NEWS

തിരുവോണം ബമ്പർ നറുക്കെടുപ്പ് അടുത്ത ഞായറാഴ്ച; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സെപ്റ്റംബര്‍ 18നാണ് ഇത്തവണത്തെ തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് നടക്കുക.90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനുള്ള അനുമതിയാണ് ഇത്തവണ സര്‍ക്കാര്‍ കേരള ലോട്ടറി വകുപ്പിന് നല്‍കിയിരിക്കുന്നത്. ഇതുവരെ 55 ലക്ഷം ടിക്കറ്റോളം വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ലോട്ടറി എടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം

1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയില്‍ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

Signature-ad

2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കില്‍ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.

3. സ്റ്റാമ്ബ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോര്‍ഡ് ചെയ്തെടുക്കാന്‍ സാധിക്കും. ഈ ഫോമില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്ബ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം.മുഴുന്‍ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതില്‍ രേഖപ്പെടുത്തിയിരിക്കണം.

4. പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ക്കാണ് സമ്മനം ലഭിച്ചതെങ്കില്‍, ഒരു ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കള്‍ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ആണിത്.

5. ഒന്നില്‍ കൂടുതല്‍ പേര്‍ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കില്‍, ഇവരില്‍ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏര്‍പ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തില്‍ ഇയാള്‍ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.

6. ഭാഗ്യക്കുറി സമ്മാനത്തിന് നല്‍കുന്ന അപേക്ഷയില്‍ നമ്മുടെ തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കേണ്ടതുണ്ട്. പാന്‍, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് അങ്ങനെ എന്തും തിരിച്ചറിയല്‍ രേഖയായി നല്‍കാവുന്നതാണ്.

7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂള്‍ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏല്‍പ്പിക്കാം. ഇങ്ങനെ കൊടുക്കുമ്ബോള്‍ ബാങ്കുകാര്‍ മൂന്ന് രേഖകള്‍ സംസ്ഥാന ലോട്ടറി ഡയറക്‌ട്രേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാര്‍ഹനില്‍ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടര്‍ക്ക് ബാങ്ക് അധികൃതര്‍ നല്‍കേണ്ടത്.

 

 

8. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്‍റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്.

Back to top button
error: