CrimeNEWS

സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച കോളജ് അധ്യാപികയ്‌ക്കെതിരേ കേസ്

ലഖ്നൗ: സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ നോയിഡയിലെ കോളജ് അധ്യാപികയ്ക്കെതിരേ പോലീസ് കേസ്. ഇന്നലെയാണ് സ്ത്രീ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചത്. നോയിഡയിലെ കോട്ട് വാലിയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിക്ക് സമീപത്തെത്തിയ സ്ത്രീ സെക്യൂരിറ്റി ഗാര്‍ഡുകളിലൊരാളുടെ മുഖത്ത് അടിക്കുകയായിരുന്നു.

സത്രീ പലതവണ യുവാവിന്റെ മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നോയിഡ പോലീസ് സുതപദാസ് എന്ന സ്ത്രീയ്ക്കെതിരെ കേസ് എടുത്തു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

Signature-ad

നോയിഡയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെ അഭിഭാഷകയായ യുവതി യൂണിഫോമില്‍ പിടിച്ചു വലിച്ചിഴച്ച് കൊണ്ടു പോകുന്നതും, ജീവനക്കാരന്റെ മുഖത്തടിക്കുന്നതും വൈറലായിരുന്നു.

 

Back to top button
error: