റു മരിച്ച പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടതായി പഞ്ചാബ് പോലീസ്. കേസിലെ പ്രതി കപില്‍ പണ്ഡിറ്റാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ദിവസങ്ങളോളം മുംബൈയില്‍ താമസിച്ച് സല്‍മാന്‍ ഖാന്റെ വീടും പരിസരവും നിരീക്ഷിച്ചതായും പ്രതികളായ സച്ചിന്‍ ബിഷ്‌ണോയി, സന്തോഷ് യാദവ് എന്നിവരും ഒപ്പമുണ്ടായിരുന്നതായി ഇയാള്‍ പറഞ്ഞു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ ഗോള്‍ഡി ബ്രാര്‍ ആണ് ക്വട്ടേഷന്‍ നല്‍കിയത്. ഇന്റര്‍പോള്‍ വഴി ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ശനിയാഴ്ചയാണ് ബംഗാള്‍-നേപ്പാള്‍ അതിര്‍ത്തിക്കു സമീപം മൂസെവാല കേസിലെ പ്രതിയായ ദീപക് മുണ്ടിയെയും കൂട്ടാളികളായ കപില്‍ പണ്ഡിറ്റിനെയും രജീന്ദറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മാന്‍സ കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. രണ്ടുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അഞ്ജാതരില്‍…

    Read More »
  • Kerala

    സിനിമയിലെ നായിക ജീവിതത്തിലെയും നായികയായി, ‘പാൽത്തു ജാൻവർ’ സംവിധായകന്‍ സം​ഗീത് പി രാജനും നായിക ശ്രുതി സുരേഷും വിവാഹിതരായി

    ‘പാല്‍തു ജാന്‍വർ’ വൻ വിജയമായതിനു പിന്നാലെ ചിത്രത്തിലെ നായികയെ സ്വന്തം ജീവിതസഖിയാക്കി സംവിധായകന്‍. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ വച്ച്‌ സംവിധായകന്‍ സം​ഗീത് പി രാജനും നടി ശ്രുതി സുരേഷും വിവാഹിതരായി. പ്രണയവിവാഹമാണ് ഇരുവരുടേതും. സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രുതി ശ്രദ്ധേയായത്. തുടര്‍ന്ന് ‘ഫ്രീഡം ഫൈറ്റ്’, ‘അന്താക്ഷരി’, ‘ജൂണ്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പാല്‍തു ജാന്‍വറാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സംഗീതിന്റെ ആദ്യത്തെ സിനിമയാണ് പാല്‍തു ജാന്‍വര്‍. ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് വിവാഹം നടന്നത്.

    Read More »
  • Crime

    ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം; കോളജ് അധ്യാപിക അറസ്റ്റില്‍

    ദില്ലി: നോയിഡയിൽ ഗേറ്റ് തുറക്കാൻ വൈകിയതിന് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച മുപ്പത്തിയെട്ടുകാരി അറസ്റ്റിൽ. കോളേജ് അധ്യാപികയായ സുതപ ദാസാണ് അറസ്റ്റിലായത്. നോയിഡ സെക്ടർ -121 ലെ ആഡംബര കെട്ടിട സമുച്ചയമായ ക്ലിയോ കൗണ്ടിയിലാണ് സംഭവം. കോളജ് അധ്യാപികയായ സുതപ ദാസ് കാറുമായി എത്തിയപ്പോൾ ഗെയ്റ്റ് തുറക്കാൻ വൈകിയെന്നാരോപിച്ചാണ് സെക്യൂരിറ്റിയെ മർദ്ദിച്ചത്. പിന്നീട് കാർ പാർക്ക് ചെയ്ത ശേഷം വീണ്ടും പുറത്ത് വന്ന ഇവ‍ര്‍ സെക്യൂരിറ്റിയോട് തട്ടിക്കയറുന്നതും മുഖത്തടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചൊവ്വാഴ്ച്ച നടന്ന സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ശകാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിനിരയായ സച്ചിൻ കുമാർ നൽകിയ പരാതിയിൽ ഫേസ്-3 പലീസ് കേസെടുത്തു. സിആർപിസി 151വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് നോയിഡ സെക്ടർ -128 ലെ ജെയ്‌പീ വിഷ്‌ടൗൺ സൊസൈറ്റിയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് ദില്ലിയിലെ അഭിഭാഷകയായ ഭവ്യാ റോയിയും അറസ്റ്റിലായിരുന്നു.

    Read More »
  • NEWS

    എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബര്‍ 19 ന്

    ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബര്‍ 19 തിങ്കളാഴ്ച ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുമെന്ന് രാജകുടുംബം അറിയിച്ചു. ശവസംസ്‌കാരത്തിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മൃതദേഹം നാലുദിവസം പൊതുദര്‍ശനത്തിന് വെയ്ക്കും.ചാള്‍സ് മൂന്നാമന്‍ രാജാവിനെ പുതിയ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശവസംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ രാജകുടുംബം അറിയിച്ചത്. ചടങ്ങുകള്‍ കഴിഞ്ഞ് ഏഴുദിവസം വരെ രാജ്യത്ത് ദുഃഖാചരണം തുടരുമെന്ന് രാജകുടുംബം പ്രസ്താവനയില്‍ അറിയിച്ചു.

    Read More »
  • NEWS

    ഓണാഘോഷത്തിന് തിങ്കളാഴ്ച കൊടിയിറങ്ങും

    തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച്‌ കൊണ്ട് വര്‍ണശബളമായ സാംസ്‌ക്കാരിക ഘോഷയാത്ര തിങ്കളാഴ്ച അനന്തപുരിയില്‍ നടക്കും. വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.     ഇന്ത്യയുടേയും കേരളത്തിന്റെയും വൈവിധ്യമാര്‍ന്ന കലാ – സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം കേരള പൊലീസിന്റെ അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    Read More »
  • NEWS

    ബംഗാള്‍ ഉള്‍ക്കടലിൽ തീവ്രന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണിത്. കേരളത്തില്‍ പരക്കെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാ​ഗം അറിയിച്ചു.ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മണ്‍സൂണ്‍ പാത്തി തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിനാല്‍ അടുത്ത നാല് ദിവസത്തേക്ക് കൂടി മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

    Read More »
  • NEWS

    മധ്യവയസ്കയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ

    കോട്ടയം: മധ്യവയസ്കയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാലാ മുത്തോലി പന്തത്തല പതിനാട്ട് വീട്ടില്‍ മാര്‍ട്ടിന്‍ (47)എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരാതിക്കാരിയുടെ വീട്ടിൽ എത്തിയായിരുന്നു പീഡനശ്രമം. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്‌എച്ച്‌ഓ കെ.പി ടോംസണ്‍, എസ്.ഐ എം.ഡി അഭിലാഷ്, സിപിഓ മാരായ ജോഷി മാത്യു, രഞ്ജിത്ത്, ശ്രീജേഷ് കുമാര്‍, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • NEWS

    എംഡിഎംഎയുമായി യുവാവ്‌ അറസ്‌റ്റിൽ

    പാലക്കാട്: അതി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ്‌ അറസ്‌റ്റില്‍.  സ്വകാര്യ ബസ് മാര്‍ഗം കടത്തിയ 69 ഗ്രാം എംഡിഎംഎയുമായി എറണാകുളം കുന്നത്തുനാട് വേങ്ങൂര്‍ വെസ്‌റ്റ് പാണിയേലി മാനാങ്കുഴി വീട്ടില്‍ ലിജോ (20) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഡിജെ പാര്‍ട്ടിക്കായി ബംഗളൂരുവില്‍ നിന്ന്‌ കൊച്ചിയിലേക്ക് കടത്തിയ ലഹരിമരുന്നാണ്‌ പിടിച്ചെടുത്തത്. ഇയാളില്‍ നിന്ന്‌ ഇലക്‌ട്രിക് ത്രാസും കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍മാരായ ഷാജി, എം.സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബി.ശ്രീജിത്ത്, കെ.പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.പി പ്രസാദ്, ജിജോയ്, സഹീറലി, അബ്‌ദുള്‍ നവാസ്, ജോബിമോന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന്‌ വിപണിയില്‍ രണ്ടു കോടി രൂപ വിലവരുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    Read More »
  • NEWS

    സ്വാമി സ്വരൂപാനന്ദ സരസ്വതി അന്തരിച്ചു

    ഭോപ്പാല്‍:  സ്വാമി സ്വരൂപാനന്ദ സരസ്വതി (98) അന്തരിച്ചു. മധ്യപ്ര​ദേശിലെ നരസിംഗ്പുര്‍ സിറ്റിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. മധ്യപ്രദേശിലെ സിയോണി ജില്ലയിലെ ദിഗോരി ഗ്രാമത്തില്‍ 1924 ലാണ് സ്വാമിയുടെ ജനനം. 1950 ല്‍ ദണ്ഡി സന്ന്യാസിയായി. 1982 ല്‍ ദ്വാരക പീഠ് ശങ്കരാചാര്യയായി അവരോധിതനായി.     ഗോവധ നി​രോധനത്തിനും ഏക സിവില്‍കോഡിനുമായി ശക്തമായി വാദിച്ച ആത്മീയ നേതൃത്വം കൂടിയാണ് സ്വരൂപാനന്ദ സരസ്വതി. ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ നടപടിയെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു. അതേസമയം, ഗോവധം നിര്‍ത്താനാകാത്ത ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പിയെ സ്വരൂപാനന്ദ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

    Read More »
  • NEWS

    വാഹനാപകടം;കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

    കായംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കരിമുളക്കല്‍ വല്യയ്യത്ത് ശിവശങ്കരന്‍ നായര്‍ (51) ആണ് മരിച്ചത്.തിരുവോണ ദിവസം രാത്രി സുഹൃത്തിനെ വീട്ടില്‍ ആക്കിയ ശേഷം ബൈക്കില്‍ മടങ്ങവേ വെട്ടിക്കോട് മുക്കിന് സമീപം കാറിടിച്ച്‌ ആയിരുന്നു അപകടം. പരുമല സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കായംകുളം ഡിപ്പോയിലെ കണ്ടക്ടര്‍ ആണ്.

    Read More »
Back to top button
error: