ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ ‘സ്കൈ ബസ്’ എന്ന ആശയവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ഗതാഗത വികസനവുമായി ബന്ധപ്പെട്ട ദേശീയ ശില്പശാലയിലാണ് കേന്ദ്രമന്ത്രി ഈ ആശയം അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കാമെന്നും കേന്ദ്രത്തിന്റെ സാമ്ബത്തിക സഹായം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്കൈ ബസുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.പുതിയ റോഡുകളുടെ നിര്‍മ്മാണവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കുറഞ്ഞ ഭൂമി ഏറ്റെടുത്താല്‍ മതിയാകുമെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രധാന നേട്ടം.