ജോധ്പുര്‍: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു നല്‍കിയതിന് അച്ഛന്റെ ചെവിയും മൂക്കും ചെത്തിയെടുത്തു.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. 55 വയസുകാരനായ സുഖ്റാം ബിഷ്ണോയിയാണ് ആക്രമണത്തിനിരയായത്.
അതീവഗുരുതരമായ അവസ്ഥയിലായ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ ബിഷ്ണോയിയുടെ മുക്കും ചെവിയും ചെത്തിയെടുത്ത് ഒപ്പം കൊണ്ട് പോയതായി പോലീസ് പറഞ്ഞു.
അക്രമികള്‍ പെണ്‍കുട്ടിയുടെ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്നാണ് നിഗമനം. ആറു വര്‍ഷം മുമ്പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. ചില പ്രശ്നങ്ങള്‍ കാരണം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.
ബിഷ്ണോയിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ കാല് തല്ലിയൊടിച്ച ശേഷം മൂക്കും ചെവിയും ചെത്തിയെടുക്കുകയായിരുന്നു. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.