Breaking NewsNEWS
ഡല്‍ഹിയിലും യു.പിയിലും കനത്ത മഴ, വെള്ളക്കെട്ട്; മരണം 13
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പത്തു ജില്ലകളിലും ഗുരുഗ്രാമിലും സ്‌കൂളുകള്‍ അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറി. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റും വീടിന്റെ ഭിത്തി തകര്‍ന്നു വീണും 13 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 11 പേര്‍ക്ക് പരുക്കേറ്റു. ഫിറോസാബാദ്, അലിഗഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും അടച്ചിരിക്കുകയാണ്.
ഡല്‍ഹിയില്‍ ഇന്നലെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചര വരെ 31.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. ഗുര്‍ഗാവില്‍ വ്യാഴാഴ്ച 54 മില്ലീമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടത്. വസീരാബാദില്‍ 60 മില്ലീമീറ്റര്‍ മഴ പെയ്തു.