റഷ്യന്‍ പ്രസിഡന്റ് പുടിനെതിരേ വീണ്ടും വധശ്രമം
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോ വീക്കിലി ന്യൂസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, എപ്പോഴാണ് വധശ്രമം ഉണ്ടായതെന്ന വിവരം വ്യക്തമല്ല.
ഓഫീസില്‍നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെ പുടിന്‍ സഞ്ചരിച്ച വാഹനത്തിന്റെ മുന്‍ഭാഗത്ത് എന്തോ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുക ഉയര്‍ന്നു. അപകടസൂചനയെ തുടര്‍ന്ന് പുടിനെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായി യൂറോ വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന് പരുക്കേറ്റിട്ടില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പലതരം അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വധശ്രമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരേ കുറഞ്ഞത് അഞ്ച് വധശ്രമങ്ങളെങ്കിലും നടന്നതായി നേരത്തെ പുടിന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 2017 ലായിരുന്നു ഇത്.