NEWS

തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്ന് ഹെെക്കോടതി;മജിസ്ട്രേറ്റിനെയും തെരുവ് നായ കടിച്ചു

പത്തനംതിട്ട: പട്ടിയെ കൊല്ലരുതെന്ന ഉത്തരവിന് പിന്നാലെ മജിസ്ട്രേറ്റിനെയും തെരുവ് നായ ഓടിച്ചിട്ട് കടിച്ചു.പത്തനംതിട്ട വെട്ടിപ്രത്താണ് മജിസ്ട്രേറ്റിനെ തെരുവ് നായ ആക്രമിച്ചത്.
വെട്ടിപ്രം മജിസ്ട്രേറ്റ് ക്വാര്‍ട്ടേഴ്സിനു സമീപത്തു വച്ചാണ് സംഭവം. ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റിനാണ് തെരുവ് നായയുടെ കടിയേറ്റത്.വെെകിട്ട് നടക്കാനിറങ്ങിയ മജിസ്ട്രേറ്റിനെയാണ് തെരുവ് നായ ആക്രമിച്ച്‌ കടിയേല്‍പ്പിച്ചത്. കടിയേറ്റതിനു പിന്നാലെ മജിസ്ട്രേറ്റിനെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി.
അതേസമയം പത്തനംതിട്ട നഗരത്തിലെ സ്വര്‍ണക്കടയിലെ സുരക്ഷാ ജീവനക്കാരനും കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റു. ജ്വല്ലറി ജീവനക്കാരനായ പ്രകാശനാണ് കടിയേറ്റത്. പ്രകാശനേയും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ തെരുവ്‌നായ ശല്യത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തി. തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നാണ് ഹെെക്കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ തെരുവ്നായ ആക്രമണങ്ങളില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്.

Back to top button
error: