
മാനന്തവാടി: വയനാട്ടില്‍ രണ്ടര വയസ്സുകാരന്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് സംഭവം.
വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധത്തില്‍ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.






