മദ്യത്തിന് മാത്രമല്ല ഈ ഓണക്കാലത്ത് പാലിലും റെക്കോര്‍ഡ് വില്‍പ്പന.
സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ നാല് ദിവസങ്ങളിലായി 95 ലക്ഷത്തോളം (94,59,576) ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. ഓണക്കാല ത്തെ പാല് വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11.12% വര്‍ധനയാണ് ഉണ്ടായത്. ഓണക്കാലത്തെ നാലു ദിവസത്തെ പാല്‍വില്‍പ്പനയില്‍ എക്കാലത്തെയും വലിയ നേട്ടമാണ് മില്‍മ സ്വന്തമാക്കിയത്.
തിരുവോണ ദിവസം മാത്രം 35,11,740 ലിറ്റര്‍ പാല് മില്‍മ വില്‍പ്പന നടത്തി. തൈര് വില്‍പ്പനയിലും നേട്ടമുണ്ടാക്കി. സെപ്റ്റംബര്‍ 4 മുതല്‍ നാല് ദിവസങ്ങളിലായി 11 ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് മില്‍മ വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാല്‍ ലക്ഷം (3,45,386) കിലോ തൈര് വിറ്റു.