CrimeNEWS

കുട്ടികള്‍ ഉണ്ടാകാത്തതിന്റെ പേരില്‍ മാനസിക പീഡനം: അച്ഛനെ മകന്‍ തൂമ്പയ്ക്ക് അടിച്ച് കൊലപ്പെടുത്തി

റായ്പുര്‍: കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ തന്നെയും ഭാര്യയെയും നിരന്തരം കളിയാക്കിയിരുന്ന അച്ഛനെ മകന്‍ തൂമ്പയ്ക്ക് അടിച്ചുകൊന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം. മകന്‍ ഖേലന്‍ദാസിന്റെ ആക്രമണത്തില്‍ ദേവ്പുര്‍ സ്വദേശിയായ ശിവനാരായണ്‍ സത്നാമി(55)യാണ് കൊല്ലപ്പെട്ടത്.

മകന്റെ അടിയേറ്റ് സാരമായി പരുക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് പതിനൊന്നുവര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ സത്നാമി മകനെയും ഭാര്യയെയും നിരന്തരമായി കളിയാക്കുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മകന്‍ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ ബുധനാഴ്ചയും മരുമകള്‍ സംഗീതയെ സത്നാമി കുറ്റപ്പെുത്തിയിരുന്നു. ആ സമയത്ത് ഖേലന്‍ദാസും വീട്ടിലുണ്ടായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ വീട്ടിലുണ്ടായിരുന്ന തൂമ്പയെടുത്ത് പിതാവിനെ അടിക്കുകയായിരുന്നു. അടിയേറ്റ് ബോധംകെട്ടുവീണ സത്നാമിയെ ഉടന്‍തന്നെ സംഗീതയും അയല്‍വാസികളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ധംതാരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഖേലന്‍ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: