Month: September 2022

  • NEWS

    ആരോഗ്യത്തോടെ ജീവിക്കാം;ഈ കാര്യങ്ങൾ ഉറപ്പു വരുത്തിയാൽ 

    എല്ലാ ജീവിത ശൈലീരോഗങ്ങളുടെയും അടിസ്ഥാനം കുടവയറും പൊണ്ണത്തടിയും തടികൂടലും ഒക്കെ അടങ്ങിയ ഒരു രോഗ സമുച്ചയം (syndrome)ആണ്.ഇന്നത്തെ നമ്മുടെ സംസ്‌കാരത്തിന്റെയും ഭക്ഷണരീതിയുടെയും മറ്റും മുഖമുദ്രയാണ് ഈ സ്ഥിതിവിശേഷം.ഒരു കാലത്ത് കേരളത്തിലെ കുട്ടികള്‍ നല്ല കഞ്ഞിയും പുഴുക്കും ചമ്മന്തിയും ഒക്കെ കഴിച്ചാണ് സ്‌കൂളുകളില്‍ പോയിരുന്നത്. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യവും ആവശ്യവുമായ എല്ലാ ഘടകങ്ങളും അടങ്ങിയതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഒരു സാത്വിക ഭക്ഷണമായിരുന്നു ഇത്. ഇന്ന് അതെല്ലാം ഉപേക്ഷിച്ച് സായിപ്പിന്റെ അടുത്തുനിന്ന് പഠിച്ച കോണ്‍ഫ്‌ളേക്‌സും  ഇറ്റാലിയന്‍ പിസയും (pizza) അമേരിക്കന്‍ ഹാംബര്‍ഗറും (hamburger) ഹോട്ട് ഡോഗും (hot dog) എല്ലാമാണ് നമ്മുടെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്കത്തെയും രാത്രിയിലെയും കാര്യവും വിത്യസ്തമല്ല. എല്ലാറ്റിലും വെച്ച് അപകടകാരിയായത്, മാംസ്യാഹാരങ്ങളോടുള്ള ആസക്തി കാരണം പച്ചക്കറികളും പഴങ്ങളും ഉപേക്ഷിക്കുന്നു എന്നതാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം 2500 കലോറി ശാപ്പാടേ ആവശ്യമുള്ളൂ. അതില്‍ ഉച്ചഭക്ഷണം ഏകദേശം 800 -100 കലോറി വരും. ഒരു ഗ്രാം കൊഴുപ്പ് ഒന്‍പത്…

    Read More »
  • NEWS

    ഇന്ത്യയെ അല്ല, കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഒന്നിപ്പിക്കുകയാണ് രാഹുൽ ഗാന്ധിയുടെ യാത്രയുടെ ലക്ഷ്യം: സിപിഐഎം

    പത്തനംതിട്ട: 2024 ല്‍ നടക്കാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനുള്ള കാഹളമായി രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോയാത്ര ഏറ്റവും കൂടുതല്‍ ദിവസം പര്യടനം നടത്തുന്നത് കേരളത്തില്‍. 19 ദിവസമാണ് യാത്ര കേരളത്തില്‍ ചെലവഴിക്കുന്നത്. സംസ്ഥാനത്ത് യു ഡി എഫിന്റെ കൈവശമുള്ള 19 ലോകസഭാ സീറ്റുകള്‍ വരുന്ന തിരഞ്ഞെടുപ്പിലും സംരക്ഷിച്ചു നിര്‍ത്തുക എന്ന കടുത്ത വെല്ലുവിളി മുന്നില്‍ കണ്ടാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ ഇത്തവണയില്ലെന്നാണു പാര്‍ട്ടി വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജനവിധി തേടാന്‍ എത്തിയത് കഴിഞ്ഞ തവണ കേരളത്തില്‍ യു ഡി എഫ് തരംഗം ആഞ്ഞടിക്കാന്‍ വഴിയൊരുക്കിയിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന വിശ്വാസം മതേതര വോട്ടുകള്‍ കോണ്‍ഗ്രസ്സിനനുകൂലമായി ഏകീകരിക്കാന്‍ വഴിയൊരുക്കി. എന്നാല്‍ ഇത്തവണ ആ അന്തരീക്ഷം ആവര്‍ത്തിക്കാന്‍ കഴിയുമെന്നു കോണ്‍ഗ്രസ് കരുതുന്നില്ല. അതിനാല്‍ തന്നെ രാഹുല്‍ പ്രഭാവം പരമാവധി കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പല്ല യാത്രയുടെ…

    Read More »
  • NEWS

    ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. സോളാര്‍ പാനല്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബറേലിയില്‍ ഞായറാഴ്ചയാണ് സംഭവം. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.     ആറുമാസം മുന്‍പാണ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ അമിതമായി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • NEWS

    സന്ദര്‍ശക വിസയില്‍ മക്കളുടെ അടുത്തെത്തിയ മലയാളി വയോധിക സൗദിയില്‍ മരിച്ചു

    റിയാദ്‌: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് റിയാദിൽ മലയാളി വയോധിക മരിച്ചു. റിയാദിലുള്ള മക്കളുടെ അടുത്ത് വിസിറ്റ് വിസയിലെത്തിയ ആലുവ മടത്തിമൂല സ്വദേശി പരേതനായ മൊയ്തീൻ ബാവയുടെ ഭാര്യ ശരീഫാ ബീവി (86) ആണ് മരിച്ചത്. റിയാദിലെ സാമൂഹികപ്രവർത്തകർ കൂടിയായ മക്കൾ അംജദ് അലി, അഡ്വ. ഷാനവാസ് എന്നിവരുടെ കൂടെ മൂന്ന് മാസമായി കഴിയുകയായിരുന്നു.   മക്കൾ – ഒ.എം. റഹീം, സൈനബ, ഷാജി, പരേതനായ നാസർ, അംജദ് അലി, അഡ്വ. ഷാനവാസ്. മരുമക്കൾ – റംല, അബ്ദുസ്സലാം, നൂർജഹാൻ, ഷീന, ആയിശ, സിനി. ഖബറടക്കം റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

    Read More »
  • Kerala

    തൃശൂരും കൊല്ലത്തും തടസമില്ല. കോട്ടയത്തെ ആകാശപ്പാത മാത്രം വൈകിപ്പിക്കുന്നത് ജനങ്ങളോടുളളവെല്ലുവിളി: തിരുവഞ്ചൂർ

    കോട്ടയം: ഏഴു വര്‍ഷം മുമ്പ് തുടക്കം കുറിച്ച കോട്ടയത്തെ ആകാശപ്പാത പദ്ധതി മാത്രം വൈകിപ്പിക്കുന്നത് കോട്ടയത്തെ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കോട്ടയത്ത് നിര്‍മാണം ആരംഭിച്ച ശേഷം തുടക്കം കുറിച്ച തൃശൂര്‍, കൊല്ലം ആകാശപ്പാത പദ്ധതികളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഈ രണ്ടു പദ്ധതിക്കും രൂപ രേഖ തയറാക്കിയ എന്‍ജിനീയര്‍മാരാണ് കോട്ടയത്തെ പദ്ധതിയും വിഭാവനം ചെയ്തത്. എന്നാല്‍ കോട്ടയത്തെ പദ്ധതിയുടെ നിര്‍മാണം മുടക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോട്ടയം ആകാശപ്പത പദ്ധതി ആരുടെയും വ്യക്തിപരമായ താല്‍പര്യത്തിന്റെ പേരില്‍ തുടക്കം കുറിച്ചതല്ല. ഗതാഗതക്കുരുക്ക് സംബന്ധിച്ചും റോഡുകളിലെ അപകടം സംബന്ധിച്ചും 2015-ല്‍ നാറ്റ് പാക് നടത്തിയ പഠനത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ ഉള്‍പ്പെടുന്ന എം.സി. റോഡില്‍ ഏറ്റവും തിരിക്കേറിയ സ്ഥലമായി കണ്ടെത്തിയത് പ്രധാനപ്പെട്ട അഞ്ചു റോഡുകള്‍ സന്ധിക്കുന്ന ശീമാട്ടി റൗണ്ടാന ജംഗ്ഷനാണ്. ഒരു ദിവസം 1,15,256 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്ക്. ഒരു ജംഗഷ്ന്‍ വഴി ഒരു ദിവസം…

    Read More »
  • Crime

    ഭർത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം, ഭാര്യക്ക്‌ എംഡിഎംഎ എത്തിച്ചു കൊടുത്ത തിരുവനന്തപുരം സ്വദേശി പിടിയിൽ

    കട്ടപ്പന: കാമുകനെ സ്വന്തമാക്കാന്‍ മുന്‍ പഞ്ചായത്തംഗം ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി നോബിള്‍ നോബര്‍ട്ടിനെയാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടന്‍മേട് പഞ്ചായത്തംഗമായിരുന്ന സൗമ്യ എബ്രഹാമാണ് ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കുന്നതിനായി കാമുകന്റെ സഹായത്തോടെ മയക്കു മരുന്നു വാങ്ങിയത്. കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് നോബിള്‍ അറസ്റ്റിലായത്. കേരളത്തിലേക്ക് എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ പ്രധാനിയാണ് ഇയാള്‍. കഴിഞ്ഞ ഏപ്രിലില്‍ കട്ടപ്പനയ്ക്ക് സമീപം പുളിയന്മലയില്‍ 60 ഗ്രാം എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാള്‍ പിടിയിലായിരുന്നു. ഈ രണ്ടു കേസുകളിലും പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോബിളിലേക്ക് അന്വേഷണം എത്തിയത്. ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാനായി പഞ്ചായത്തംഗമായിരുന്ന സൗമ്യ സുനിലിനും കൂട്ടിളികള്‍ക്കും എംഡിഎംഎ എവിടെ നിന്ന് ലഭിച്ചു എന്ന വണ്ടന്‍മട് പൊലീസി അന്വേഷണമാണ് നോബിളിലേക്ക് എത്തിയത്. ബംഗലുരുവില്‍ നിന്നും മയക്കു മരുന്ന് സംസ്ഥാനത്തെ ഏഴു…

    Read More »
  • India

    തൊഴിൽ അവസരങ്ങളുടെ ചാകര, ഇൻഡ്യയിലെ 55 ശതമാനം കംപനികളും വരുംമാസങ്ങളിൽ പുതിയ അസംഖ്യം നിയമനങ്ങൾ നടത്തുമെന്ന് റിപ്പോർട്ട്

    സാമ്പത്തിക മാന്ദ്യത്തിനും മറ്റ് ആഗോള രാഷ്ട്രീയ ആശങ്കകൾക്കുമിടയിൽ ഏകദേശം 55 ശതമാനം കംപനികളും അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സർവേ റിപോർട്. 2022 ഒക്‌ടോബർ-ഡിസംബർ മാസങ്ങളിൽ തൊഴിൽ വിപണിയുടെ നില ശക്തമാണ് എന്ന് മാൻപവർഗ്രൂപ്പിന്റെ ചൊവ്വാഴ്ച പുറത്തിറക്കിയ എംപ്ലോയ്‌മെന്റ് ഔട് ലുക് സർവേ പറയുന്നു. 41 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി പൊതു-സ്വകാര്യ മേഖലയിലെ 40,600 തൊഴിലുടമകളിൽ നിന്നാണ് സർവേ നടത്തിയത്. ഇൻഡ്യയിലെ 64 ശതമാനം കംപനികളും തങ്ങളുടെ തൊഴിൽ ശക്തി വർധിപ്പിക്കുമെന്ന് സർവേ പറയുന്നു. അതേസമയം, 10 ശതമാനം പേർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. തൊഴിൽ ശക്തിയിൽ മാറ്റങ്ങളൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് 24 ശതമാനം പേർ പറഞ്ഞു. റിക്രൂട്മെന്റുകളുടെ എണ്ണത്തിൽ ഇൻഡ്യ ബ്രസീലിന് പിന്നിൽ രണ്ടാമതാണ്. ബ്രസീലിലെ 56 ശതമാനം തൊഴിലുടമകളും പുതിയ നിയമനങ്ങളെക്കുറിച്ച് സംസാരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ നിയമനങ്ങളുടെ കാര്യത്തിൽ 10 ശതമാനം പുരോഗതി ഉണ്ടായതായി സർവേ…

    Read More »
  • Crime

    എട്ടുവയസുകാരനെ മര്‍ദ്ദിച്ചു കൊന്നത് അമ്മയുടെ കാമുകന്‍, കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ കേസില്‍ മാപ്പുസാക്ഷി

    തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടുവയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ പോലീസ് പ്രതി ചേര്‍ത്ത കുട്ടിയുടെ അമ്മ അര്‍ച്ചനയെ കോടതി മാപ്പുസാക്ഷിയാക്കി. തൊടപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍ കോടതിയാണ് അര്‍ച്ചനയെ മാപ്പുസാക്ഷിയാക്കിയത്. കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അര്‍ച്ചനക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂല തീരുമാനമെടുക്കുകയായിരുന്നു. കേസില്‍ വാദം വരും ദിവസങ്ങളിലും തുടരും. നാളെ പ്രതിഭാഗം വാദം കേട്ട ശേഷമായിരിക്കും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുക. തൊടപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍ കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ സമയം വേണമെന്ന് പ്രതിഭാഗം നിലപാടെടുത്തു. തുടര്‍ന്ന് അധിക ദിവസത്തേക്ക് കേസ് നീട്ടാനാവില്ലെന്നും നാളെ പ്രതിഭാഗം വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ പ്രതി അരുണ്‍ ആനന്ദിനെ നേരിട്ട് ഹാജാരാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ശാരീരിക അസ്വസ്ഥതകള്‍ മൂലം അരുണ്‍ ആനന്ദിന് ഹാജരാകാനായില്ല. പൂജപ്പുര സെന്‍ട്രല്‍…

    Read More »
  • Kerala

    മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയില്‍ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികള്‍ക്ക് കൈത്താങ്ങായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ സംരക്ഷണത്തിന് വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിയ്ക്കും പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. എന്നാല്‍ അമ്മയുടെ മാതാപിതാക്കള്‍ കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്. മലയാളിയായ ഭാര്യയെ കൊന്ന ശേഷം അതിഥിതൊഴിലാളിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതോടെയാണ് കുട്ടികള്‍ അനാഥമായത്. എട്ടും അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളാണ് മാതാപിതാക്കളുടെ വേര്‍പാടിനെ തുടര്‍ന്ന് അനാഥരായത്. 14 വര്‍ഷം മുമ്പാണ് മാതാപിതാക്കളായ ഇവര്‍ തൊഴിലിടങ്ങളില്‍ പരിചയപ്പെട്ട് വിവാഹിതരായത്. മാതാപിതാക്കളുടെ വേര്‍പാടിനെ തുടര്‍ന്ന് കുട്ടികള്‍ അനാഥമായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്.…

    Read More »
  • India

    വിവാഹത്തിന് മുമ്പ് വരന്റെ കൂട്ടുകാർ വധുവിനെക്കൊണ്ട് ഒരു കരാറില്‍ ഒപ്പിടീപ്പിച്ചു, കരാറിലെ വ്യവസ്ഥ കേട്ട് വധുവും കൂട്ടുകാരികളും ഞെട്ടി

    വിവാഹത്തിനു മുന്‍പ് വധൂവരന്‍മാരുടെ വീട്ടുകാര്‍ തമ്മില്‍ പലതരത്തിലുള്ള കരാറുകളിലും ഏർപ്പെടാറുണ്ട്. വിവാഹ ശേഷം സമുദായത്തിലും തദ്ദേശ സ്ഥാപനങ്ങളിലുമൊക്കെ വധൂവരന്മാർ ചില കരാറുകളിൽ ഒപ്പിടാറുമുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്ന കരാറുകളായിരിക്കും ഇതൊക്കെ. എന്നാല്‍ കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ തേനിയില്‍ തികച്ചും വ്യത്യസ്തമായ ഒരു വിവാഹ കരാറിൽ ഒപ്പുവയ്ക്കേണ്ടി വന്നു വധുവിന്. ഈ കരാര്‍ ഉടമ്പടി വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മിലായിരുന്നില്ല. വരന്റെ കൂട്ടുകാരും വധുവും തമ്മിലായിരുന്നു കരാർ. തേനിയിലെ സ്വകാര്യ കോളജ് പ്രൊഫസര്‍ ഹരിപ്രസാദും പൂജയും തമ്മിലുള്ള വിവാഹം നടന്നത് ഈ ഞായറാഴ്ചയാണ്. വിവാഹത്തിനു മുന്‍പ് ഹരിപ്രസാദിന്റെ സുഹൃത്തുക്കള്‍ പൂജയോട് ഒരു കരാറില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെട്ടു. വെറുതെ ഒപ്പുവെക്കുക മാത്രമല്ല, ഇതിനായി ഇരുപതു രൂപയുടെ മുദ്രപ്പത്രവും അവര്‍ വധുവിന് നല്‍കി. എന്നാല്‍ മുദ്രപ്പത്രത്തില്‍ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ വധു ഒന്ന് ഞെട്ടി. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളും ഞെട്ടി. പിന്നെ എല്ലാവരും ചേർന്ന് ഒരു കൂട്ടച്ചിരിയായിരുന്നു. മുദ്രപ്പത്രത്തില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: ‘പൂജ എന്ന ഞാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍…

    Read More »
Back to top button
error: