CrimeNEWS

കള്ളുഷാപ്പിലെ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂര്‍: കളളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി ഷാപ്പില്‍ ഇന്ന് രാവിലെയാണ് സംഭവം.

പൊന്തിക്കല്‍ ജോബി(41)യാണ് മരിച്ചത്. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് പിന്നാലെ കള്ളുഷാപ്പിലുണ്ടായിരുന്നവര്‍ രാഗേഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

 

Back to top button
error: