Month: September 2022

  • Crime

    വിപണിയില്‍ 10 ലക്ഷം രൂപ വിലവരുന്ന 97 ഗ്രാം എം.ഡി.എം.എയുമായി കൊലക്കേസ് പ്രതിയടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന 97 ഗ്രാം എം ഡി എം എ വർക്കല ഇടവയില്‍ പിടികൂടി. സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിലായി. മടവൂർ സ്വദേശി റിയാദ്, നാവായിക്കുളം സ്വദേശി അർഷാദ്, പൂന്തുറ സ്വദേശി മുഹമ്മദ് ഹനീഫ, പെരുമാതുറ സ്വദേശി ഷാഹിൻ  എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മൂന്നാം പ്രതിയായ മുഹമ്മദ് ഹനീഫ 2008 ലെ സത്താർ കൊലക്കേസ് അടക്കം 12 ഓളം കേസുകളില്‍  പ്രതിയാണ്. ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് വര്‍ക്കലയില്‍ എത്തിച്ചത്. ഡാന്‍സാഫ് ടീമും അയിരൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

    Read More »
  • Crime

    ബ്രാന്റഡ് വസ്ത്രങ്ങള്‍… വിലകൂടിയ വാഹനങ്ങള്‍… ആഡംബരമായി ജീവിതത്തിന് മോഷണം; 25കാരനായ ബികോം ബിരുദധാരി പോലീസ് പിടിയില്‍

    കണ്ണൂര്‍: ബ്രാന്റഡ് വസ്ത്രങ്ങള്‍ ധരിക്കാനും വിലകൂടിയ വാഹനങ്ങള്‍ സ്വന്തമാക്കാനുമായി മോഷണം പതിവാക്കിയ 25 കാരന്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായി. കായംകുളത്ത് നിന്നും കവര്‍ന്ന 50 പവന്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരിക്കൂര്‍ സ്വദേശി ഇസ്മായില്‍ വലയിലായത്. നാലു ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ ഉടന്‍ അടുത്ത മോഷണം ആസൂത്രണം ചെയ്യും. കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു വീട്ടില്‍ കയറി 20 പവനും ഒരുലക്ഷം രൂപയും പ്രതി കവര്‍ന്നു, പോര്‍ച്ചില്‍ നിര്‍ത്തിയിട്ട എന്‍ഫീല്‍ഡ് ബൈക്കും തട്ടിയെടുത്ത് മുങ്ങിയ ഇസ്മായിലിനെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം രണ്ടാം തീയതി ജാമ്യത്തിലറങ്ങിയ ഇസ്മായില്‍ നേരെ പോയത് പത്തനംതിട്ടയിലേക്കാണ്. അവിടെ പെണ്‍സുഹൃത്തിനൊപ്പം താമസിക്കുന്നതിനിടെ അഞ്ചാം തീയതി കായംകുളത്ത് പൂട്ടിയിട്ട ഒരു വീട് കുത്തിത്തുറന്ന് 50 പവനും രണ്ടരലക്ഷം രൂപയും കവര്‍ന്നു. ഈ സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് രഹസ്യ വിവരത്തെതുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹനും സംഘവും ഇസ്മായിലിനെ…

    Read More »
  • Business

    ഒടുവില്‍ തീരുമാനമായി, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങും; 44 ബില്ല്യണ്‍ ഡോളറിന് ഉറപ്പിച്ചു

    വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യണ്‍ ഡോളറിന് മസ്‍ക് ട്വിറ്റര്‍ വാങ്ങും. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു. കരാറില്‍ നിന്ന് പിന്മാറാന്‍ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക്  ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 4,400 കോടി ഡോളറിനാണ് കരാറായത്. മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത് തടയാൻ  അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. 44 ബില്യൺ ഡോളർ എന്ന മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു. തുടർന്ന്  ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും കമ്പനിയും തമ്മിൽ ധാരണയായി. അതേസമയം ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്‍ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി…

    Read More »
  • Kerala

    മുതലപ്പൊഴി ഹാർബറിൽ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു

    തിരുവനന്തപുരം: മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു. ഹാര്‍ബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടില്‍ നിന്ന് കായലില്‍ വീണാണ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചത്. ചിറയിന്‍കീഴ് സ്വദേശി ജോണ്‍സണ്‍ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടില്‍നിന്നും ഹാര്‍ബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ കൂടെയുണ്ടായിരുന്നവര്‍ കായലില്‍ ചാടി ജോണ്‍സനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

    Read More »
  • Kerala

    നിയമസഭാ കയ്യാങ്കളി കേസ്: പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ഉള്‍പ്പെടെ ആറ് എല്‍.ഡി.എഫ്. നേതാക്കളും ഇന്ന് ഹാജരാകും

    തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജനും ഉള്‍പ്പെടുന്ന ആറ് എൽഡിഎഫ് നേതാക്കളും ഇന്ന് കോടതിയിൽ ഹാജരാകും. വിചാരണ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാൻ പ്രതികളെല്ലാം ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികള്‍. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികളുടെ തീയതി കോടതിയും ഇന്ന് തീരുമാനിക്കും. 2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന…

    Read More »
  • India

    കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹ‍ർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നും തുടരും

    ദില്ലി: കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹ‍ർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നും തുടരും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. അവസരങ്ങളിലെ തുല്യത ഹനിക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ മോഹൻ ഗോപാൽ ഇന്നലെ വാദിച്ചിരുന്നു. സാമ്പത്തിക സംവരണം യഥാർത്ഥത്തിൽ മുന്നോക്ക സംവരണം മാത്രമാണെന്നും മോഹൻ ഗോപാൽ പറഞ്ഞു. അറ്റോണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്രസർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്. തുല്യ അവസരം എന്ന മൗലിക അവകാശം ഹനിക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന് മോഹൻ ഗോപാൽ ഇന്നലെ കോടതിയില്‍ വാദം ഉന്നയിച്ചു. സുപ്രീം കോടതി നിയോഗിച്ച ഭരണഘടന ബെഞ്ചിന്‍റെ വാദം കേൾക്കലിന് ഇന്നലെയാണ് തുടക്കമായത്. സാമ്പത്തിക സംവരണം, മുസ്സീം വിഭാഗത്തിന്റെ പിന്നോക്ക പദവി എന്നിവയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുക. ഒക്ടോബറോടെ ഈ കേസുകളിൽ വാദം കേൾക്കൽ പൂർത്തിയാക്കാനാണ് ശ്രമമെന്ന് ചീഫ്…

    Read More »
  • NEWS

    കാട് വിഴുങ്ങുന്ന ശബരിമല പാത

    റാന്നി : ളാഹ – ശബരിമല പാതയുടെ വശങ്ങളില്‍ കാട് വളരുന്നത് തീർത്ഥാടകർക്ക് ഭീഷണിയാകുന്നു. വളവില്‍ ഉള്‍പ്പടെ റോഡിന്റെ ഇരുവശങ്ങളിലും കാട് വളരുകയാണ്.ഇവിടെ കാട്ടുപന്നി കളുടെയും മറ്റും ശല്യവും വർദ്ധിച്ചു വരികയാണ്.  ശബരിമല തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്.തീര്‍ത്ഥാടകര്‍ക്ക് പുറമെ ളാഹ, പുതുക്കട, ചിറ്റാര്‍, നിലയ്ക്കല്‍, അട്ടത്തോട് തുടങ്ങിയ മേഖലയിലെ ജനങ്ങള്‍ പെരുനാട്, റാന്നി, പത്തനംതിട്ട എന്നിവടങ്ങളിലേക്ക് എത്തുവാന്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. കഴിഞ്ഞ ദിവസം ഈ റോഡില്‍ ജോലി കഴിഞ്ഞു ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായി. റോഡിലേക്ക് കാട് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വളവില്‍ ഉള്‍പ്പടെ അഴിച്ചുവിട്ടു വളര്‍ത്തുന്ന കന്നുകാലികളുടെ ശല്യവും ഏറി വരുന്നുണ്ടെന്ന് പരാതിയുണ്ട്.

    Read More »
  • NEWS

    വീട്ടമ്മയെ വായില്‍ തുണിതിരുകി പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

    പത്തനംതിട്ട: വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി വായില്‍ തുണിതിരുകി പീഡിപ്പിച്ച ആളെ പന്തളം പൊലീസ് അറസ്റ്റ്‌ ചെയ്‌തു. പന്തളം കടയ്ക്കാട് വടക്ക്‌ കുമ്ബഴ വീട്ടില്‍ മണവാട്ടി എന്ന് വിളിക്കുന്ന ഷാജിയാണ് (48) അറസ്റ്റിലായത്. സെപ്റ്റംബര്‍ 10ന് രാത്രിയോടെയാണ് സംഭവം.     രാത്രി വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം നോക്കി എത്തിയ പ്രതി ശബ്‌ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷം വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.

