CrimeNEWS

ഫഡ്നാവിസിന്റെ ഭാര്യയുടെ ഫെയ്സ്ബുക്കില്‍ അസഭ്യ കമന്റ്: അമ്പതുകാരി അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയുടെ ഫെയ്സ്ബുക്കില്‍ പേജില്‍ അപകീര്‍ത്തികരവും അസഭ്യവുമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത് അമ്പതുകാരിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അമൃത ഫഡ്നാവിസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി കഴിഞ്ഞ രണ്ടു വര്‍ഷമായി അപകീര്‍ത്തികരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് സ്മൃതി പഞ്ചല്‍ എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്ക് 53 വ്യാജ ഫെയ്സ്ബുക്ക് ഐഡികളും 13 ജിമെയില്‍ അക്കൗണ്ടുകളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.

Back to top button
error: