ന്യൂഡല്‍ഹി: അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇരുപത്തിയഞ്ചുവയസുകാരന്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച അമ്മയെ കൊലപ്പെടുത്തി രണ്ടു ദിവസത്തിനു ശേഷം മകനും ജീവനൊടുക്കുകയായിരുന്നു. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വസാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ്
വീടിനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മിതിലേഷ് എന്നാണ് മരിച്ച യുവാവിന്റെ പേര്. മകന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലും അമ്മയുടെ മൃതദേഹം ശൗചാലയത്തിലുമാണ് കണ്ടെത്തിയത്.
77 പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. വ്യാഴാഴ്ചയാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും താന്‍ ജീവിതം അവസാനിപ്പിച്ചത് ഞായറാഴ്ചയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഫോറന്‍സിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായി പോലീസ് പറഞ്ഞു.