    Read More »
  • NEWS

    ഓണം ബംബർ: ഒന്നാം സമ്മാനം അടിച്ചാൽ ലഭിക്കുന്നത് 15.75 കോടി രൂപ;സെസും സര്‍ചാര്‍ജ്ജും വേറെ നൽകണം

    തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബമ്ബര്‍ സമ്മാനവുമായി കേരള ലോട്ടറി വകുപ്പ്.25 കോടിയാണ് ഇത്തവണത്തെ ഓണം ബംബര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. നിലവില്‍ 12 കോടി രൂപയാണ് തിരുവോണം ബമ്ബറിന്റെ ഒന്നാം സമ്മാനമായി നല്‍കിവന്നിരുന്നത്.ഇതാണ് 25 കോടിയായി  ഉയർത്തിയിരിക്കുന്നത്.മൊത്തം 126 കോടി രൂപയുടെ സമ്മാനമാണ് ഇത്തവണ ഉള്ളത്.ടിക്കറ്റ് വില 500 രൂപയാണ്.നേരത്തെ ഇത് 300 രൂപയായിരുന്നു. അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കുക.സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ വീതം ഒന്‍പത് പേര്‍ക്ക് നല്‍കും.ഇതിന് പുറമേ ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്കും 5000 രൂപ വീതം 72,000 ടിക്കറ്റുകള്‍ക്കും സമ്മാനമായി നല്‍കും. ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന്…

    Read More »
  • NEWS

    കാല്‍വണ്ണകളിലെ  ഉരുണ്ടുകയറ്റം നിസ്സാരമായി കാണരുത്; ഹൃദയാഘാതത്തിന്റെയോ  പക്ഷാഘാതത്തിന്റെയോ മുന്നറിയിപ്പാണത്

    ഹൃദയാഘാതവും  പക്ഷാഘാതവും  വളരെ  പെട്ടെന്നാണ്  സംഭവിക്കുന്നത്. എന്നാല്‍  അതിന്‍റെ  പ്രക്രിയ   വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  തന്നെ   ശരീരത്തില്‍    ആരംഭിച്ചിട്ടുണ്ടായിരിക്കും. ആ  പ്രക്രിയ   മുന്നോട്ട്   പോകുന്നത്   നമുക്ക്  തിരിച്ചറിയാനും  കഴിയും.  അതിന്‍റെ   ഭാഗമായി   ചില  അസ്വസ്ഥതകള്‍  പലരിലും പ്രകടമാകുന്നതാണ്. രാത്രി   ഉറങ്ങാന്‍   ബുദ്ധിമുട്ടുണ്ടാകുന്ന   രീതിയില്‍  കാലുകളില്‍  വേദന, കഴുത്തിന്‍റെ  ഇരു  വശങ്ങളിലും  വേദന,  രാത്രി ഉറങ്ങുന്നതിനിടയില്‍,  പ്രത്യേകിച്ച്   വെളുപ്പിന്   രണ്ട്   മണിക്ക്   ശേഷം   കാല്‍വണ്ണകളില്‍   ഉരുണ്ടുകയറ്റം   എന്നിവ   അനുഭവപ്പെടുകയാണെങ്കില്‍  അത്  ഒരുപാട്   പേരില്‍   ഹൃദയാഘാതത്തിന്‍റെയോ  പക്ഷാഘാതത്തിന്‍റെയോ  മുന്നറിയിപ്പാകാവുന്നതാണ്. ഇങ്ങനെയുള്ള   അസ്വസ്ഥതകള്‍   അനുഭവപ്പെടുകയാണെങ്കില്‍   ഡോക്ടറെ   കാണുകയാണ്  നല്ലത് .  പുതിയ   അറിവുകള്‍   അനുസരിച്ചുള്ള   രോഗനിര്‍ണ്ണയം ,  ചികിത്സ   എന്നിവയിലൂടെ  ഇതിനൊക്കെ   വ്യക്തമായ  പരിഹാരം   ഇപ്പോള്‍   സാധ്യമാണ്. ഒരൽപ്പം ശ്രദ്ധിച്ചാൽ ബഹുഭൂരിപക്ഷം   പേരിലും  ഹൃദയാഘാതം,  പക്ഷാഘാതം   എന്നിവ   പ്രതിരോധിക്കാനും  ബൈപാസ്   ശസ്ത്രക്രിയ  ഒഴിവാക്കാനും  കഴിയും.

    Read More »
Back to top button
error: