KeralaNEWS

കടന്നു വരൂ, കടന്നു വരൂ; കാണാമറയത്തുള്ള ഭാഗ്യവാന്‍ കടന്നു വരൂ…

കോട്ടയം: ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ അഞ്ചു കോടി ലഭിച്ച ഭാഗ്യവാന്‍ ആരെന്ന് വ്യക്തമായിട്ടില്ല. മീനാക്ഷി ലോട്ടറി ഗ്രൂപ്പ് കോട്ടയം പാലായില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം അടിച്ചത്.

പാലായില്‍ കാല്‍നടയായി ടിക്കറ്റ് വിറ്റയാളില്‍ നിന്നു വാങ്ങിയ ടിജി 270912 നമ്പറിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഭരണങ്ങാനം ചിറ്റിലപ്പള്ളി പാപ്പച്ചന്‍ (70) മീനാക്ഷി ലക്കി സെന്ററില്‍ നിന്നു വാങ്ങി വില്‍പന നടത്തിയ ടിക്കറ്റാണിത്.

10 വര്‍ഷമായി പാപ്പച്ചന്‍ ലോട്ടറി ടിക്കറ്റ് വില്‍പന രംഗത്തുണ്ട്. ഇതിനു മുന്‍പ് ഇദ്ദേഹം വിറ്റ ടിക്കറ്റിന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. പ്രധാനമായും പാലാ ടൗണിലും ഭരണങ്ങാനത്തുമാണ് ടിക്കറ്റ് വില്‍പന.

അതേസമയം, ഭരണങ്ങാനം സ്വദേശിക്കാണ് രണ്ടാം സമ്മാനമെന്നു പ്രചരിച്ചിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇദ്ദേഹത്തെ അന്വേഷിച്ച് എത്തിയെങ്കിലും ലോട്ടറി അടിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: